ഉള്ളം തണുപ്പിക്കാം

കടുത്ത വേനലിനെ തണുപ്പിക്കാന്‍ ഇതാ രുചിയേറും ജ്യൂസുകള്‍

1. മിക്സഡ് ഫ്രൂട്ട് ജ്യൂസ്
ചേര്‍ക്കേണ്ട പഴങ്ങള്‍
പാഷന്‍ ഫ്രൂട്ട് -2
കൈതച്ചക്ക -ഒന്നിന്‍െറ പകുതി
മാങ്ങ -1
ഇവ ഓരോന്നിന്‍െറയും നീര് എടുക്കുക.
വെള്ളം -ഒരു കപ്പ്
പഞ്ചസാര -ആവശ്യത്തിന്

തയാറാക്കേണ്ട വിധം
പഴങ്ങളുടെ നീരും വെള്ളവും ചേര്‍ത്ത് നേര്‍പ്പിച്ച ജ്യൂസില്‍ പാകത്തിന് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാം. പഞ്ചസാര ഒഴിവാക്കി ഉപയോഗിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

2.കുക്കുംബര്‍ മിന്‍റ് ലമണ്‍

വലിയ കുക്കുംബര്‍ -ഒന്ന്
പുതിന ഇല -കുറച്ച്
നാരങ്ങ -പകുതി
ഉപ്പ് -ആവശ്യത്തിന്  
തയാറാക്കുന്ന വിധം
കുക്കുംബര്‍ കഴുകി തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. പുതിന ഇല ചേര്‍ത്ത് ജ്യൂസ് തയാറാക്കുക. അതിലേക്ക് നാരങ്ങ പിഴിഞ്ഞു ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് ഇളക്കുക.
പോഷകങ്ങള്‍: വിറ്റമിന്‍ -സി, കെ, പൊട്ടാസ്യം

 

3.  മധുരിക്കും പച്ചമാങ്ങാ

 

പച്ചമാങ്ങ -രണ്ട് എണ്ണം
പഞ്ചസാര -ഒരു കപ്പ്
ഏലക്കായ -അഞ്ചെണ്ണം
ഓറഞ്ച് ഒരെണ്ണം
വെള്ളം -പാകത്തിന്
മാങ്ങ തൊലികളഞ്ഞ്  ചെറു കഷ്ണങ്ങളാക്കുക. പഞ്ചസാരയും ഏലക്കായയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. അരിച്ചെടുത്ത് ജ്യൂസ് ഗ്ളാസുകളില്‍ പകര്‍ന്നതിനുശേഷം മുകളില്‍ ഓറഞ്ച് പിഴിഞ്ഞ് തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാം.

4. മുന്തിരി നാരങ്ങാ ജ്യൂസ്

പച്ചമുന്തിരി -ഒരു കപ്പ്
പഞ്ചസാര -രണ്ട് ടീ സ്പൂണ്‍
ഇഞ്ചി -ഒരു ചെറിയ കഷ്ണം
നാരങ്ങ -ഒരു മുറി
തണുത്ത വെള്ളം -ഒരു കപ്പ്
പച്ചമുന്തിരിയും പഞ്ചസാരയും ഇഞ്ചിയും പകുതി നാരങ്ങാ പിഴിഞ്ഞെടുത്ത നീരും  അടിച്ചെടുക്കുക.
അതിലേക്ക് ഒരുകപ്പ് തണുത്ത വെള്ളവും കൂടി ചേര്‍ത്ത് ഗ്ളാസുകളിലേക്ക് പകരാം.

5. ഷമാം (മസ്ക് മെലന്‍)

ഷമാം തൊലിനീക്കം ചെയ്ത് കഴുകി എടുക്കുക.
 ചെറു കഷ്ണങ്ങളായി മുറിക്കുക. കുരുവോടുകൂടിയോ കുരു നീക്കം ചെയ്തോ ജ്യൂസ് ഉണ്ടാക്കാം.
ഇഞ്ചി -ഒരു കഷ്ണം
പഞ്ചസാര -ആവശ്യത്തിന്

ജ്യൂസ് അടിച്ച് ഗ്ളാസുകളില്‍ എടുത്ത ശേഷം മുകളില്‍ ഓറഞ്ച് പിഴിഞ്ഞൊഴിക്കുന്നത് രുചി വര്‍ധിപ്പിക്കും.
വിറ്റമിന്‍ എ, സി, പൊട്ടാസ്യം എന്നിവയടങ്ങിയ ഷമാം ജ്യൂസ് ആരോഗ്യത്തിന് നല്ലതാണ്.

6. ചാമ്പങ്ങ (ചാമ്പക്ക) ജ്യൂസ്

ചാമ്പങ്ങ -20 എണ്ണം
തണുത്ത വെള്ളം രണ്ട് കപ്പ്
പഞ്ചസാര -ആവശ്യത്തിന്
തയാറാക്കുന്ന വിധം
കുരുകളഞ്ഞ് കഷ്ണങ്ങളാക്കി ചാമ്പങ്ങ കഴുകി എടുക്കുക. പഞ്ചസാര ചേര്‍ത്ത് ഇളക്കുക. കുറച്ചുവെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ച് അരിച്ചെടുക്കുക. ബാക്കി വെള്ളംചേര്‍ത്ത് തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാം.

7. നെല്ലിക്ക ജ്യൂസ്

 

നെല്ലിക്ക -എട്ട്
ചെറുനാരങ്ങ -രണ്ട്
ഇഞ്ചി -ഒരു ചെറിയ കഷ്ണം
ഉപ്പ് -ആവശ്യത്തിന്
വെള്ളം -മൂന്ന്കപ്പ്
തയാറാക്കുന്നവിധം
നെല്ലിക്ക കുരുകളഞ്ഞ് ചെറു കഷ്ണങ്ങളാക്കുക. ഇഞ്ചി ചെറുതായി മുറിക്കുക. നാരങ്ങാ പിഴിഞ്ഞുചേര്‍ക്കുക.  ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിക്കുക. ബാക്കി വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് അരിച്ച് ഗ്ളാസുകളില്‍ പകരാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.