തൈരു കൊണ്ടുള്ള വിഭവങ്ങള്‍

തൈര് സാദം

ചേരുവകള്‍:

  • ബസ്മതിയരി^ 250ഗ്രാം
  • തൈര്^ 1 കിലോ (അടിച്ചത്)
  • ഉപ്പ്^ പാകത്തിന്
  • ഇഞ്ചി^ 5ഗ്രാം
  • പച്ചമുളക്^ 2 എണ്ണം
  • കറിവേപ്പില^10 എണ്ണം
  • എണ്ണ^ 2 ടേ. സ്പൂണ്‍
  • കടുക്^ 1/2 ടീ.സ്പൂണ്‍
  • കായപ്പൊടി^ ഒരു നുള്ള്
  • ഉണക്കമുളക്^ 20 ഗ്രാം
  • മല്ലിയില^ ഒരുപിടി

തയാറാക്കുന്നവിധം:
അരി വെള്ളത്തിലിട്ട് 30 മിനിറ്റ് വെച്ചശേഷം വേവിച്ച് വെള്ളം വാര്‍ത്തുവെക്കുക. ആറിയശേഷം തൈര് അടിച്ചതുമായി യോജിപ്പിക്കുക. ഇഞ്ചി ചുരണ്ടി കഴുകി നീളത്തിലരിയുക, പച്ചമുളക് പിളര്‍ത്തി അരിമാറ്റി ചെറുതായി അരിഞ്ഞുവെക്കുക. കറിവേപ്പില കഴുകിവെക്കുക. ഇഞ്ചിയും പച്ചമുളകും ചോറില്‍ ചേര്‍ത്തിളക്കുക. എണ്ണ ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാക്കി കടുകിട്ട് വറുക്കുക. പൊട്ടുമ്പോള്‍ കായവും കറിവേപ്പിലയും ചേര്‍ക്കുക. ഇത് ചോറിലേക്ക് കോരിയിടുക. ഒരു മിനിറ്റ് അടച്ചുവെച്ചശേഷം തുറക്കുക. മല്ലിയിലയിട്ട് അലങ്കരിച്ച് വിളമ്പുക.

കര്‍ഡ്^ഡ്രൈഫ്രൂട്ട് സ്പെഷല്‍

ചേരുവകള്‍:

  • തൈര്^ 500ഗ്രാം
  • ഇഞ്ചി, പൊടിച്ച പഞ്ചസാര^ 20 ഗ്രാം വീതം
  • മാമ്പഴച്ചാറ്^ 50ഗ്രാം
  • കുങ്കുമപ്പൂവ്^ 2-3 തരി
  • പിസ്ത^ 12 എണ്ണം
  • ബദാം^ 12 എണ്ണം (വാട്ടി അരിഞ്ഞത്)
  • പാല്‍^ 50 ml
  • ഏലക്കാപൊടി^ 1/4 ടേ. സ്പൂണ്‍

തയാറാക്കുന്നവിധം:
തൈര് ഒരു മസ്ലിന്‍ തുണിയിലൊഴിച്ച് തൂക്കിയിട്ട് വെള്ളം വാര്‍ത്ത് മാറ്റുക. ഏകദേശം 7^8 മണിക്കൂര്‍ ഇപ്രകാരം ഇടുക. ഇഞ്ചി കഴുകി ചുരണ്ടി ചതച്ച് വെള്ളത്തിലിട്ട് കുതിരാനായി വെക്കുക. ഇത് നന്നായുടച്ച് പിഴിഞ്ഞ് നീരെടുക്കുക. മാമ്പഴച്ചാറുമായിത് യോജിപ്പിക്കുക. പാല്‍ തിളപ്പിച്ച് കുങ്കുമപ്പൂവ് അതിലിട്ടുവെക്കുക. തൈര് നന്നായടിച്ച് മയപ്പെടുത്തുക. മാമ്പഴച്ചാറും ഇഞ്ചിനീര് മിശ്രിതവും പൊടിച്ച പഞ്ചസാരയും ചേര്‍ത്തിളക്കുക. കുങ്കുമപ്പൂവ്^പാല്‍ മിശ്രിതവും ഏലക്കാപൊടിയും ചേര്‍ക്കുക. വിളമ്പാനുള്ള ബൗളിലേക്ക് പകര്‍ന്ന് ബദാമും പിസ്തയും അരിഞ്ഞതിട്ട് അലങ്കരിച്ച് വിളമ്പുക. തണുപ്പിച്ച് വിളമ്പുന്നതാണ് രുചികരം.

തട്കാ ദഹി

ചേരുവകള്‍:

  • കടുക്, ജീരകം^ 1/4 ടീ. സ്പൂണ്‍ വീതം
  • കടുകെണ്ണ^ 2 ടേ. സ്പൂണ്‍
  • കറിവേപ്പില^ 10 എണ്ണം
  • വെളുത്തുള്ളി^ 5 അല്ലി (പൊടിയായരിഞ്ഞത്)
  • ഇഞ്ചി^ 10 ഗ്രാം
  • ഉണക്കമുളക്^ 2 എണ്ണം
  • ഉപ്പ്^ പാകത്തിന്
  • ബ്ളാക്ക് സാള്‍ട്ട്^ 1 നുള്ള്
  • ജീരകപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി,
  • കസൂരി മത്തേി, മല്ലി, കുരുമുളക്, സവാള,
  • തക്കാളി^ ഒന്നുവീതം, അരച്ചത്
  • പുതിനയില^ കുറച്ച്
  • മല്ലിയില^ 30 ഗ്രാം
  • പുളിച്ചതൈര്^ 1 കിലോ

തയാറാക്കുന്നവിധം:
കടുകെണ്ണ ഒരു പാത്രത്തിലൊഴിച്ച് ചൂടാക്കി കടുകിട്ട് വറുക്കുക. പൊട്ടുമ്പോള്‍ ജീരകം, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, ഉണക്കമുളക് എന്നിവ ചേര്‍ത്ത് വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ കുറച്ചു വെള്ളമൊഴിക്കുക. ഉപ്പ്, ബ്ളാക്ക് സാള്‍ട്ട്, മുളകുപൊടി, ജീരകപൊടി, കസൂരിമേത്തി (ഉലുവയില പൊടിച്ചത്), മഞ്ഞള്‍, സവാള അരച്ചത്, തക്കാളി അരച്ചത്, പുതിനയില, പച്ചമുളക്, മല്ലിയില എന്നിവ പൊടിയായരിഞ്ഞത് കുരുമുളക് പൊടിച്ചത്, മല്ലി തരുതരുപ്പായി പൊടിച്ചത്, തൈരിലെ വെള്ളം മാറ്റിയത് എന്നിവ ചേര്‍ത്ത് പതിയെ ഇളക്കി വാങ്ങുക വിളമ്പുക.

ബനാന^കര്‍ഡ് സ്മൂത്തി

ചേരുവകള്‍:

  • ഏത്തപ്പഴം^ 2 എണ്ണം
  • തൈര്^ 2^3 ടീസ്പൂണ്‍
  • കറുവപ്പട്ട^ 2^3 എണ്ണം (1 ഇഞ്ച് നീളമുള്ളത്)
  • പാല്‍^ ആവശ്യത്തിന്

തയാറാക്കുന്നവിധം:
ഏത്തപ്പഴം പൊടിയായി അരിഞ്ഞ് ഫ്രീസറില്‍ വെക്കുക. നന്നായി ഫ്രീസ് ചെയ്തെടുത്ത് ഒരു മിക്സിജാറിലിടുക. ഇത് മൂടത്തക്കവണ്ണം പാല്‍ ഒഴിക്കുക. കറുവാപ്പട്ടയിട്ട് നന്നായടിച്ചെടുക്കുക.

ടിപ്സ്:
1. തൈര് തയാറാക്കേണ്ടുന്ന പാത്രം നല്ല വൃത്തിയുള്ളതായിരിക്കണം.
2. പാലിലെ ജലാംശം നന്നായി വറ്റിച്ച് അല്‍പം മോര് അതിലേക്ക് ഒഴിച്ചുവെച്ചാല്‍ കട്ടത്തൈര് ലഭിക്കും.
3. ഉറതൈര് തയാറാക്കാന്‍ പാലിലേക്ക് അല്‍പം തൈര് അല്ളെങ്കില്‍ മോര് ഒഴിച്ച് ഏതാനും മണിക്കൂര്‍ വെച്ചാല്‍മതി (3 മണിക്കൂറോളം). അധികം പുളിയില്ലാത്ത തൈര് ലഭിക്കും.
4. കൊഴുപ്പ് കുറഞ്ഞ തൈര് തയാറാക്കാന്‍ പാട നീക്കിയ പാല്‍ ഉറയൊഴിച്ചു വെച്ചാല്‍മതി. ലോ ഫാറ്റ് മില്‍ക്കാണിതിന് ഉപയോഗിക്കേണ്ടത്. മേല്‍പ്പറഞ്ഞ വിഭവങ്ങള്‍ ഇത്തരം തൈര് കൊണ്ട് തയാറാക്കിയാല്‍ ചീത്ത കൊളസ്ട്രോള്‍ അധികം ഉള്ളവര്‍ക്ക് ഈ പ്രശ്നം ഉണ്ടാകാതിരിക്കാനും സഹായകമാകും.
5. തൈരിന് പുളികൂടിയാല്‍ അല്‍പം പഞ്ചസാര ചേര്‍ത്തിളക്കിയാല്‍ മതി.

തയാറാക്കിയത്: ഇന്ദു നാരായണ്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.