വൈകിട്ട് എന്താ ചായക്ക്?

ഇടിയപ്പം പൊരിച്ചത്

ചേരുവകള്‍:

  • അരിപ്പൊടി     ^രണ്ടു കപ്പ്
  • ഉപ്പ്                ^പാകത്തിന്
  • തിളച്ചവെള്ളം  ^പാകത്തിന്

പാകം ചെയ്യുന്നവിധം:
അരിപ്പൊടിയില്‍ ഉപ്പു ചേര്‍ത്ത് തിളച്ചവെള്ളമൊഴിച്ച് ഒരു സ്പൂണ്‍ കൊണ്ട് ഇളക്കുക. തണുത്താല്‍ കൈ കൊണ്ട് നന്നായി കുഴച്ച് ഇടിയപ്പം പാത്രത്തിലിട്ട് ഓരോ ഇലകളിലായി പിഴിഞ്ഞെടുത്ത് ആവിപാത്രത്തില്‍ വേവിക്കുക. തണുത്ത് കഴിഞ്ഞാല്‍ വെയിലത്തുവെച്ച് മൂന്നു ദിവസം ഉണക്കുക. എണ്ണ അടുപ്പത്തുവെച്ച് ചൂടായാല്‍ എണ്ണയില്‍ മുക്കി കോതുക. ഈ പലഹാരം പൂവന്‍ പഴം, തേങ്ങാപ്പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് കുഴച്ച് കഴിക്കാം.
 
തരിയുണ്ട

ചേരുവകള്‍:

  • റവ                ^ആവശ്യത്തിന്
  • മുട്ട                 ^നാല്
  • പഞ്ചസാര       ^രണ്ടു സ്പൂണ്‍
  • ഉപ്പ്                ^പാകത്തിന്
  • എലക്ക           ^പാകത്തിന്
  • എണ്ണ              ^ഒരു കപ്പ്

പാകം ചെയ്യുന്നവിധം:
നാലു മുട്ട ഒരു പാത്രത്തിലെടുത്ത് പഞ്ചസാര ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. അതിലേക്ക് റവ ആവശ്യത്തിന് ചേര്‍ക്കുക. അല്‍പം ഉപ്പും ഏലക്കയും ചേര്‍ക്കുക. കട്ടിയായ പരുവത്തില്‍ മിക്സ് ചെയ്ത് തിളച്ച എണ്ണയിലേക്ക് ഉരുളയാക്കിയിട്ട് ചുകപ്പു വരുന്നതുവരെ വറുത്തെടുക്കുക.

റവ മൈദ ലഡു

ചേരുവകള്‍:

  • റവ            ^രണ്ടുകപ്പ്
  • മൈദ          ^രണ്ടു കപ്പ്
  • പഞ്ചസാര   ^അരക്കപ്പ്
  • നെയ്യ്          ^ഒരു ടേ. സ്പൂണ്‍
  • ഏലം          ^ഒരുനുള്ള്
  • മുട്ട             ^രണ്ട് എണ്ണം

പാകം ചെയ്യുന്നവിധം:
റവയും മൈദയും നെയ്യും ഏലവും പഞ്ചസാരയും കൂട്ടി നല്ലവണ്ണം വെള്ളം കൂട്ടി കുഴച്ച് കുറച്ചു കട്ടിയില്‍ പരത്തി എണ്ണയില്‍ പൊരിച്ചെടുക്കുക. ചൂടോടെ കഴിക്കാം.

കുഞ്ഞപ്പം

ചേരുവകള്‍:

  • മൈദ               ^രണ്ടുകപ്പ്
  • മുട്ട                 ^രണ്ട് എണ്ണം
  • തേങ്ങാപ്പാല്‍   ^അരക്കപ്പ്
  • ഉപ്പ്                ^പാകത്തിന്
  • പഞ്ചസാര       ^ഒരു സ്പൂണ്‍

പാകം ചെയ്യുന്നവിധം:
മൈദ മുട്ടയും ഉപ്പും തേങ്ങാപ്പാലും പഞ്ചസാരയും കൂട്ടി നല്ലവണ്ണം കലക്കുക. കുറുങ്ങനെ കലക്കി കുഞ്ഞപ്പത്തിന്‍െറ ചട്ടിയില്‍ ചുട്ടെടുക്കുക. തേങ്ങാപ്പാല്‍ കൂട്ടി കഴിക്കുക. നാലുമണി പലഹാരമായി ഉപയോഗിക്കാം.

തയാറാക്കിയത്: മുനീറ എന്‍. തിരുത്തിയാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.