കോളിഫ്ളവര്‍ സ്പെഷല്‍സ്

ചില്ലി ഗോബി (Gobi^കോളിഫ്ളവര്‍)

ചേരുവകള്‍:

  • കോളിഫ്ളവര്‍ ^ ഒന്നര കപ്പ് (പൂക്കളായി അടര്‍ത്തിയത്)
  • ഇഞ്ചി ^ ഒന്നര ടീസ്പൂണ്‍ (പൊടിയായി അരിഞ്ഞത്)
  • വെളുത്തുള്ളി ^ ഒന്നര ടേ.സ്പൂണ്‍ (പൊടിയായി അരിഞ്ഞത്)
  • സ്പ്രിങ് ഒനിയന്‍ (ഇലയും തണ്ടും) ^ രണ്ട് ടേ.സ്പൂണ്‍ (പൊടിയായി അരിഞ്ഞത്)
  • പച്ചമുളക് ^ 2^3 എണ്ണം (രണ്ടായി മുറിച്ചത്)
  • സവാള (ചെറു സമ ചതുര കഷണങ്ങള്‍) ^ 1എണ്ണം
  • കാപ്സികം ^ പകുതി
  • ചരടന്‍ മുളക് പൊടിച്ചത് ^ അര ടീസ്പൂണ്‍
  • കുരുമുളക്പൊടി ^ അര ടീസ്പൂണ്‍
  • സോയാസോസ് ^ അര ടീസ്പൂണ്‍
  • കോണ്‍ഫ്ളോര്‍ ^ ഒന്നര ടീസ്പൂണ്‍
  • പഞ്ചസാര ^ കാല്‍ ടീസ്പൂണ്‍
  • ടൊമാറ്റോ സോസ് ^ ഒരു ടീസ്പൂണ്‍
  • ഉപ്പ് ^ പാകത്തിന്
  • വെള്ളം, എണ്ണ ^ ആവശ്യത്തിന്
  • ഉണക്കമുളക് ^ കാല്‍ ടേ.സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)

ബാറ്ററിന് (മാവ് കുഴക്കുക):

  • മൈദ, കോണ്‍ഫ്ളോര്‍ ^ മൂന്ന് ടേ.സ്പൂണ്‍ വീതം
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ^ കാല്‍ ടീ.സ്പൂണ്‍
  • സോയാസോസ് ^ ഒരു ടീ.സ്പൂണ്‍
  • കുരുമുളക്പൊടി ^ കാല്‍ ടീ.സ്പൂണ്‍
  • ഉപ്പ് ^ പാകത്തിന്
  • വെള്ളം ^ ആവശ്യത്തിന്

തയാറാക്കുന്നവിധം:
ബാറ്ററിനായി കുറിച്ച ചേരുവകള്‍ ഒരു ബൗളില്‍ എടുത്ത് ഇളക്കി കട്ടിയായ ബാറ്റര്‍ തയാറാക്കുക. ഫ്രയിങ്പാന്‍ അടുത്ത് വെച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. കോളിഫ്ളവര്‍ പൂക്കളായടര്‍ത്തി എടുത്ത് ഉപ്പും ഒരു നുള്ള് മഞ്ഞള്‍പൊടിയും ഇട്ട ചെറു ചൂടുവെള്ളത്തില്‍ അല്‍പനേരം വെച്ച് ശുദ്ധമാക്കി എടുക്കുക. ഇവ ഓരോ പൂക്കളായെടുത്ത് ബാറ്ററില്‍ മുക്കി ചൂട് എണ്ണയിലിട്ട് വറുത്ത് കരുകരുപ്പാക്കി എടുക്കുക. അധികമുള്ള എണ്ണമയം മാറ്റാനായി ഒരു കടലാസില്‍ നിരത്തുക.

കുറച്ച് എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ടിളക്കി (പച്ചമണം മാറും വരെ) സവാള, സ്പ്രിങ് ഒനിയന്‍  ഉണക്കമുളക് അരിഞ്ഞത്, കാപ്സികം എന്നിവ ചേര്‍ത്ത് വേവിക്കുക. ഇനി ചരടന്‍മുളക് അഥവാ പിരിയന്‍മുളക് പൊടിച്ച് കുരുമുളകുപൊടിയും ചേര്‍ക്കുക. പച്ചമണം മാറും വരെ വഴറ്റുക. ടൊമാറ്റോസോസ്, സോയാസോസ് പഞ്ചസാര, ഉപ്പ്, കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. കോണ്‍ഫ്ളോറില്‍ അല്‍പം വെള്ളം ചേര്‍ത്തിളക്കി പേസ്റ്റ് രൂപത്തിലാക്കി ചാറിലേക്ക് ചേര്‍ക്കുക. രണ്ടു മിനിറ്റ് തുടരെ ഇളക്കി വേവിക്കുക. സോസ് കുറുകുമ്പോള്‍ വറുത്തു കോരിയ കോളിഫ്ളവര്‍ ചേര്‍ക്കുക. എല്ലാം തമ്മില്‍ യോജിക്കാനായി ഇളക്കുക. വാങ്ങി ഫ്രൈഡ്റൈസിനൊപ്പം വിളമ്പുക.

കോളിഫ്ളവര്‍ മഞ്ചൂരിയന്‍

ചേരുവകള്‍:

  • കോളിഫ്ളവര്‍ ^ ഒന്ന് (ഇടത്തരം വലുപ്പമുള്ളത്)
  • മൈദ ^ മുക്കാല്‍ കപ്പ്
  • കോണ്‍ഫ്ളോര്‍ ^ ഒരു ടേ.സ്പൂണ്‍
  • ഇഞ്ചി അരച്ചത് ^ ഒന്നര ടേ.സ്പൂണ്‍
  • വെളുത്തുള്ളി ^ ഒന്നര ടേ.സ്പൂണ്‍
  • സ്പ്രിങ് ഒനിയന്‍ ^ ഒരു കപ്പ് (പൊടിയായരിഞ്ഞത്)
  • ഉപ്പ് ^ പാകത്തിന്
  • ഉണക്കമുളക് ^ രണ്ട് എണ്ണം
  • പച്ചമുളക് ^ ഒരെണ്ണം (പൊടിയായരിഞ്ഞത്)
  • മുളകുപൊടി ^ കാല്‍ ടീസ്പൂണ്‍
  • സോയാസോസ് ^ രണ്ട് ടേ.സ്പൂണ്‍
  • എണ്ണ ^ രണ്ട് ടേ.സ്പൂണ്‍
  • ടൊമാറ്റോ കെച്ചപ്പ് ^ 2^3  ടേ.സ്പൂണ്‍
  • ക്യാപ്സികം ^ ഒരെണ്ണം (ചെറുസമചതുര കഷണങ്ങള്‍)

തയാറാക്കുന്നവിധം:
കോളിഫ്ളവര്‍ ചെറുപൂക്കളായി അടര്‍ത്തി ഉപ്പും ഒരു നുള്ള് മഞ്ഞളും ഇട്ട ചൂടുവെള്ളത്തില്‍ അല്‍പനേരം വെക്കുക. പിന്നീട് കോരിയെടുക്കുക. മൈദ, കോണ്‍ഫ്ളോര്‍ (ഒരു ടീസ്പൂണ്‍ മാറ്റിവെച്ചിട്ട്), കാല്‍ ടീസ്പൂണ്‍ ഇഞ്ചി അരച്ചത്, കാല്‍ ടീസ്പൂണ്‍ വെളുത്തുള്ളി അരച്ചത്, കാല്‍ ടീ.സ്പൂണ്‍ മുളക്പൊടി, ഉപ്പ്, സ്വല്‍പം വെള്ളം എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായിളക്കുക. കോരി ഒഴിക്കാവുന്ന പരുവത്തിലായിരിക്കണം ഈ ബാറ്റര്‍.
ഫ്രയിങ്പാന്‍ അടുപ്പത്തുവെച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചുടാകുമ്പോള്‍ ബാറ്ററില്‍ മുക്കിയ കോളിഫ്ളവര്‍ കുറേശ്ശയായിട്ട് കട്ടകെട്ടാതെ ഇളക്കി എല്ലായിടവും മൊരിച്ച് കോരുക. ഇവ ഒരു പേപ്പര്‍ ടവലില്‍ നിരത്തുക. മറ്റൊരു ഫ്രയിങ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അവശേഷിക്കുന്ന ഇഞ്ചി^വെളുത്തുള്ളി പേസ്റ്റുകള്‍, ഉണക്കമുളക് പകുതിയായി മുറിച്ചത്, പച്ചമുളക് എന്നിവയിട്ട് ഒരു മിനിറ്റിളക്കി വറുത്ത് ഉപ്പും കാപ്സികം അരിഞ്ഞതുമിട്ട് വറുക്കുക.
ഒരു മിനിട്ടിനു ശേഷം സ്പ്രിങ് ഒനിയന്‍ ചെറുതായി അരിഞ്ഞിടുക. ഇനി സോയ സോസും തക്കാളി സോസും ചേര്‍ത്തിളക്കുക. കോളിഫ്ളവര്‍ വറുത്തതിടുക. ഒരു ടീസ്പൂണ്‍ കോണ്‍ഫ്ളോര്‍ വെള്ളത്തില്‍ കലര്‍ത്തി മീതെ തളിക്കുക. നന്നായിളക്കി നൂഡില്‍സ്, ഫ്രൈഡ്റൈസ് എന്നിവക്കൊപ്പം വിളമ്പുക.

^ഇന്ദു നാരായണ്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.