സെഷ്വാന്‍ പ്രോണ്‍സ്

ചേരുവകള്‍:

  • ചെമ്മീന്‍ ^ അരകിലോ
  • വെജിറ്റബ്ള്‍ ഓയില്‍ ^ രണ്ട് ടേബ്ള്‍ സ്പൂണ്‍
  • വെളുത്തുള്ളി ചതച്ചത് ^ ഒന്നര ടേബ്ള്‍ സ്പൂണ്‍
  • സവാള ^ ഒരു വലുത് (ചെറുതായി അരിഞ്ഞത്)
  • മുളകുപൊടി ^ രണ്ട് ടീസ്പൂണ്‍
  • വറ്റല്‍മുളക് അരച്ചത് ^ ഒരു ടീസ്പൂണ്‍
  • ചില്ലി സോസ് ^ രണ്ട് ടേബ്ള്‍ സ്പൂണ്‍
  • സോയ സോസ് ^ ഒരു ടേബ്ള്‍ സ്പൂണ്‍
  • ടുമാറ്റോ സോസ് ^ രണ്ട് ടേബ്ള്‍സ്പൂണ്‍
  • സെലറി അരിഞ്ഞത് - ഒരു കപ്പ്
  • വറ്റല്‍മുളക് ^ അഞ്ച്
  • പഞ്ചസാര ^ ഒന്നര ടീസ്പൂണ്‍
  • വിനാഗിരി ^ രണ്ട് ടീസ്പൂണ്‍

തയാറാക്കുന്നവിധം:
ചെമ്മീനില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര പുരട്ടിവെക്കുക. ഒരു പാന്‍ അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ ഓയില്‍ ഒഴിക്കുക. ഇതിലേക്ക് വറ്റല്‍മുളക് ചേര്‍ത്ത് പൊട്ടിക്കുക. ശേഷം ഒന്നര ടേബ്ള്‍ സ്പൂണ്‍ സെലറിയും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് നന്നായി വഴറ്റുക. മൂത്തുവരുമ്പോള്‍ സവാള അരിഞ്ഞത് ചേര്‍ക്കുക. സവാളയുടെ നിറം മാറിതുടങ്ങുമ്പോള്‍ ചെമ്മീന്‍ ചേര്‍ക്കുക.

പിന്നീട് ഉപ്പ്, മുളകുപൊടി, വറ്റല്‍മുളക് അരച്ചത്, വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം ചില്ലിസോസ്, സോയാ സോസ്, ടുമാറ്റോ സോസ് എന്നിവ ചേര്‍ക്കുക. ഈ കൂട്ടിലേക്ക് കാല്‍കപ്പ് വെള്ളം കൂടി ചേര്‍ത്ത് പാത്രം അടച്ചുവെച്ച് വേവിക്കുക. പാകമായി വരുമ്പോള്‍ അര ടീസ്പൂണ്‍ പഞ്ചസാരയും സെലറി അരിഞ്ഞതും ചേര്‍ത്ത് ചൂടോടെ വിളമ്പാം.

^നാന്‍സി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.