ചിക്കന്‍^ആപ്പിള്‍ കാറ്റര്‍ പില്ലര്‍ സാന്‍റ് വിച്ച്

ചേരുവകള്‍:

  • ആപ്പിള്‍ പൊടിയായരിഞ്ഞത് ^ 1/2 കപ്പ്
  • കോഴിയിറച്ചി വേവിച്ച് അടര്‍ത്തിയത് ^ 1 കപ്പ്
  • ബ്രൗണ്‍ ബ്രഡ് ^ 8 സൈ്ളസ്
  • സെലറി പൊടിയായരിഞ്ഞത് ^ 1 ടേ.സ്പൂണ്‍
  • മയോണൈസ് ^ 2 ടേ.സ്പൂണ്‍
  • ഉപ്പ് ^ പാകത്തിന്
  • കുരുമുളക് പൊടി ^ 1 ടീസ്പൂണ്‍
  • ബട്ടര്‍ ^ 4 ടേ.സ്പൂണ്‍
  • അലങ്കരിക്കാന്‍: ആപ്പിള്‍ ^ 1 എണ്ണം
  • പച്ച ഒലീവ് ^ 1^2 എണ്ണം
  • ഗ്രാമ്പു ^ 2 എണ്ണം
  • ചീസ് ^ 1 സൈ്ളസ്

തയാറാക്കുന്ന വിധം:
കോഴിയിറച്ചി, ആപ്പിള്‍, സെലറി, മയോണൈസ്, ഉപ്പ്, കുരുമുളക് എന്നിവ ഒരു ബൗളില്‍ എടുക്കുക. നന്നായി ഇളക്കുക. റൊട്ടി കഷണങ്ങളുടെ അരികുകള്‍ മുറിക്കുക. ഇവ വട്ടത്തില്‍ മുറിച്ചുവെക്കുക. കുപ്പിയുടെ അടപ്പ് ഇതിനായി ഉപയോഗിക്കാം. റൊട്ടി കഷണത്തിന്‍െറ ‘ഒരുവശത്ത് ബട്ടര്‍ തേയ്ക്കുക. ഒരു ലെറ്റ്യൂസില്‍ ഇതില്‍ വെക്കുക. ചിക്കന്‍ മിശ്രിതം മീതെ വ്യാപിപ്പിക്കുക. മറ്റൊരു ലെറ്റ്യൂസില്‍ കൊണ്ടിത് മൂടുക. വട്ടത്തിലുള്ള ഒരു റൊട്ടിക്കഷണം മീതെവെക്കുക. ആപ്പിള്‍ പകുതിയായി മുറിക്കുക. ഇതില്‍ ഒലീവും ഗ്രാമ്പുവും വച്ച് കണ്ണുകള്‍ തയാറാക്കുക. ചീസ് സൈ്ളസുകൊണ്ട് വായും തയാറാക്കുക. എല്ലാം തയാറാക്കിയ ശേഷം അവസാനം ആപ്പിളിന്‍െറ പകുതി വെക്കുക, വിളമ്പുക.

ത്രിവര്‍ണ പാസ്റ്റ

ചേരുവകള്‍:

  • മക്രോണി ^ 2 കപ്പ് (വേവിച്ചത്)
  • കാരറ്റ് പള്‍പ്പ് ^ 1/2 കപ്പ്
  • പാലക് പള്‍പ്പ് ^ 1/2 കപ്പ്
  • ബട്ടര്‍, മൈദ ^ 2 ടേ.സ്പൂണ്‍ വീതം
  • പാല്‍ ^ 200 എം.എല്‍
  • ഉപ്പ് ^ പാകത്തിന്
  • കുരുമുളക് പൊടി ^ പാകത്തിന്
  • ഒലീവെണ്ണ ^ 3 ടേ.സ്പൂണ്‍
  • മിക്സ്ഡ് ഹെര്‍ബ്സ് ^ 3 ടീസ്പൂണ്‍
  • ചീസ് ഗ്രേക് ചെയ്തത് ^ 1/2 കപ്പ്
  • പാഴ്സലിയില പൊടിയായരിഞ്ഞത് - കുറച്ച് (അലങ്കരിക്കാന്‍)

വൈറ്റ് സോസ് തയാറാക്കാന്‍:
ഒരു നോണ്‍ സ്റ്റിക്ക്പാന്‍ അടുപ്പത്ത് വെക്കുക. മൈദയിട്ട് 1/2 മിനിറ്റ് വറുക്കുക. പാല്‍ ഒഴിച്ചിളക്കുക. ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്തിളക്കി തിളപ്പിക്കുക. കുറുകുന്നതുവരെ അടുപ്പത്ത് വെച്ചശേഷം പാസ്റ്റ മൂന്ന് തുല്യഭാഗങ്ങള്‍ ആയിവെക്കുക. ഒരു നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പത്ത് വെച്ച് 1 ടേ.സ്പൂണ്‍ ഒലീവെണ്ണ ഒഴിക്കുക. പാലക്ചീര  അരച്ച് പള്‍പ്പാക്കിയത്, വൈറ്റ്സോസില്‍ കുറച്ച്, പാസ്റ്റയില്‍ 1 പങ്ക്, കുരുമുളക് പൊടി 1 ടീ.സ്പൂണ്‍ മിക്സഡ് ഹെര്‍ബ്സ് എന്നിവ ചേര്‍ക്കുക. ഇളക്കി വാങ്ങുക. സുതാര്യമായ ഒരു മഗ്ഗില്‍ ഇത് വ്യാപിപ്പിക്കുക. മീതെ ചീസ് വിതറുക.

മറ്റൊരു നോണ്‍സ്റ്റിക് പാനില്‍ 1 ടേ.സ്പൂണ്‍ ഒലീവെണ്ണ ഒഴിക്കുക. വൈറ്റ് സോസില്‍ കുറച്ചൊഴിക്കുക. പാസ്റ്റയില്‍ 2ാം പങ്ക്, ഉപ്പ്, കുരുമുളക് പൊടി, 1 ടീ.സ്പൂണ്‍ മിക്സഡ് ഹെര്‍ബ്സ് എന്നിവ വിളമ്പുക. ഇളക്കി വാങ്ങുക. പാലക് പാസ്റ്റലെയറിന് മീതെ ഇത് വ്യാപിപ്പിക്കുക. മീതെ കുറച്ച് ചീസ് വിതറുക.

മറ്റൊരു നോണ്‍സ്റ്റിക് പാനില്‍ മിച്ചമുള്ള ഒലീവെണ്ണ ഒഴിക്കുക. കാരറ്റ് പള്‍പ്പ്, മിച്ചമുള്ള വൈറ്റ്സോസ്, പാസ്റ്റയില്‍ 3ാം പങ്ക്, ഉപ്പ്, കുരുമുളകുപൊടി, മിച്ചമുള്ള മിക്സഡ് ഹെര്‍ബ്സ് എന്നിവ ചേര്‍ത്തിളക്കുക. രണ്ടാമത്തെ ലെയറിന് മീതെയിത് വ്യാപിപ്പിക്കുക. മീതെ മിച്ചമുള്ള ചീസ് വിതറുക. പാഴ്സലിയിലയിട്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.

^ഇന്ദുനാരായണ്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.