ചട്നിയും ചമ്മന്തിയും

ചെറുനാരങ്ങാ ചട്നി

ചേരുവകള്‍:

  • ചെറുനാരങ്ങ പഴുത്തത് ^ഒന്ന്
  • തേങ്ങ ചിരകിയത് ^രണ്ട് കപ്പ്
  • പച്ചമുളക് ^അഞ്ചെണ്ണം
  • മല്ലിയില ^അല്‍പം
  • എണ്ണ ^ഒരു ടേബ്ള്‍ സ്പൂണ്‍
  • ഉപ്പ് ^ആവശ്യത്തിന്
  • കടുക് ^ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:
ചെറുനാരങ്ങയുടെ തോലും കുരുവും കളഞ്ഞ് തേങ്ങ, മുളക്, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് അരക്കുക. എണ്ണ ചൂടാക്കി അതില്‍ കടുക് താളിച്ച് അരച്ചുവെച്ച കൂട്ട് അതിലിട്ട് നന്നായി ഇളക്കി വാങ്ങിവെക്കുക.

നെല്ലിക്കാ ചമ്മന്തി

ചേരുവകള്‍:

  • നെല്ലിക്ക ^പത്തെണ്ണം
  • പുളി ^ഒരു നുള്ള്
  • വറ്റല്‍മുളക് ^അഞ്ചെണ്ണം വലുത്
  • കടുക്, കറിവേപ്പില ^പാകത്തിന്
  • എണ്ണ, ഉപ്പ് ^പാകത്തിന്

പാകം ചെയ്യുന്ന വിധം:
കുരുകളഞ്ഞ നെല്ലിക്ക, പുളി, വറ്റല്‍മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് അരക്കുക. കടുക്, കറിവേപ്പില എന്നിവ താളിച്ച് അതിലേക്ക് അരച്ചു ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക.

ചമ്മന്തി

ചേരുവകള്‍:

  • തേങ്ങ ^അരമുറി
  • ഉഴുന്നുപരിപ്പ് ^25 ഗ്രാം
  • തുവരപ്പരിപ്പ് ^25ഗ്രാം
  • വറ്റല്‍മുളക് ^പത്തെണ്ണം (എരിവുള്ളത്)
  • വെളുത്തുള്ളി ^10 ഇതള്‍
  • ചെറിയഉള്ളി ^10 ഇതള്‍
  • പുളി കുരുകളഞ്ഞത് ^ഒരുനുള്ള്
  • ഉപ്പ് ^പാകത്തിന്

പാകം ചെയ്യുന്ന വിധം:
തേങ്ങ നല്ലവണ്ണം ചുവന്നു വരുന്നത് വരെ വറുക്കുക. കോരിയെടുത്ത് ആ ചട്ടിയില്‍ തന്നെ എണ്ണയൊഴിച്ച് വറ്റല്‍ മുളക്, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, ഉള്ളി  എന്നിവ എണ്ണയിലിട്ട് വറുക്കുക. കോരിയെടുത്ത് ഉപ്പും പുളിയും കൂട്ടി നന്നായി മിക്സിയില്‍ അടിക്കുക. ദോശയിലും  ഇഡലിയിലും കൂട്ടി കഴിക്കാം.

വെളുത്തുള്ളി ചമ്മന്തി

ചേരുവകള്‍:

  • വറ്റല്‍മുളക് ^ആറെണ്ണം
  • വെളുത്തുള്ളി ^ആറ് അല്ലി
  • വെളിച്ചെണ്ണ ^നാല് ടീസ്പൂണ്‍
  • ഉപ്പ് ^ആവശ്യത്തിന്
  • പുളി ^ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:
വറ്റല്‍മുളക് ചുട്ടെടുത്ത് വെളുത്തുള്ളി, ഉപ്പ്, പുളി ഇവ ചേര്‍ത്ത് കരുകരുപ്പായി അരച്ചെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചാലിച്ച് ഉപയോഗിക്കാം.

തയാറാക്കിയത്: മുനീറ എന്‍. തിരുത്തിയാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.