ചോക്ലേറ്റ് നട്ട്സ് ടീ കേക്ക്

ചേരുവകള്‍:

  • മൈദ - ഒരു കപ്പ്
  • പൊടിച്ച പഞ്ചസാര - മുക്കാല്‍ കപ്പ്
  • ബേക്കിങ് പൗഡര്‍ - ഒരു ടീസ്പൂണ്‍
  • കോണ്‍ഫ്ളവര്‍ - നാല് ടേബ്ള്‍ സ്പൂണ്‍
  • വെണ്ണ - 100 ഗ്രാം
  • മുട്ട - രണ്ടെണ്ണം
  • വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
  • അണ്ടിപരിപ്പ് - കാല്‍ കപ്പ് (ചെറുതായി നുറുക്കിയത്)
  • നാരങ്ങയുടെ തൊലി ചുരണ്ടിയത് - മുക്കാല്‍ ടീസ്പൂണ്‍
  • ചോക്ലേറ്റ് ചിപ്സ് - നാല് ടേബ്ള്‍ സ്പൂണ്‍
  • പാല്‍ - അരകപ്പ്

തയാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ മൈദയും കോണ്‍ഫ്ളവറും ബേക്കിങ് പൗഡറും ചേര്‍ത്ത് യോജിപ്പിക്കുക. നന്നായി യോജിച്ച് കിട്ടാന്‍ അരിപ്പയില്‍ ഇടഞ്ഞെടുക്കാം. മറ്റൊരു പാത്രത്തില്‍ വെണ്ണയും പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് ഹാന്‍ഡ് ബ്‌ളെന്‍ഡര്‍ ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുക. ഈ കൂട്ടിലേക്ക് ഓരോരോ മുട്ട ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ തയാറാക്കിവെച്ച മൈദ മിശ്രിതം കുറേശേ ചേര്‍ത്ത് ഇളക്കുക. തവി ഉപയോഗിച്ച് സാവധാനത്തില്‍ ഇളക്കി കൊടുക്കണം. ഇതോടൊപ്പം രണ്ട് തവണയായി പാല്‍ ചേര്‍ക്കണം.

ശേഷം നാരാങ്ങതൊലി ചുരണ്ടിയത്, വാനില എസന്‍സ്, അണ്ടിപരിപ്പ് നുറുക്കിയത്, ചോക്ലേറ്റ് ചിപ്സ് എന്നിവ ചേര്‍ക്കുക. ഓരോന്ന് ചേര്‍ത്തതിന് ശേഷവും ഇളക്കി യോജിപ്പിക്കണം. ഇതോടെ കേക്കിന്റെ കൂട്ട് റെഡിയായി. പിന്നീടിത് ബേക്കിങ് ട്രേയിലേക്ക് മാറ്റുക. 180 ഡിഗ്രിയില്‍ അഞ്ച് മിനിറ്റ് ചൂടാക്കിയ ഓവനില്‍വെച്ച് 45 മിനിറ്റ് കൊണ്ട് ബേക്ക് ചെയ്തെടുക്കാം. തണുത്തതിന് ശേഷം പാത്രത്തിലേക്ക് മാറ്റി മുറിച്ച് ഉപയോഗിക്കാം.

^നാന്‍സി ബീഗം

നാന്‍സി ബീഗം

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.