പപ്പായ ജാം

ആവശ്യമുള്ള സാധനങ്ങള്‍:

  • നല്ല പഴുത്ത പപ്പായ - ഒന്ന്
  • പഞ്ചസാര - 1/2 ഗ്ളാസ് (ആവശ്യത്തിനുള്ള മധുരം)
  • വിനാഗിരി -1 ടീസ് പൂണ്‍
  • ഏലക്കാപൊടി - 1/2 ടിസ് പൂണ്‍
  • ഉപ്പ് - ഒരു നുള്ള്
  • നെയ്യ് - രണ്ട് ടീസ്പൂണ്‍

തയാറാക്കുന്നവിധം:
പപ്പായ തൊലിയും കുരുവും കളഞ്ഞ് കഷ്ണങ്ങളാക്കി കുക്കറില്‍ ഒരു വിസില്‍ അടിപ്പിച്ച് വേവിക്കുക. ചൂടാറിയ ശേഷം പഞ്ചസാരയും ഏലക്കാപൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ നന്നായി അരക്കുക. അടികട്ടിയുള്ള ഒരു പാത്രം സ്റ്റൗവില്‍ വെച്ച് ചൂടായശേഷം പകുതി നെയ്യൊഴിക്കുക. ശേഷം അരച്ച പപ്പായ അതിലേക്ക് ഒഴിച്ച് 10 മിനുട്ട് ഇളക്കിയ ശേഷം ബാക്കി നെയ്യും ഒരു ടീസ്പൂണ്‍ വിനാഗിരിയും അതിലേക്ക് ഒഴിക്കുക. സ്റ്റൗ സിമ്മിലാക്കി 15 മിനുട്ട് കൂടി ഇളക്കിയാല്‍ ജാം പരുവത്തിലാകും. അപ്പോള്‍ സ്റ്റൗ ഓഫ് ചെയ്ത് വാങ്ങിവെക്കാം. ചൂടാറിയശേഷം വായവട്ടമുള്ള കുപ്പിയിലാക്കി സൂക്ഷിക്കാം. കുപ്പിയില്‍ വെള്ളത്തിന്‍െറ അംശമില്ലാതെ നോക്കണം. ഇത് ബ്രഡിലോ പത്തിരിയിലോ കൂട്ടി ഉപയോഗിക്കാം.

-ഹഫ്സാ പാഷ
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.