ബംഗളൂരു ചിക്കന്‍ ഹലീം

ചേരുവകള്‍:

  • ചിക്കന്‍ -1 കിലോ (എല്ല് കളഞ്ഞത്)   
  • നെയ്യ് -250 ഗ്രാം    
  • ഏലക്കായ - 4 എണ്ണം  
  • ഗ്രാമ്പു - 6 എണ്ണം   
  • കറുകപ്പട്ട - 2 എണ്ണം   
  • സവാള - 3 എണ്ണം (ചെറുതായി അരിഞ്ഞത്)   
  • ജിഞ്ചര്‍ പേസ്റ്റ് - 2 ടീ സ്പൂണ്‍   
  • ഗാര്‍ലിക് പേസ്റ്റ് - 2 ടീ സ്പൂണ്‍   
  • കടല - 50 ഗ്രാം (കുതിര്‍ത്തത്)
  • ഗോതമ്പ് - 50 ഗ്രാം (കുതിര്‍ത്തത്)  
  • മഞ്ഞള്‍പൊടി -1 ടീ സ്പൂണ്‍   
  • ഗരം മസാല -1 ടീ സ്പൂണ്‍   
  • മുളകുപൊടി -1 ടീ സ്പൂണ്‍   
  • മല്ലിയില - ചെറുതായി അരിഞ്ഞത്   
  • ഉപ്പ്, വെള്ളം - പാകത്തിന്   

തയാറാക്കുന്ന വിധം:   
ചൂടായ ചട്ടിയില്‍ നെയ്യ്, ഏലക്കായ, ഗ്രാമ്പു, കറുകപ്പട്ട, സവാള എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ജിഞ്ചര്‍ പേസ്റ്റ്, ഗാര്‍ലിക് പേസ്റ്റ്, കുതിര്‍ത്ത കടല, ഗോതമ്പ് എന്നിവ ചേര്‍ത്തിളക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കുക. തുടര്‍ന്ന് മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ക്കുക. 2-3 മിനിറ്റിന് ശേഷം ചിക്കന്‍, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് വറ്റുന്നത് വരെ തിളപ്പിക്കുക. ഗരം മസാല, മല്ലിയില എന്നിവ ചേര്‍ക്കുക.  ഇളം തീയില്‍ വേവിക്കുക.

-ഉമ്മെ ഷായിസ്ത .എന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.