ഉണക്ക ചെമ്മീന്‍ പീച്ചിങ്ങ തോരന്‍

ചേരുവകള്‍:

  • പീച്ചിങ്ങ -500 ഗ്രാം
  • ഉണക്ക ചെമ്മീന്‍ -200 ഗ്രാം
  • മഞ്ഞള്‍പൊടി  -അര ടീ.സ്പൂണ്‍
  • വെളുത്തുള്ളി -6 അല്ലി
  • പച്ചമുളക് -5 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
  • തേങ്ങ ചിരകിയത് -അര മുറി
  • കറിവേപ്പില -നാല് തണ്ട്
  • വറ്റല്‍മുളക് -3 എണ്ണം
  • ഉപ്പ് -പാകത്തിന്
  • എണ്ണ  -പാകത്തിന്

തയാറാക്കുന്ന വിധം:
വൃത്തിയാക്കിയ ഉണക്ക ചെമ്മീനും ചെറുതായി നുറുക്കിയ പീച്ചിങ്ങയും ഉപ്പ്, മഞ്ഞള്‍പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് അരകപ്പ് വെള്ളത്തില്‍ വേവിക്കുക. ഇതിലേക്ക് ചിരകിയ തേങ്ങയും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വാങ്ങിവെക്കുക. ചൂടാക്കിയ എണ്ണയില്‍ കടുക്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ താളിച്ചുചേര്‍ക്കുക.

തയാറാക്കിയത്: എന്‍. മുനീറ തിരുത്തിയാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.