നാടന്‍ രുചിക്ക് നാടിന്‍െറ നന്‍മയുടെ സുഖമുണ്ട്. നാവില്‍ നല്ല സംസ്ക്കാരവും ശീലങ്ങളും ഊര്‍ന്നിറങ്ങുന്ന രസക്കൂട്ടാണത്. ഫാസ്റ്റ് ഫുഡിന്‍െറയും ജങ്ക് ഫുഡിന്‍െറയുമൊക്കെ കാലത്ത് അന്യമാകുന്ന നമ്മുടെ പരമ്പരാഗത രുചികള്‍ ഏറെയാണ്. പണ്ട് അടുക്കളയുടെ മൂലയില്‍ അമ്മമാര്‍ കാത്തുവെച്ചിരുന്ന ചീനഭരണിയിലെ മാങ്ങ ഉപ്പിലിട്ടതിന്‍െറ ഓര്‍മയും കപ്പലോട്ടവും വായിലോടുന്നതു കൊണ്ടാണല്ലോ നമ്മള്‍ ഇപ്പോള്‍ ഏതു വഴിയരികില്‍ നിന്നും അതു വാങ്ങി കഴിക്കുന്നത്. പഴകുംതോറും രുചിയേറുന്ന എത്രയെത്ര വിഭവങ്ങളുണ്ട് നമുക്ക്. കരുതലിന്‍െറ കഥയും ശീലവും കൂടി അത് നമ്മെ പഠിപ്പിക്കുന്നുണ്ട്. മാങ്ങയുടെയും ചക്കയുടെയും കാലമാവുമ്പോള്‍, പച്ചയും പഴുത്തതുമൊക്കെ തിന്നു മതിയായി പിന്നെ അതിനായി കൊതിക്കുന്നവരാണ് ഏറെപേരും. തേനൊലിക്കുന്ന ചക്കമധുരവും കണ്ണുചിമ്മി പോവുന്ന മാങ്ങാപുളിയും അങ്ങനെ തന്നെ കുറേക്കാലത്തേക്ക് കുപ്പിയില്‍ അടച്ചുവെക്കാമെങ്കിലോ..?
1. ചക്ക വരട്ടിയത്
ചേരുവകള്‍:
തയാറാക്കുന്ന വിധം:
ചക്ക വേവിച്ച് അരച്ചെടുക്കുക. വെല്ലം ഉരുക്കി അരിച്ച് ഇതിലേക്ക് ഒഴിക്കുക. നന്നായി കൂട്ടി യോജിപ്പിച്ച ശേഷം ഉരുളിയിലേക്ക് ഒഴിച്ച് വേവിക്കുക. നന്നായി ഇളക്കി കൊണ്ടിരിക്കണം. പകുതി വേവാകുമ്പോള്‍ ഏലക്കയും നെയ്യും ചേര്‍ത്ത് ഇളക്കി വരട്ടിയെടുക്കുക. ചൂടാറുമ്പോള്‍ ഭരണിയിലിട്ട് അടച്ചുവെക്കാം.
2. തുറ മാങ്ങ
ചേരുവകള്‍:
തയാറാക്കുന്ന വിധം:
പച്ചമാങ്ങ തിളച്ച വെള്ളത്തിലിട്ട് വാട്ടിയെടുക്കുക. വലിയ നാലു കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് രണ്ടോ മൂന്നോ ദിവസം വെയിലത്തു വെച്ച് വാട്ടിയെടുക്കണം. കൂടുതല്‍ ഉണങ്ങരുത്. ശേഷം നന്നായി ഉപ്പ് പുരട്ടി ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഒരു പാത്രത്തില്‍ അടച്ചുവെക്കണം. മണ്‍കലമാവുന്നതാണ് ഉചിതം. അലൂമിനിയപാത്രങ്ങള്‍ ഉപയോഗിക്കരുത്. പാത്രത്തിന്‍െറ വായ ഒരു കോട്ടണ്‍ തുണികൊണ്ട് മൂടി മുറുക്കെ കെട്ടിവെക്കണം. കാറ്റ് കടക്കരുത്. ഇത് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം തുറക്കാം.
കുരുമുളകും വലിയ ജീരകവും വറുത്ത് പൊടിച്ചതിലേക്ക് മുളകുപൊടിയും ചേര്‍ത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഇത് മാങ്ങയില്‍ നന്നായി പുരട്ടുക. വീണ്ടും ഒന്നോ രണ്ടോ ആഴ്ച മുന്‍പ് പറഞ്ഞതുപോലെ അടച്ച് സൂക്ഷിക്കുക. പൊടികള്‍ നന്നായി പിടിച്ചു കഴിയുമ്പോള്‍ തുറക്കാം. ഇത് രണ്ടു വര്‍ഷമെങ്കിലും കേടുകൂടാതെയിരിക്കുന്നതാണ്. ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും തൊട്ടുകഴിക്കാം. മാങ്ങാക്കഷ്ണത്തില്‍ അല്‍പം തൈരൊഴിച്ച് തിരുമ്മി കഴിച്ചാല്‍ കൂടുതല്‍ രുചികരമാവും.
തയാറാക്കിയത്: കദീജ അബ്ദുള്ള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.