ക്രിസ്പി ബണ്‍

ചേരുവകള്‍:                                 

  1. ബണ്‍ (ഇടത്തരം വലിപ്പമുള്ളത്)-10 എണ്ണം
  2. ചിക്കന്‍ ബ്രസ്റ്റ് പീസ് ഉപ്പും മഞ്ഞളും മുളകും ചേര്‍ത്ത് പൊരിച്ചെടുത്ത് ഇറച്ചി മാത്രം പിച്ചിയെടുത്തത്.
  3. മുട്ട പുഴുങ്ങിയത് -അഞ്ചെണ്ണം
  4. സവാള കൊത്തിയരിഞ്ഞത് -മൂന്നെണ്ണം
  5. പച്ചമുളക് ചെറുതായി നുറുക്കിയത് -രണ്ടെണ്ണം
  6. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
  7. കറിവേപ്പില -കുറച്ച്
  8. മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  9. മുളകുപൊടി -അര ടീസ്പൂണ്‍
  10. മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
  11. ഗരം മസാല -അര ടീസ്പൂണ്‍
  12. ഓയില്‍ -രണ്ട് ടീസ്പൂണ്‍
  13. ഉപ്പ് -ആവശ്യത്തിന്
  14. മുട്ട -മൂന്നെണ്ണം (അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്ത് നന്നായി അടിച്ചത്)

ഫില്ലിങ്

ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ രണ്ട് ടീസ്പൂണ്‍ ഓയില്‍ ഒഴിച്ച് അതിലേക്ക് നാല്, അഞ്ച്, ആറ് ചേരുകള്‍ അല്‍പം ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. സവാള മൂത്ത് വരുമ്പോള്‍ എട്ട്, ഒമ്പത്, 10, 11 പൊടികള്‍ ചേര്‍ത്ത് അല്‍പം സമയം കൂടി വഴറ്റുക. ശേഷം ചിക്കനും കറിവേപ്പിലയും ചേര്‍ത്തിളക്കി അല്‍പ സമയം ചെറുതീയില്‍ വെക്കുക. രണ്ട് മിനിറ്റിനു ശേഷം സ്റ്റൗ ഓഫാക്കുക. ഫില്ലിങ് റെഡി.

തയാറാക്കുന്ന വിധം:

ഫില്ലിങ് ഓരോ ബണ്ണിന്‍റെ ഉള്ളിലും കുറേശ്ശെയായി വെക്കുക. ഓരോ മുട്ടയുടെ പകുതിയും വെക്കുക. ശേഷം ബണ്ണിന്‍റെ ഗ്യാപ്പ് ഫില്ലിങ് കൊണ്ടുതന്നെ മൂടുക. ഇങ്ങനെ തയാറാക്കിയ ഓരോ ബണ്ണും നേരത്തെ അടിച്ചുവെച്ച മുട്ടയില്‍ നന്നായി മുക്കി, ചൂടായ ഫ്രൈയിങ് പാനില്‍ അല്‍പം നെയ് തൂകി എല്ലാ വശങ്ങളും ബ്രൗണ്‍ കളറില്‍ ക്രിസ്പിയാക്കി എടുക്കുക.

തയാറാക്കിയത്: ഫിദ ഫാത്തിമ, തലശ്ശേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.