ചേരുവകള്‍:
തയാറാക്കുന്ന വിധം:
കഴുകി വൃത്തിയാക്കിയ ചിക്കന്‍ രണ്ടു മുതല്‍ നാലുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വേവിച്ച് മിക്സിയില്‍ ഒതുക്കിയെടുക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് സവാള നന്നായി വഴറ്റിയ ശേഷം എട്ട്, ഒമ്പത് ചേരുവകള്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കുരുമുളകും ഗരം മസാലയും ചേര്‍ത്ത് ചിക്കനും ആവശ്യത്തിന് ഉപ്പുമിട്ട് അഞ്ച് മിനുട്ട് ചെറിയ തീയില്‍ ഇളക്കി വേവിച്ചെടുക്കണം. പാലും മുട്ടയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് ഒരു ബൗളില്‍ ഒഴിച്ച് വെക്കുക. പാന്‍ ചൂടാകുമ്പോള്‍ അതില്‍ രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ഓരോ പീസ് ബ്രെഡും ഈ കൂട്ടില്‍ മുക്കിയെടുത്ത് നാല് എണ്ണം വീതം ദോശ രൂപത്തില്‍ അമര്‍ത്തി വെച്ച് ഒന്നു ചൂടാക്കിയെടുക്കുക (രണ്ട് വശവും ഒന്ന് വാട്ടിയെടുക്കുന്ന രീതിയില്‍ ). മുഴുവന്‍ ബ്രെഡും ഇങ്ങിനെ ചെയ്ത ശേഷം നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ നെയ്യ് പുരട്ടി ഒരു ലെയര്‍ ബ്രെഡ് വെച്ച് അതിന് മുകളില്‍ നേരത്തെ ഉണ്ടാക്കി വെച്ച മസാല നിരത്തി അതിന് മുകളില്‍ വീണ്ടും ബ്രെഡ് ലെയര്‍ വെച്ച് വീണ്ടും മസാലയും ബ്രെഡ് ലെയറും വെച്ച് (മുകളിലും താഴെയും ബ്രെഡ് ലയര്‍ വരും പ്രകാരം) ബാക്കി വരുന്ന മിശ്രിതം ഇതിന്‍െറ വശങ്ങളിലേക്ക് ഒഴിച്ചു കൊടുക്കണം. ശേഷം അടച്ച് വെച്ച് അഞ്ച് മിനിറ്റ് ചെറിയ തീയില്‍ ചൂടാക്കിയെടുക്കുക.
തയാറാക്കിയത്: ഷാഹിന ഫൈസല്‍, മാഹി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.