ചേരുവകൾ:
മുട്ടബാറ്ററിനു വേണ്ട ചേരുവകൾ:
മാവ് തയാറാക്കാൻ വേണ്ട ചേരുവകൾ:
തയാറാക്കുന്ന വിധം:
മുട്ടബാറ്റർ തയാറാക്കുന്നതിനായി മുട്ടയും പഞ്ചസാരയും ചേർത്തടിച്ച് തേങ്ങാപ്പാലും ഏലക്കായ പൊടിച്ചതും മറ്റു ചേരുവകളും ചേർത്ത് വെക്കുക. അരിപ്പൊടി, തേങ്ങാപ്പാൽ,പഞ്ചസാര, ഉപ്പ്, ഏലക്കപ്പൊടി എന്നിവ ചേർത്ത് മാവ് തയ്യാറാക്കി മാറ്റിവെക്കാം.
പ്രഷർ കുക്കറിൽ അൽപം വെള്ളം വെച്ച് അതിലേക്ക് നെയ്യ് പുരട്ടിയ തട്ടു വെക്കുക. നാലു ടേബ്ൾ സ്പൂൺ അരിപ്പൊടി ഇതിലേക്ക് ഒഴിച്ച് വേവിക്കുക. ഇത് വെന്തശേഷം മുകളിൽ അൽപം നെയ്യ് പുരട്ടി അടുത്ത അടുക്കിനായി രണ്ട് ടേബ്ൾ സ്പൂൺ മുട്ടബാറ്റർ ഒഴിക്കുക. മുട്ട അടുക്ക് പാകമായി വരുേമ്പാൾ വീണ്ടും അരിമാവ് ഒഴിക്കാം. ഇങ്ങനെ തയാറാക്കിയ ബാറ്റർ കഴിയുന്നതുവരെ അരിമാവും മുട്ടയും മാറിമാറി ഒഴിച്ച് അടുക്കുകളാക്കാം.
എല്ലാ അടുക്കുകളും തയാറായശേഷം പാത്രം അടച്ച് രണ്ട്-മൂന്നു മിനിറ്റ് വേവിക്കാം. ശേഷം തീയണച്ച് അടുക്കുപത്തിരി േപ്ലറ്റിലേക്ക് മാറ്റാം. മഞ്ഞയും വെള്ളയും നിറമുള്ള അടുക്കുകളോടുകൂടിയ പത്തിരി ഇഷ്ടമുള്ള ആകൃതികളിൽ മുറിച്ച് വിളമ്പാം.
വിഭവം തയാറാക്കിയത്:
നസിയ ആയിശ, ഹോം ബേക്കർ, കേക്ക് മിസ്റ്റ്, തിരുവനന്തപുരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.