ചേനയില തോരന്‍

ചേരുവകൾ:

  1. ചേനയില -1 വലിയകപ്പ്
  2.  മുതിര -50 ഗ്രാം
  3. പച്ചമുളക് അല്ലെങ്കില്‍ അരിമുളക് (ചീനിമുളക്) -5 എണ്ണം നടുകെ കീറിയത്
  4. ചെറിയ ഉള്ളി -5 എണ്ണം (ചെറുതായി അരിഞ്ഞത്)
  5. കടുക് -1 ടീസ്പൂണ്‍
  6. വെളിച്ചെണ്ണ  -2 വലിയ ടീസ്പൂണ്‍
  7. മഞ്ഞള്‍പൊടി -ഒരുനുള്ള്
  8. ചുവന്നമുളക് -2 എണ്ണം മുറിച്ചത്    
  9. കറിവേപ്പില -2 തണ്ട്
  10. വെള്ളം -ഒരു ഗ്ലാസ്
  11. ഉപ്പ് -പാകത്തിന്

തയാറാക്കേണ്ടവിധം:

വെള്ളത്തിലിട്ട് കുതിര്‍ത്ത മുതിര ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ച് മാറ്റിവെക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വെക്കുക. ചട്ടി ചൂടായശേഷം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പേള്‍ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ചുവന്നമുളക് പൊട്ടിച്ചിടുക. ഒപ്പം ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ഇടുക. പിന്നാലെ കറിവേപ്പിലയും ഇട്ട് ഒന്നിളക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച ചേനയിലയും നെടുകെകീറിയ പച്ചമുളകും വേവിച്ച് വെച്ച മുതിര, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ ഇളക്കി വേവ് പാകമാകുമ്പേള്‍  ഇറക്കിവെക്കുക. ചെറു ചൂടുള്ളപ്പോള്‍ ഉപയോഗിക്കുന്നത് ഉത്തമം.

Tags:    
News Summary - chenayila thoran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.