ആവശ്യമുള്ള സാധനങ്ങൾ:
ഉണ്ടാക്കുന്ന വിധം:
ചിക്കൻ വൃത്തിയായി കഴുകി വെള്ളം കളയുക. സവാള,ഇഞ്ചി,വെളുത്തുള്ളി,കാശ്മീരിചില്ലി,റെഡ്ചില്ലി,കറിവേപ്പില എന്നിവ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് അടുപ്പിൽ വെക്കുക. വെള്ളം തിളച്ച ശേഷം അഞ്ചുമിനിറ്റ് മൂടിവെക്കുക. ആറിക്കഴിയുേമ്പാൾ ഇവ മിക്സിയിൽ നന്നായി അരയ്ക്കുക. പാനിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം ഈ അരപ്പ് അതിൽ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി, അരടേബിൾ സ്പൂൺ കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.എണ്ണ തെളിഞ്ഞു വരാൻ ആകുമ്പോൾ ഇത്തിരി നേരം മൂടിവെച്ച് വേവിക്കുക. മൂടി വെക്കുേമ്പാൾ എണ്ണ നന്നായി മുകളിലോട്ട് തെളിഞ്ഞുവരും. ഈ സമയം ചിക്കൻ അതിൽ ചേർത്ത് നന്നായി ഇളക്കി ചേർക്കുക.
സാധാരണ ചിക്കൻ വെക്കുന്നതുപോലെ ചെറിയ തീയിൽ വേവിക്കുക. മുക്കാൽ വേവ് ആകുമ്പോൾ ഗരംമസാലയും നാരങ്ങാനീരും ചേർക്കുക ചിക്കൻ വേവുന്നത് വരെ അടുപ്പിൽ വയ്ക്കുക.എന്നിട്ട് നിർത്തുക. പത്തിരി, അപ്പം, നെയ്ച്ചോർ മുതൽ പുട്ടിനൊപ്പം വരെ ഉഗ്രൻ ചേർച്ചയായിരിക്കും ഇൗ കറി.
തയാറാക്കിയത്: ഷബീർ മണിയൂർ, ഫഹാഹീൽ, കുവൈത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.