വളരെ എളുപ്പത്തിലും വ്യത്യസ്ത രുചിയോടു കൂടിയുള്ളതുമായ പലഹാരമാണ് ഉള്ളിക്കൂട്. ചിക്കൻ, ബീഫ്, മുട്ട ഇതിൽ ഏതും ഉപയോഗിച്ച് നല്ല സ്പൈസിയോട് കൂടെ തയാറാക്കാൻ പറ്റിയ വിഭവമാണിത്. ചിക്കൻ ഉപയോഗിച്ചാണ് ഇത്തവണ ഉള്ളിക്കൂട് തയാറാക് കുന്നത്.
ചേരുവകൾ:
ഫില്ലിങ് തയാറാക്കുന്നവിധം:
ഒരു പാൻ അടുപ്പിൽവെച്ച് ചൂടാക്കിയ ശേഷം രണ്ട് ടേബിൾ സ്പൂൺ ഒായിൽ ഒഴിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള ഇടുക. വഴന്ന ശേഷം കൊത്തി അരിഞ്ഞുവെച്ച കിഴങ്ങ് ഇട്ട് വഴറ്റിയെടുക്കുക. ശേഷം, വെളുത്തുള്ളി -ഇഞ്ചി പേസ്റ്റ് ചേർത്ത് വഴറ്റുക. തുടർന്ന് പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അവസാനം വേവിച്ചുവെച്ച ചിക്കൻ ചെറിയ കഷണങ്ങളാക്കി കറിവേപ്പിലയും ചപ്പും ആവശ്യമെങ്കിൽ ഗരംമസാല പൊടിയും ചേർത്ത് ഇളക്കി ഇറക്കിവെക്കുക.
കൂട് തയാറാക്കുന്നവിധം:
മൈദ എടുത്ത് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം, പൂരി പോലെ പരത്തി എടുക്കുക. ഒാരോ പൂരിയുടെയും നടുവിലായി ചെറിയ ബോളുകളായി മസാലവെച്ച് വെളുത്തുള്ളിയുടെ മാതൃകയിൽ മടക്കിയെടുത്ത് എണ്ണയിലിട്ട് വറുത്തെടുക്കുക.
തയാറാക്കിയത്: ആയിഷ മുംതാസ് ഷമീർ തെച്യാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.