ഈസി കുക്കർ  ബിരിയാണി

ചേരുവകൾ:

  • ബസ്​മതി റൈസ്-മൂന്ന്​ കപ്പ്
  • വെള്ളം-രണ്ടേ കാൽ കപ്പ് (ഒരു കപ്പ് അരിക്ക് മുക്കാൽ കപ്പ് വെള്ളം)
  • ചിക്കൻ -1/2 കിലോ
  • സവാള -മൂന്ന്​ 
  • നെയ്യ്/എണ്ണ -മൂന്ന്​ ടേബിൾസ്​പൂൺ
  • പട്ട, ഗ്രാമ്പു, ഏലക്ക
  • ഇഞ്ചി- വെളുത്തുള്ളി പേസ്​റ്റ്​-1ടേബിൾസ്​പൂൺ
  • മല്ലിയില -ആവശ്യത്തിന്
  • പുതിനയില -ആവശ്യത്തിന്
  • പച്ചമുളക്-മൂന്ന്​ 
  • തക്കാളി- ഒന്ന്​ 
  • തൈര്​-മൂന്ന്​ ടേബിൾ സ്​പൂൺ 
  • മല്ലിപൊടി -ഒരുടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി-ഒരു ടീസ്​പൂൺ
  • ഗരംമസാല പൊടി-ഒരു ടീസ്​പൂൺ
  • ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്നവിധം:   

അരി കഴുകി, വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ചിക്കൻ കഷ്​ണങ്ങൾ തൈര്, മഞ്ഞൾപൊടി, പാകത്തിന് ഉപ്പ് ഇവ ചേർത്ത് കുഴച്ചു വെക്കുക. കുക്കർ അടുപ്പിൽ വച്ച്, ചൂടാകുമ്പോൾ കുറച്ചു നെയ്യ് ഒഴിച്ച്​ കുറച്ച്​ ഉള്ളിയും, അണ്ടിപരിപ്പും, മുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക. അതെ എണ്ണയിൽ പട്ട, ഗ്രാമ്പു, ഏലക്ക ഇവ ഇട്ട് പൊട്ടിയ ശേഷം കനംകുറച്ച് അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളി ബ്രൗൺ നിറമാകും വരെ വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി ഇവ ചേർത്ത് വഴറ്റി പൊടികൾ ചേർത്ത് പച്ചമണം മാറുന്നതു വരെ ഇളക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് ആവശ്യത്തിന് ഉപ്പും, മല്ലിയിലയും പൊതിനയിലയും ചേർത്ത് അടച്ച് വെച്ച്​ ചെറുതീയിൽ മൂന്ന്​ മിനിട്ട്​ വേവിക്കുക.

ചിക്കനിലെ വെള്ളമെല്ലാം ഇറങ്ങി കറിപോലെ ആയിട്ടുണ്ടാവും.കുതിർത്തു വച്ചിരിക്കുന്ന അരിയിലെ വെള്ളം മുഴുവൻ ഊറ്റികളഞ്ഞു ചിക്കൻ ഗ്രേവിക് മുക്കളിലേക്ക് ഇട്ടശേഷം ഒരു കപ്പ് അരിക്ക് മുക്കാൽ കപ്പ് വെള്ളം എന്നതോതിൽ വെള്ളം ഒഴിച്ച്​ ആവശ്യത്തിന് ഉപ്പ് ചേർത്ത്​ കുക്കർ അടച്ച് ഇടത്തരം തീയിൽ ഇട്ട് ഒരു വിസിൽ വന്നാൽ തീ ഓഫ് ചെയ്യുക. കുക്കർ തുറക്കാതെ 10 മിനുട്ട്​ വച്ചതിന് ശേഷം തുറക്കുക. വെള്ളം ഒക്കെവറ്റി ബിരിയാണി പാകത്തിന് വെന്തിട്ടുണ്ടാവും. മുകളിൽ മല്ലിയില, പുതിനയില, അണ്ടിപ്പരിപ്പ്, മുന്തിരി, പൊരിച്ച ഉള്ളി ഇവ ഇട്ട് മിക്സ്ചെയ്​ത്​ വിളിക്കാവുന്നതാണ്.

തയാറാക്കിയത്: അബി ഫിറോസ്

Tags:    
News Summary - Easy Cooker Biryani Ramzan Special -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.