ആവശ്യമുള്ള സാധനങ്ങൾ:
ഉണ്ടാക്കുന്ന വിധം:
ഒരു പാത്രത്തിലേക്ക് നാരങ്ങ പിഴിഞ്ഞ് നീരൊഴിക്കുക. അതിലേക്ക് ടൊമാറ്റോ പേസ്റ്റും മുളകുപൊടിയും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഉലുവപ്പൊടിയും ചേർത്തിളക്കി വെക്കുക. ചെറിയ ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയുംകൂടി മിക്സിയിലിട്ട് അരച്ചെടുക്കുക. നേരേത്ത തയാറാക്കി വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് അരച്ചു വെച്ചിരിക്കുന്ന കൂട്ട് കൂടി യോജിപ്പിക്കുക. വൃത്തിയാക്കി വരഞ്ഞുവെച്ചിരിക്കുന്ന മീൻപീസിലേക്ക് അരപ്പ് നന്നായി തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ വെക്കുക.
ചുടാനുള്ള കനൽ ചൂടാകുമ്പോൾ ഗ്രില്ലര്‍ ഉപയോഗിച്ച് രണ്ടു വശവും കുറേശ്ശ വെളിച്ചെണ്ണ തൂവി സ്വർണ നിറമാകുന്നതു വരെ നന്നായി ഗ്രില്‍ ചെയ്‌തെടുത്ത് ചൂടോടെ വിളമ്പുക. ഇത് ചപ്പാത്തി, ചോറ്, കപ്പ എന്നിവയോടൊപ്പം കഴിക്കാൻ ഏറെ രുചികരമാണ്.
കുറിപ്പ്: കനൽ കിട്ടാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഗ്യാസ് സ്റ്റൗവിെൻറ ടോപ്പിൽ അലൂമിനിയം ഫോയിൽ ഇടുക. അതിനു ശേഷം അടുപ്പിെൻറ ഭാഗം മാത്രം മുറിച്ചുമാറ്റി അതിനു മുകളിലേക്ക് ഗ്രിൽ വെച്ചും ഗ്രിൽ ചെയ്തെടുക്കാം. അതുപോലെ വീട്ടില്‍ ഗ്രില്ലറില്ലെങ്കില്‍ ദോശക്കല്ലിലോ തവയിലോ മീൻ അനായാസം ഗ്രില്‍ ചെയ്‌തെടുക്കാവുന്നതാണ്.
തയറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.