ധാരാളം മലയാളികൾ കഴിയുന്ന ഗുജറാത്ത് നെയ്ത്തിൻെറയും വൻകിട വ്യവസായത്തിൻെറയും നാടാണ്. ഗുജറാത്തി മസൂർദാൾ, കൊക്കം സർബത്ത്, ഫർഷൻ ഗാട്ടിയ, മുകുന്ദ് കറി എന്നിവ വിശേഷപ്പെട്ട വിഭവങ്ങളാണ്. ഇവ തയാറാക്കേണ്ട വിധം താഴെ ചേർക്കുന്നു...
1. ഗുജറാത്തി മസൂർദാൾ
ചേരുവകൾ:
വറുത്തിടാൻ:
അലങ്കരിക്കാൻ:
മല്ലിയില, തേങ്ങ ചുരണ്ടിയത്. മസൂർദാൾ ചൂടു വെള്ളത്തിൽ ഇട്ട് കഴുകി വാരുക. മൂന്നു കപ്പ് വെള്ളം ഒഴിച്ച് പ്രഷർ കുക്കറിലാക്കി വേവിച്ചെടുക്കുക. ആറിയ ശേഷം നന്നായി ഉടയ്ക്കുക. മറ്റു ചേരുവകളും രണ്ടു കപ്പ് ചൂടുവെള്ളവും ഒഴിച്ച് തിളപ്പിച്ച് പത്തു മിനിറ്റ് ചെറുതീയിൽ വെക്കുക.
വറുത്തിടാൻ:
നെയ്യും എണ്ണയും തമ്മിൽ യോജിപ്പിക്കുക. ഇതിൽ ഉണക്കമുളകിട്ട് വറുക്കുക. മൊരിയുമ്പോൾ കടുകും ജീരകവും ഉലുവയും ചേർത്ത് വറുക്കുക. പൊട്ടുമ്പോൾ ഗരം മസാല, കറിവേപ്പില, കായം എന്നിവ ചേർക്കുക. മസൂർദാളിലേക്ക് കോരിയിടുക. ഉടൻ പാത്രമടച്ച് പത്തു മിനിറ്റ് ചെറുതീയിൽ വെക്കുക. വാങ്ങി തേങ്ങയും മല്ലിയില പൊടിയായരിഞ്ഞതും ഇട്ടലങ്കരിക്കുക.
2. കൊക്കം/കുടംപുളി സർബത്ത്
ചേരുവകൾ:
തയാറാക്കേണ്ടവിധം:
കുതിർത്തുവെച്ച കുടംപുളി, പുളി, ശർക്കര എന്നിവ തമ്മിൽ യോജിപ്പിക്കുക. ഇത് നന്നായി പിഴിഞ്ഞ്, അരിച്ച് ഐസ് വാട്ടറും ആയി ചേർക്കുക. ഇത് ഫ്രിഡ്ജിൽ വെക്കുക. വിളമ്പാൻ നേരം പനിനീര് ഒഴിക്കുക. ഗ്ലാസുകളിലേക്ക് പകർന്ന് ഐസ് കട്ട പൊടിച്ചിടുക. തേങ്ങ വിതറി, പഴവർഗങ്ങളിട്ട് അലങ്കരിച്ച് വിളമ്പുക.
3. ഫർഷൻ ഗാട്ടിയ
ചേരുവകൾ:
ടോപിങ്ങിന്:
തയാറാക്കേണ്ടവിധം:
കടലമാവ്, അരിപ്പൊടി, ബേക്കിങ് പൗഡർ, ഉപ്പ്, മുളകുപൊടി, 1 ടേബ്ൾ സ്പൂൺ എണ്ണ, കായം എന്നിവ തമ്മിൽ യോജിപ്പിച്ച് നന്നായി തിരുമ്മി പിടിപ്പിക്കുക. വെള്ളം ഒഴിച്ച് നല്ല കട്ടിയായി കുഴക്കുക. ഇത് ചെറുപങ്കുകളാക്കി മുള്ളുമുറുക്കിെൻറ ചില്ലിട്ട സേവനാഴിയിലിട്ട് തിളച്ച എണ്ണയിലേക്ക് അമർത്തിപ്പിഴിഞ്ഞ് വറുത്ത് കോരുക. ഇതൊരു പ്ലേറ്റിലേക്കിട്ട് മീതെ ടോപ്പിങ്ങിനുള്ള ചേരുവകൾ വിളമ്പി കഴിക്കുക.
4. മുകുന്ദ് കറി
ചേരുവകൾ:
തയാറാക്കേണ്ടവിധം:
ഗോതമ്പുമാവ്, അരിപൊടി, ഉപ്പ്, 2 ടീസ്പൂൺ എണ്ണ എന്നിവ ഒരു ബൗളിൽ എടുത്ത് പാകത്തിന് വെള്ളമൊഴിച്ച് കട്ടിയായി കുഴക്കുക. ബേക്കിങ് പൗഡറിട്ട് ഇളക്കുക. ഇത് എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് പകർന്ന് ആവിയിൽ വേവിച്ചെടുക്കുക. സ്പോഞ്ച് പോലാകുമ്പോൾ വാങ്ങുക. ഇത് ചെറു കഷണങ്ങളായി മുറിച്ച് ചൂടെണ്ണയിലിട്ട് പൊൻനിറമാകും വരെ വറുത്ത് കോരുക. എണ്ണമയം നീക്കി എടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.