ചേരുവകൾ:
തയ്യാറാക്കുന്ന വിധം:
മീന്‍ മുളക് പൊടിയും, മഞ്ഞള്‍പ്പൊടിയും, ഉപ്പും ചേർത്ത് എണ്ണയിൽ പൊരിച്ചു എടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച് ചെറിയ ഉള്ളി അരിഞ്ഞതും, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ടു നല്ല പോലെ വഴറ്റി കുറച്ചു വെള്ളവും ചേര്‍ത്ത് അതിലേക്ക് പൊരിച്ച മീൻ മുള്ള് കളഞ്ഞ് അതിൽ ചേർക്കുക. ഇതിെൻറ മുകളിൽ മല്ലി ഇല ഇട്ടുകൊടുത്തു ചൂടാറാൻ വെക്കുക.
അടുത്തത് തേങ്ങ, ഉള്ളി, ജീരകം എന്നിവ കുറച്ചു വെള്ളത്തോടെ അരച്ചു അടുപ്പത്തു വെക്കുക. അതിലേക്ക് പത്തിരിപ്പൊടി ഇട്ടു കട്ടി ആയി എടുക്കുക. അതിനു ശേഷം വാഴയിലയില്‍ പത്തിരി പരത്തി അതിനു മുകളിലേക്ക് മീന്‍ മസാലയിട്ട് മറ്റൊരു പത്തിരി പരത്തി അതുകൊണ്ട് മൂടി വെക്കാം. ഇത് അപ്പച്ചെമ്പില്‍ ആവിയില്‍ 15 മിനിട്ട് വേവിച്ചെടുക്കാം. രുചികരമായ മീന്‍ പത്തിരി തയ്യാര്‍.
തയാറാക്കിയത്: ജസ്നി ഷമീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.