കാരമൽ ബ്രഡ് പുഡ്ഡിങ് തയാറാക്കാം

ജലാറ്റിനോ ചൈനാ ഗ്രാസോ ഇല്ലാതെ ഒരു അടിപൊളി ബ്രഡ് പുഡ്ഡിങ് തയാറാക്കാം.

ആവശ്യമുള്ള ചേരുവകൾ:

  • പാൽ - 1 കപ്പ്
  • ബ്രഡ് - 5 കഷണം
  • പഞ്ചസാര - 8 ടേബിൾസ്പൂൺ
  • കസ്റ്റാർഡ് പൗഡർ - 3 ടീ സ്പൂൺ
  • ഏലക്കപൊടി - ഒരു നുള്ള്
  • ഉപ്പ് - ഒരു നുള്ള്
  • മുട്ട - 3 എണ്ണം
  • വാനില എസൻസ് - 1/2 ടീസ്പൂൺ

കാരമൽ ചെയ്യാൻ:

  • പഞ്ചസാര - 5 ടീസ്പൂൺ


പുഡിങ് തയാറാക്കേണ്ട വിധം:

5 ടീസ്പൂൺ പഞ്ചസാര ചെറുതീയിൽ ഇളക്കുക. ഇതിലേക്ക് 3 ടീസ്പൂൺ വെള്ളം ചേർത്ത് നന്നായി ഇളക്കുക. ബ്രൗൺ കളർ വരുമ്പോൾ ഇത്‌ പുഡ്ഡിങ് ഉണ്ടാകേണ്ട പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം ബ്രഡ് മിക്സിയിൽ പൊടിച്ചെടുക്കുക.

അതൊരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം മുട്ടയും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, ഏലക്കപൊടി, വനില എസൻസ് എന്നിവ ചേർത്ത് വീണ്ടും അടിക്കുക. ശേഷം 1 കപ്പ് പാലിലേക്ക്‌ കസ്റ്റാർഡ് പൗഡർ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുട്ടയുടെ മിക്സ് ഒഴിച്ച് ഇളക്കുക.

ശേഷം ബ്രഡ് പൊടിച്ചത് അൽപം അൽപം ചേർത്ത് നന്നായി ഇളക്കുക. ഈ മാവ് കാരമലൈസ് ചെയ്ത് ഒഴിച്ച പാത്രത്തിലേക്ക് ഒഴിക്കുക. എന്നിട്ട് 40 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ശേഷം, 15 മിനിട്ട് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.


തയാറാക്കിയത്: ഷംന വി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.