നാടൻ മുട്ടക്കറി കിടുക്കും

ചേരുവകൾ:

  • മുട്ട -അഞ്ച്​
  • ചെറിയ ഉള്ളി -മൂന്ന്​
  • പച്ചമുളക് -നാല്​
  • തേങ്ങ -ഒന്ന്​
  • മഞ്ഞൾപൊടി -അര ടീ സ്പൂൺ
  • വലിയ ജീരകം -ഒരു ടീ സ്പൂൺ
  • മുളകുപൊടി -രണ്ട്​ ടീ സ്പൂൺ
  • മല്ലിപ്പൊടി -രണ്ട്​ ടീ സ്പൂൺ
  • വെളിച്ചെണ്ണ -രണ്ട്​ ടീ സ്പൂൺ
  • ഉപ്പ്, വെള്ളം -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നീളത്തിൽ മുറിച്ച ചെറിയ ഉള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തേങ്ങ, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, വലിയ ജീരകം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല ഫൈനായി അരച്ച അരപ്പ്, ഉപ്പ് ചേർത്തിളക്കി തിളച്ചുവരുമ്പോൾ ഓരോ മുട്ട വീതം പൊട്ടിച്ചൊഴിച്ച് ചട്ടി മൂടി വെച്ച് മുട്ട വേവ് പാകമാകുമ്പോൾ തീ ഓഫ്‌ ചെയ്ത് ചൂടോടെ പത്തിരി, ചപ്പാത്തി, നെയ്ച്ചോർ, പുട്ട് എന്നിവയുടെ കൂടെയെല്ലാം കഴിക്കാം.

തയാറാക്കിയത്: ശാഹിദ അൻസാരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.