മധുരക്കിഴങ്ങ്-കടല കൂട്ടുകറി

സദ്യയിലെ ഒരു പ്രിയ വിഭവം ആണ് ഇളം മധുരമുള്ള കൂട്ടുകറി. കൂട്ടുകറിയുടെ പതിവു കഷണങ്ങൾക്ക്​ പകരം മധുരക്കിഴങ്ങു കൊണ്ടുള്ള കൂട്ടുകറി ഉണ്ടാക്കി നോക്കിയാലോ?

ചേരുവകൾ:  

  • കടല  - അരക്കപ്പ്  
  • മധുരക്കിഴങ് –അരക്കപ്പ് (ചെറുതായി ചതുരത്തിൽ മുറിച്ചത്) 
  • മുളകുപൊടി - ഒന്നര ടീസ്​പൂൺ 
  • മഞ്ഞൾപൊടി - അര ടീസ്​പൂൺ  
  • കുരുമുളക്പൊടി - ഒരു ടീസ്​പൂൺ  
  • തേങ്ങ  - ഒരെണ്ണം   
  • കടുക് –  അര ടീസ്​പൂൺ 
  • വറ്റൽമുളക് - രണ്ട്​ എണ്ണം  
  • ജീരകം - അര ടീസ്​പൂൺ  
  • ഉപ്പ്  - പാകത്തിന്   
  • കറിവേപ്പില  - പാകത്തിന്
  • വെളിച്ചെണ്ണ  - പാകത്തിന്

തയാറാക്കുന്ന വിധം: 

കടല വേവിച്ചു വെക്കുക. ഒരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് മധുരക്കിഴങ്ങ് വേവിക്കാൻ വെക്കുക. അതിലേക്ക്​ മഞ്ഞൾപൊടി, മുളക്പൊടി എന്നിവ ചേർക്കുക. പകുതി വേവ് ആയാൽ കടലയും  പാകത്തിന് ഉപ്പും ചേര്‍ക്കാം. തേങ്ങ ചിരകിയതിൽ നിന്ന് പകുതി എടുത്തു ജീരകവും കുരുമുളകും ചേർത്ത് തരുതരുപ്പായി അരച്ചു ചേര്‍ക്കുക. 

ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക്, വറ്റൽമുളക്, കറിവേപ്പില ചേര്‍ത്ത് മൂപ്പിച്ച്  ബാക്കിയുള്ള തേങ്ങയും ചേർക്കാം. നല്ല ബ്രൗൺ നിറം ആവുന്ന വരെ വഴറ്റുക. ഇത് കറിയിലേക്കു  ചേർക്കുക. കുറച്ചു കൂടി മധുരം വേണമെങ്കിൽ ഒരു സ്പൂൺ ശർക്കര കൂടി ചേർക്കാം.

തയാറാക്കിയത്: രമ്യ മിഥുന്‍ 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.