ട്രാക്കിലെ സുൽത്താന അംന അൽ ഖുബൈസി

കാറോട്ട മത്സരങ്ങളിൽ പലതും പുരുഷ കേന്ദ്രീകൃതമാണ്​. സ്ത്രീകൾക്ക്​ കഴിയില്ല എന്ന മിഥ്യാധാരണയിൽ അവരെ മാറ്റിനിർത്തപ്പെട്ട മേഖലയാണിത്​. ഈ ചട്ടക്കൂടുകളെല്ലാം പൊളിച്ചെഴുതുകയാണ്​ ഇമാറാത്തി വനിതയായ അംന അൽ ഖുബൈസി. ആദ്യത്തെ ഇമാറാത്തി എഫ്​-3 ഡ്രൈവറായ അംന ഫോർമുല -4 റേസിൽ വിജയിച്ച ആദ്യത്തെ അറബ്​ വനിതയായിരിക്കുകയാണ്. ഒറ്റ സീറ്റുള്ള ഇലക്​ട്രിക്​ കാറുകൾ മത്സരിക്കുന്ന ​ഫോർമുല-ഇ ടെസ്റ്റിൽ മത്സരിച്ച ആദ്യ അറബ്​ വനിത കൂടിയാണ്​ ഈ 22കാരി.

അംനക്ക്​ കാർ റേസിങ്​ എന്നാൽ കുടുംബകാര്യമാണ്​. യു.എ.ഇയിലെ മോട്ടോർ സ്​പോർട്​സ്​ താരം ഖാലിദ്​​ അൽ ഖുബൈസിയുടെ മകളാണ്​. 14ാം വയസിൽ പിതാവിന്​ പിന്നാലെ ട്രാക്കിലിറങ്ങിയ അംന എട്ട്​ വർഷത്തിനിടെ സ്വന്തമാക്കിയത്​ ആരും കൊതിക്കുന്ന നേട്ടങ്ങളാണ്​. ​2015 ൽ പോർച്ചുഗലിൽ നടന്ന ആർ‌.എം‌.സി ഗ്രാൻ‌ഡ് ഫൈനലിൽ‌ പങ്കെടുക്കുമ്പോൾ ഒരു അന്താരാഷ്ട്ര മോട്ടോർ‌സ്പോർ‌ട്ട് ഇവന്‍റിൽ‌ യു.‌എ.ഇയെ പ്രതിനിധീകരിക്കുന്ന ആദ്യ ഇമാറാത്തി വനിതാ ഡ്രൈവറായി. പുരുഷൻമാർക്കൊപ്പം മത്സരിക്കാൻ സന്നദ്ധയായി മുന്നോട്ടുവന്ന അംനയെ പക്ഷെ ട്രാക്കിൽ നിന്ന്​ അകറ്റിനിർത്തപ്പെട്ടു.

2017ലെ ജി.സി.സി ഡ്രൈവേഴ്​സ്​ അക്കാദമി കോംപറ്റീഷനിൽ വിജയിച്ച ആദ്യ വനിതയാകുമ്പോൾ അംനയുടെ​ പ്രായം 17 മാത്രം. 2018ൽ ഇറ്റാലിയൻ എഫ്​ ഫോർ ചാമ്പ്യൻഷിപ്പിലും മുന്നിലെത്തി. 2019ൽ ഫോർമുല ​4 യു.എ.ഇ റേസിൽ കിരീടം. ‘വനിതകളാണ്​ ഭാവി’ എന്ന തലക്കെട്ടിൽ നടന്ന ഗ്ലോബൽ സ്പീക്കർ സീരീസിൽ അറബ്​ വനിതകളെ പ്രതിനിധാനം ചെയ്ത് പ​ങ്കെടുത്തു.

ഇമാറാത്തി പൈലറ്റ്​ സൽമ അൽ ബലൂഷിക്കും ഫാഷൻ ഇ​ൻഫ്ലുവൻസർ റാനിയ ഹമ്മദിനുമൊപ്പമായിരുന്നു അംനയും ഇടംപിടിച്ചത്​. പരിപാടിയിലെ ഏറ്റവും പ്രായം കുറഞ്ഞയാളും അംനയായിരുന്നു. ഫ്രാൻസിലെ പ്രശസ്തമായ ​ലെ മാൻസ്​ റേസിൽ 24 മണിക്കൂർ പൂർത്തിയാക്കിയ ആദ്യ ഇമാറാത്തി എന്ന നേട്ടവും സ്വന്തമാക്കി.

കുഞ്ഞുനാളിൽ താൽപര്യം ജിംനാസ്റ്റിക്​സിനോടായിരുന്നു. ​വേൾഡ്​ ചാമ്പ്യൻ ഷോൺ ജോൺസണായിരുന്നു ഹീറോ. സഹോദരി ഹംദ അൽ ഖുബൈസിയും ഈ വഴിയിൽ തന്നെയാണ്​ ആദ്യ നാളുകളിലെ പരാജയങ്ങളിൽ സോഷ്യൽ മീഡിയ വഴി ലഭിച്ച നെഗറ്റീവ്​ അഭിപ്രായങ്ങൾ തന്നെ തളർത്തിയിരുന്നെന്നും എന്നാൽ, റേസിങ്​ സമയങ്ങളിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ്​ ചെയ്തതോടെയാണ്​ ആത്​മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ 137k ഫോളോവേഴ്​സുള്ള താരമായി അംന വളർന്നതാണ്​ അംനയുടെ ചരിത്രം.

റേസിങിന്​ ശാരീരിക ക്ഷമത അനിവാര്യമാണെന്നും ഇതിനായി പ്രത്യേക ഫിറ്റ്​നസ്​ പരിശീലനം നടത്തുന്നുണ്ടെന്നും അംന പറയുന്നു. കരുത്തുറ്റ കാലുകളും കൈകളും നിർബന്ധമാണ്​. റേസിങ്​ അക്കാദമി തുറക്കുക എന്നതാണ്​ അംനയുടെ സ്വപ്​നം. 

Tags:    
News Summary - Amna Al Qubaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.