ബീന

മ​ന​സ്സ്​ നി​റ​യെ ഫോ​ൺ ന​മ്പ​റു​ക​ൾ സൂ​ക്ഷി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണ്​ പാ​യം പ​ഞ്ചാ​യ​ത്തി​ലെ വി​ള​ക്കോ​ട് കാ​യ​ക്കാ​ട്ടെ വീ​ട്ട​മ്മ​യാ​യ ബീ​ന. ബ​ന്ധു​ക്ക​ളു​ടെ​യോ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ ഫോ​ൺ ന​മ്പ​റു​ക​ൾ ഞൊ​ടി​യി​ട​യി​ൽ ആ​ലോ​ചി​ച്ച്​ പ​റ​യും.

വി​ള​ക്കോ​ട് ഗ​വ. യു.​പി സ്കൂ​ളി​ലെ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യു​ടെ സ​ഹാ​യി​യാ​യ ബീ​ന നാ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ്കൂ​ളി​ലു​ള്ള​വ​രു​ടെ​യും പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​, വാ​ർ​ഡ്‌ മെം​ബ​ർ​മാ​ർ തു​ട​ങ്ങി ത​നി​ക്ക് അ​റി​യാ​വു​ന്ന 150ഓ​ളം പേ​രു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ മ​ന​സ്സി​ൽ സൂ​ക്ഷി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ന​മ്പ​റു​ക​ളെ​ല്ലാം പു​സ്ത​ക​ത്തി​ൽ എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ട്. മ​ക​ൾ ശ​ര​ണ്യ പു​സ്ത​കം നോ​ക്കി പേ​രു പ​റ​യു​മ്പോ​ഴേ​ക്കും ബീ​ന തെ​റ്റു​കൂ​ടാ​തെ ന​മ്പ​ർ പ​റ​ഞ്ഞു​ക​ഴി​യും. കാ​യ​ക്ക​ട്ടെ ബാ​ബു​വി​െൻറ ഭാ​ര്യ​യാ​ണ് ഏ​ഴാം ക്ലാ​സു​വ​രെ പ​ഠി​ച്ച ബീ​ന. മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ തു​ട​ങ്ങി​യ വി.​ഐ.​പി​ക​ളു​ടെ ന​മ്പ​റു​ക​ളും മ​ന​സ്സി​ൽ കു​റി​ച്ചി​ടാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.