ആ​ത്മീ​യ

മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴ് വയസ്സുകാരിക്ക് പുനർജന്മം

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഏ​ഴ് വ​യ​സ്സു​കാ​രി​ക്ക് പു​ന​ർ​ജ​ന്മം. ഓ​ച്ചി​റ കാ​പ്പി​ൽ വി​ഷ്ണു ഭ​വ​നി​ൽ ആ​ന്‍റ​ണി വി​ദ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ത്മീ​യ ആ​ന്‍റ​ണി​ക്കാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജീ​വി​തം തി​രി​കെ ല​ഭി​ച്ച​ത്.

ഹൃ​ദ​യ​ഭി​ത്തി​യു​ടെ ജ​നി​ത​ക ത​ക​രാ​റ് മൂ​ലം ശ്വാ​സ​കോ​ശ​ത്തി​ൽ ഗു​രു​ത​ര അ​സു​ഖം ബാ​ധി​ച്ച കു​ട്ടി​ക്ക് ക​ടു​ത്ത ശ്വാ​സ​ത​ട​സ്സ​മ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ കു​ട്ടി​യു​മാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക്ക് ശ്വാ​സ​കോ​ശ​ത്തി​ൽ അ​ണു​ബാ​ധ​യും ഇ​ത് ശ്വാ​സ​കോ​ശ​ത്തി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി. പി​ന്നീ​ട് കാ​ർ​ഡി​യോ തൊ​റാ​സി​ക് വി​ഭാ​ഗ​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി പ്ര​ഫ: ഡോ: ​ര​തീ​ഷ് രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ട അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

ഹൃ​ദ​യ​ത്തി​ന്‍റെ പു​റ​ത്ത് ആ​വ​ര​ണം വെ​ച്ചാ​ണ് ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ത​ക​രാ​റ് പ​രി​ഹ​രി​ച്ച​ത്. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡി​ല്ലാ​തി​രു​ന്ന ഈ ​കു​ടും​ബ​ത്തി​ന് സൂ​പ്ര​ണ്ടി​ന്‍റെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലി​ലൂ​ടെ കാ​രു​ണ്യ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ചി​കി​ത്സ ആ​നു​കൂ​ല്യ​വും ല​ഭ്യ​മാ​ക്കി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 4 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ് വ​രു​ന്ന ശ​സ്ത്ര​ക്രി​യ​ക്ക് ഒ​രു രൂ​പ പോ​ലും ചെ​ല​വ് വ​ന്നി​ല്ല. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ കു​ട്ടി​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​ത്.

ത​ന്‍റെ മ​ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​ക്കൊ​ണ്ടു​വ​ന്ന ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​വ​രെ​യും ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു​വെ​ന്നും പി​താ​വ് ആ​ന്‍റ​ണി പ​റ​ഞ്ഞു. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രാ​യ ഡോ: ​ബി​ജു.​കെ.​ടി, ഡോ: ​ആ​ന​ന്ദ​ക്കു​ട്ട​ൻ, അ​ന​സ്തേ​ഷ്യാ വി​ഭാ​ഗം മേ​ധാ​വി ഡോ: ​ഹ​രി​കൃ​ഷ്ണ​ൻ, ഡോ: ​വി​മ​ൽ, ഡോ: ​മാ​ത്യു, പെ​ർ​ഫ്യൂ​ഷ​ൻ ബി​ജു.​പി.​കെ, ന​ഴ്സു​മാ​രാ​യ രാ​ജി, അ​നീ​ഷ, അ​ഞ്ജു, ഹ​സീ​ന, ന​ഴ്സി​ങ്​ അ​സി​സ്റ്റ​ന്‍റ്​ ര​തീ​ഷ് എ​ന്നി​വ​രും ശ​സ്ത്ര​ക്രി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Seven year old girl reborn through rare surgery at medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.