​പ്രമോദ്​ കൂവേരി

അടിമക്കടുവ -പ്രമോദ് കൂവേരിയുടെ കഥ

‘‘രാ​മൃ​ഷ്ണ​നെ​യൊ​ന്ന് വ​യ​നാ​ട് കാ​ണി​ക്ക്വാ?’’

ത​ന്നെ കാ​ണാ​ൻ വ​രു​ന്ന ആ​രോ​ടും ഇ​തു​വ​രെ ചോ​ദി​ക്കാ​ത്ത ഒ​രു കാ​ര്യം പ്ര​ശാ​ന്ത​നോ​ട് കു​റു​പ്പു​സാ​റ് ആ​വ​ശ്യ​പ്പെ​ട്ടു. ആ ​സ​മ​യം ആ​രെ​ങ്കി​ലും പി​ന്നി​ൽ വ​ന്ന് ക​ണ്ണോ​ണ്ട് ശി​പാ​ർ​ശ ന​ട​ത്തു​ന്നു​ണ്ടോ​ന്ന് സം​ശ​യി​ച്ച് പ്ര​ശാ​ന്ത​ൻ തി​രി​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും ആ​രു​മി​ല്ല. ഇ​തെ​ന്താ ഇ​പ്പം അ​ങ്ങ​നെ​യൊ​രു സം​ഗ​തി​യെ​ന്ന് ചി​രി​യി​ലൊ​ളി​പ്പി​ച്ച് പ്ര​ശാ​ന്ത​ൻ ഉ​ട​ൻ ത​ല​യാ​ട്ടി​ക്കൊ​ടു​ത്തു.

ക​ട്ടി​ലി​ന്റെ നെ​റ്റി​യി​ലേ​ക്ക് കു​റു​പ്പു​സാ​റ് ഞാ​ന്നെ​ണീ​റ്റ് ചാ​രി​യി​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി. പ്ര​ശാ​ന്ത​ൻ കൈ​ത്താ​ങ്ങി.

‘‘അ​വ​നെ കാ​ണാ​ൻ തു​ട​ങ്ങി​യേ​പ്പി​ന്നെ ഈ ​ജി​ല്ല വി​ട്ട് പു​റ​ത്തു പോ​ന്ന​ത് ക​ണ്ടി​ട്ടി​ല്ല. അ​മ്പ​ത് വ​യ​സ്സാ​യി​ട്ടു​ണ്ടാ​കും. അ​ടു​ത്ത ജി​ല്ല​യെ​ങ്കി​ലും കാ​ണ​ണ്ടേ...’’

ജോ​ലി​ക്ക് അ​വ​ധി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കാ​മ​റ​യും തൂ​ക്കി കാ​ടും മ​ല​യും കേ​റി ഫോ​ട്ടോ​യെ​ടു​ക്കു​ക​യും അ​ടു​ത്ത കാ​ല​ത്തെ​ടു​ത്ത ഒ​രു ഫോ​ട്ടോ​ക്ക് മ​രി​ച്ച മ​ഹാ​ന്റെ പേ​രി​ലു​ള്ള അ​വാ​ർ​ഡ് ക​ര​സ്​​ഥ​മാ​ക്കി പ​ത്ര​ത്തി​ൽ ഫോ​ട്ടോ വ​രുക​യും നാ​ട് ആ​ദ​രി​ക്കു​ക​യു​മൊ​ക്കെ ചെ​യ്ത പ്ര​ശാ​ന്ത​ന് അ​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

പ​ക്ഷേ, ചെ​റി​യൊ​രു തി​രു​ത്തു​ണ്ട്. ഓ​രോ ത​വ​ണ ശ​ബ​രി​മ​ല​യി​ലും മൂ​കാം​ബി​ക​യി​ലും രാ​മ​കൃ​ഷ്ണ​ൻ ധൈ​ര്യ​ത്തി​ൽ പോ​യി​ട്ടു​ണ്ട്.

ഒ​ന്ന്: സ്വ​ന്ത​മാ​യി ഒ​രു പ​ശു​വി​നെ വാ​ങ്ങാ​ൻ പാ​ങ്ങി​ല്ലാ​ത്ത ആ​ളാ​യി​രു​ന്നു രാ​മ​കൃ​ഷ്ണ​ന്റെ അ​ച്ഛ​ൻ. അ​ക്കാ​ല​ത്ത് എ​ട്ടോ​ളം പ​ശു​വു​ള്ള ചെ​മ്പു​ല്ലാ​നി ദാ​മു​വി​ന്റെ പ​ക്കൽനി​ന്ന് ഒ​രു ക്ടാ​വി​നെ പോ​റ്റാ​ൻ വാ​ങ്ങി. ക്ടാ​വ് വ​ള​ർ​ന്ന് പ​ശു​വാ​യി അ​തി​ന്റെ ആ​ദ്യ​ത്തെ പേ​റും ര​ണ്ടാ​മ​ത്തെ പേ​റും ക​ഴി​ഞ്ഞാ​ൽ ത​ള്ള​യെ​യും ര​ണ്ടാ​മ​ത്തെ ക്ടാ​വി​നെ​യും ഉ​ട​മ​സ്​​ഥ​ന് തി​രി​ച്ചു​കൊ​ടു​ക്ക​ണം. നാ​ട്ടു​ന​ട​പ്പാ​ണ്. ഒ​ന്നാ​മ​ത്തെ ക്ടാ​വ് പോ​റ്റു​ന്നോ​ർ​ക്ക് സ്വ​ന്തം. രാ​മ​കൃ​ഷ്ണ​ന്റെ അ​ച്ഛ​ൻ ഒ​രു പ​ശു​വി​ന്റെ ഉ​ട​മ​സ്​​ഥ​നാ​യ​ത് അ​ങ്ങ​നെ​യാ​ണ്. അ​തും വ​ള​ർ​ന്ന് ആ​ദ്യ​ത്തെ പേ​റി​ൽ വീ​ണ മാ​വ് തി​ന്ന് ക​റ​വ കു​റ​ഞ്ഞേ​ക്കു​മോ​യെ​ന്ന് പേ​ടി​ച്ച് ക​ര​ഞ്ഞ രാ​മ​കൃ​ഷ്ണ​ന്റെ അ​മ്മ നേ​ർ​ന്ന​താ​ണ് ഒ​രു നെ​യ്ത്തേ​ങ്ങ.

ര​ണ്ട്: അ​ച്ഛ​നും അ​മ്മ​യും മ​രി​ച്ച​പ്പോ​ഴാ​ണ് ന​മു​ക്കൊ​രു കു​ഞ്ഞി​ല്ല​ല്ലോ​ന്ന് സ​ങ്ക​ട​ത്തോ​ടെ രാ​മ​കൃ​ഷ്ണ​ൻ ഭാ​ര്യ​യു​ടെ മു​ഖ​ത്തേ​ക്ക് നോ​ക്കി​യ​ത്. പ​ശു​വി​നെ​പ്പോ​ലെ പോ​റ്റാ​ൻ വാ​ങ്ങാ​നൊ​ക്കി​ല്ല​ല്ലോ...​ അ​ങ്ങ​നെ​യൊ​രു പോ​ക്ക് മൂ​കാം​ബി​ക​യി​ലേ​ക്കും പോ​യി. ര​ണ്ടു​ സ്​​ഥ​ല​വും കാ​ടാ​ണ്. കാ​ടും ധൈ​ര്യ​വും വി​ശ്വാ​സ​മാ​ണ​യാ​ൾ​ക്ക്.

അ​ടു​ക്ക​ള​യി​ൽനി​ന്ന് സം​സാ​രം കേ​ട്ട രാ​മ​കൃ​ഷ്ണ​ന്റെ ഭാ​ര്യ ചാ​യ​യും പ്ലെ​യ്റ്റി​ൽ പ​യ്യോ​ളി മി​ച്ച​റു​മാ​യി ചി​രി​ച്ചു​വ​ന്ന് കു​മ്പി​ട്ടു. അ​ടു​ത്തു​ണ്ടാ​യി​രു​ന്ന സ്റ്റൂ​ളി​ന്റെ പ​രി​മി​ത​മാ​യ ച​തു​ര​ത്തി​ൽ ശ്ര​ദ്ധ​യോ​ടെ വെ​ച്ച് പ്ര​ശാ​ന്ത​ന്റെ മു​ന്നി​ലേ​ക്ക് കു​റ​ച്ചു​കൂ​ടി നീ​ക്കി​ക്കൊ​ടു​ത്ത് അ​വ​ൾ തി​രി​ച്ചു​പോ​യി.

ചാ​യ കൈ​യി​ലെ​ടു​ത്തി​ട്ടും കു​ടി​ക്കാ​തെ നി​ൽ​ക്കു​ന്ന​തു ക​ണ്ട് കു​റു​പ്പു​സാ​റ് േപ്രാത്സാ​ഹി​പ്പി​ച്ചു. ‘‘മു​ന്തി​യ പ​ശു​വാ... ധൈ​ര്യ​ത്തി കു​ടി​ച്ചോ’’ കൂ​ട്ട​ത്തി​ൽ വാ​രി വാ​യി​ലി​ട്ട മി​ച്ച​റി​ൽ പ്ര​ശാ​ന്ത​ന് പ​ഴ​ക്കം ക​ടി​ച്ചെ​ങ്കി​ലും തു​പ്പി​യി​ല്ല. കു​റു​പ്പു​ സാ​റെ കാ​ണാ​ൻ ദൂ​ര​ത്തുനി​ന്ന് വ​രു​ന്ന​വ​ർ​ക്ക് മാ​ത്രം കൊ​ടു​ക്കാ​ൻ വാ​ങ്ങി​വെ​ക്കു​ന്ന പ​ല​ഹാ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ഇ​തി​ന്റെ രു​ചി ഇ​തു​വ​രെ രാ​മ​കൃ​ഷ്ണ​നോ ഭാ​ര്യ​യോ അ​റി​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല. കൊ​ട്ട​ന​വി​ലി​ൽ ചാ​യ​യൊ​ഴി​ച്ച് ലേ​ശം പ​ഞ്ച​സാ​ര​യും വേ​റി കു​ഴ​ച്ച​ടി​ച്ചാ​ൽ ര​ണ്ടു​നേ​ര​ത്തെ വി​ശ​പ്പ​ങ്ങ് തീ​ർ​ന്നു​കി​ട്ടും അ​വ​ർ​ക്ക്.



അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ ഭാ​ര്യ നേ​രെ പ​റ​മ്പ​ത്ത് കി​ള​ച്ചോ​ണ്ടി​രു​ന്ന രാ​മ​കൃ​ഷ്ണ​നെ ക​ണ്ടെ​ത്തി കാ​ര്യം പ​റ​ഞ്ഞു. ‘‘ആ​രോ വ​ന്നി​ട്ട്ണ്ട്.’’ തൂ​മ്പ അ​വി​ടെ​ത്ത​ന്നെ​യി​ട്ട് രാ​മ​കൃ​ഷ്ണ​ൻ കി​ത​ച്ചോ​ടി. പു​തി​യ മ​നു​ഷ്യ​രെ അ​യാ​ൾ കാ​ണു​ന്ന​ത് ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്. ത​ല​യി​ൽ കെ​ട്ടി​യ തോ​ർ​ത്ത​ഴി​ച്ച് മേ​ല് തു​ട​ച്ചോ​ണ്ട് രാ​മ​കൃ​ഷ്ണ​ൻ വ​വ്വാ​ലാ​യി പ​ടി​മ്മേ​ൽ തൂ​ങ്ങിനി​ന്നു. കു​റു​പ്പു​സാ​റെ​പ്പോ​ലെ വെ​ളു​ത്ത ഒ​രാ​ൾ.

‘‘ഇ​വ​നെ ക​ണ്ടി​ട്ട്ണ്ടാ?’’ കു​റു​പ്പു​സാ​റ് ആ​രോ​ടാ​ണ് ചോ​ദി​ച്ച​തെ​ന്ന് വ്യ​ക്തമാ​കാ​തെ ര​ണ്ടു​പേ​രും ഇ​ല്ലെ​ന്ന് ത​ല​യാ​ട്ടി.

‘‘എ​ടു​ത്ത് ക​ഴി​ക്ക്’’, രാ​മ​കൃ​ഷ്ണ​ൻ ആ​കെ പ​റ​ഞ്ഞ​ത് ഇ​ത്ര​യേ​യു​ള്ളൂ... മ​തി​യെ​ന്ന് പ്ര​ശാ​ന്ത​ൻ നി​ര​സ​ി​ച്ചു.

സ്​​കൂ​ളി​ൽ പോ​കു​മ്പോ​ൾ മു​ത​ൽ നോ​ക്കിനി​ന്നി​ട്ടു​ണ്ട് കു​റു​പ്പു​സാ​റെ. ചീ​ട്ടി​ക്കു​പ്പാ​യ​വും വെ​ള്ള​ത്തോ​ർ​ത്തു​മ​ല്ലാ​തെ സി​ൽ​ക്കി​ന്റെ ജു​ബ്ബ​യും മ​ഞ്ഞ​മു​ണ്ടു​മു​ടു​ത്ത ഒ​രാ​ളെ കാ​ണു​ന്ന​ത് കു​റു​പ്പു​സാ​റെ​യാ​ണ്. പു​ഴ​ക്കി​ക്ക​രെ ഇ​ങ്ങ​നെ​യൊ​രാ​ളി​ല്ല. സ്വ​ർ​ണ​ത്തി​ന്റെ നി​റം. മു​ക്ക​ട്ടം ക​ല​മ്പാ​ണെ​ങ്കി​ലും കു​റു​പ്പു​സാ​റൊ​ന്ന് മി​ണ്ടി​യാ​ൽ​ത​ന്നെ അ​ന്ത​സ്സാ​ണ്. പെ​രി​ഗ​മ​ന​യു​ടെ കാ​ര്യ​സ്​​ഥ​ന്റെ കൈ​ക്കാ​ര​നാ​യി​രു​ന്നു ആ​ള്. അ​ത​ന്നെ വ​ലി​യ സ്​​ഥാ​ന​മാ. മാ​ത്ര​ല്ല, കാ​ര്യ​സ്​​ഥ​നേ​ക്കാ​ളും അ​റി​വൂ​ണ്ട്, അ​ഭി​പ്രാ​യൂ​ണ്ട്. കൂ​ര കെ​ട്ടാ​ൻ, കൊ​റ​ച്ച് സ്​​ഥ​ലം പ​തി​ച്ചു​കി​ട്ടാ​ൻ കു​റു​പ്പു​സാ​റൊ​ന്ന് മൊ​നാ​ശ പ​റ​ഞ്ഞാ ജ​മ്മി മൂ​ളും. താ​ഴ്ച​യി​ല് ര​ണ്ട് വാ​ഴ​ത്തൈ വെ​ക്കാ​ൻ, ക​ല്ലു​വെ​ക്കാ​ൻ ആ ​തൃ​പ്തി മ​തി. അ​ക്ക​രെ​നി​ന്ന് വ​ന്ന് അ​ങ്ങ​നെ ഇ​വി​ടെ അ​ടി​ഞ്ഞു​പോ​യ​താ​ണ് കു​റു​പ്പു​സാ​റ്. വ​ള​ച്ചു​കെ​ട്ടി​യ സ്​​ഥ​ല​ത്തി​ന്റെ കു​ഴി​ക്കാ​ണ​വും മ​റു​പാ​ട്ട​വും ശ​രി​യാ​ക്കി പ​ട്ട​യം വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​തു​വ​രെ കു​റു​പ്പു​സാ​റു​ണ്ടാ​കും. ഏ​തു​വീ​ട്ടി​ൽ ചെ​ന്നാ​ലും അ​യാ​ൾ​ക്കൊ​രു മ​ര​ക്ക​സേ​ര​യു​ണ്ട്. അ​തി​മ്മേ​ളി​രു​ന്ന് അ​യാ​ള​ങ്ങ് പ്ര​താ​പം തു​ട​ങ്ങും. ത​റ​യി​ലി​രു​ന്ന് കേ​ൾ​ക്കാ​നാ​ളും കോ​ഴി​ക്ക​റി​യും തെ​രു​വ​വാ​റ്റും. വേ​ണേ​ൽ ഒ​രു പാ​യ​യും. വെ​ളു​ത്ത കൊ​ച്ചി​നെ പെ​റാ​ൻ കൊ​തി​ച്ച പെ​ണ്ണു​ങ്ങ​ളു​ടെ മ​ന​സ്സും. സ്​​കൂ​ളി​ൽ പോ​കു​മ്പോ​ൾ കൂ​ട്ട​ത്തി​ൽ ആ​രെ​ങ്കി​ലും പ​റ​യും, ‘‘ഇ​ന്ന​ലെ കു​റു​പ്പ് സാ​റ് വീ​ട്ടി​ലാ കെ​ട​ന്നേ’’ ആ​പ്പ​റ​ഞ്ഞ​വ​ൻ അ​ന്ന​ത്തെ നേ​താ​വാ​ണ്. കേ​ട്ട​വ​ർ അ​സൂ​യ​പ്പെ​ട്ട് ത​ന്റെ വീ​ട്ടി​ലും വ​രു​മെ​ന്ന് സ​മാ​ധാ​നി​ക്കും.

ആ​ഴ്ച​യി​ൽ വ്യാ​ഴാ​ഴ്ച ഒ​രി​ക്ക പു​ഴ ക​ട​ന്ന് അ​ക്ക​രെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കു​റു​പ്പു​സാ​റ് പോ​കാ​റാ​ണ് പ​തി​വ്. ഭാ​ര്യ മ​ക്ക​ളെ​ക്കൂ​ട്ടി പി​ണ​ങ്ങി​പ്പോ​യ​ത​റി​യാ​തെ വീ​ട്ടി​ലേ​ക്ക് പോ​യ കു​റു​പ്പു​ സാ​റെ ത​ന്ത​പ്പ​ടി ക​ണ്ടി​ക്കു​വെ​ച്ച് ആ​ട്ടി.

‘‘ചേ​ൻ കൂ​ടാ​ൻ വ്യാ​ഴാ​ഴ്ച​യു​ള്ള ഈ ​വ​ര​വ​ങ്ങ് നി​ർ​ത്തി​ക്കോ... നിന്റോ​ള് പോ​യി. അ​ക്ക​രെ​യു​ണ്ട​ല്ലോ പൊ​റു​തി​ക്ക് പൊ​ൽ​ച്ചി​ക​ള്.’’

കു​റു​പ്പു​സാ​റ് അ​തി​നു​ശേ​ഷം അ​ക്ക​രെ പോ​യി​ട്ടി​ല്ല. കി​ട​ത്തം ക​വ​രം​പീ​ടി​കേ​ടെ അ​ട്ട​ത്ത് സ്​​ഥി​ര​മാ​ക്കി.

രാ​മ​കൃ​ഷ്ണ​ന് ഇ​യാ​ളോ​ട് ഭ​യ​ങ്ക​ര​മാ​ന​മാ​യ ഇ​ഷ്​​ടം തോ​ന്നാ​ൻ കാ​ര​ണ​മു​ണ്ട്. രാ​മ​കൃ​ഷ്ണ​ൻ ന​ല്ല​വ​ണ്ണം പ​ഠി​ക്കു​ന്ന കു​ട്ടി​യാ​യി​രു​ന്നു. രാ​മ​കൃ​ഷ്ണ​ന്റെ ചേ​ട്ട​ൻ ത​മ്പാ​ൻ നേ​രെ എ​തി​രും. ഏ​റ്റ​വും പി​മ്പ​ൻ. വീ​ട്ടി​ൽനി​ന്ന് രാ​മ​കൃ​ഷ്ണ​ന്റെ ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ൽ കേ​ട്ട് അ​തു​വ​ഴി​യു​ള്ള രാ​ത്രി​യാ​ത്ര​ക്കി​ടെ കു​റു​പ്പു​സാ​റ് പാ​ഞ്ഞെ​ത്തി. രാ​മ​കൃ​ഷ്ണ​ന്റെ അ​ച്ഛ​ൻ അ​വ​നെ പൊ​തി​രെ ത​ല്ലു​ന്ന​തു ക​ണ്ട് കു​റു​പ്പു​സാ​റ് ഇ​ട​പെ​ട്ടു.

‘‘നി​ന​ക്കെ​ന്താ അ​മ്പ​ട്ട​ങ്കേ​റി​യാ...’’

അ​യാ​ളു​ടെ കൈ​യി​ൽനി​ന്ന് ത​ല്ലു​വ​ടി​വാ​ങ്ങി കു​റു​പ്പു​സാ​റ് മു​റ്റ​ത്തേ​ക്കെ​റി​ഞ്ഞു.

‘‘ങ്ങ ​നോ​ക്ക് കു​റു​പ്പു​സാ​റേ... ന​ല്ലോ​ണം മാ​ർ​ക്ക് വാ​ങ്ങു​ന്ന ചെ​ക്ക​നേ​നു... ദേ ​വാ​ങ്ങി​വ​ന്നി​രി​ക്കു​ന്നു ഒ​രു മാ​ർ​ക്ക്...’’

കു​റു​പ്പു​സാ​റ് പേ​പ്പ​റ് വാ​ങ്ങി നോ​ക്കി. ത​ന്റെ പേ​പ്പ​റ് കൈ​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ത​മ്പാ​നെ​യും.

‘‘അ​വ​നോ?’’

‘‘അ​വ​ന​മ്പ​തി​ൽ അ​മ്പ​ത്...’’ അ​ച്ഛ​ന് അ​ഭി​മാ​നം.

മ​ര​ക്ക​സേ​ര വ​ലി​ച്ചി​ട്ട് കു​റു​പ്പു​സാ​റി​രു​ന്നു. രാ​മ​കൃ​ഷ്ണ​നെ അ​ടു​ത്തോ​ട്ട് വി​ളി​ച്ച് ചേ​ർ​ത്തു​നി​ർ​ത്തി. അ​വ​ന്റെ ച​ങ്ക് ക​ട​ഞ്ഞു. അ​റി​യാ​തെ അ​യാ​ളു​ടെ മ​ടി​യി​ലേ​ക്ക് ചാ​ഞ്ഞി​രു​ന്നു​പോ​യി.

‘‘എ​ടോ മ​ർ​ക്ക​ടാ... ഇ​ത് മാ​ർ​ക്ക് ലീ​സ്റ്റ​ല്ല. േപ്രാ​ഗ്ര​സ്​ കാ​ർ​ഡാ​ണ്. ക്ലാ​സ്സി​ൽ ഒ​ന്നാ​മ​നാ ഇ​വ​ൻ.’’

രാ​മ​കൃ​ഷ്ണ​ന്റെ ത​ല​യി​ൽ ത​ലോ​ടി കു​റു​പ്പു​സാ​റി​രു​ന്നു. അ​ച്ഛ​ൻ ത​മ്പാ​നെ​യും കു​റു​പ്പു​സാ​റ് വ​ലി​ച്ചെ​റി​ഞ്ഞ വ​ടി​യി​ലേ​ക്കും നോ​ക്കി. കു​റു​പ്പു​സാ​റ് ഉ​ള്ള​തി​നാ​ൽ മാ​ത്രം നീ​ട്ടി​വെ​ച്ച ശി​ക്ഷ​യെ പേ​ടി​ച്ച് ത​മ്പാ​ൻ പി​റ്റേ​ന്ന് ബോം​​െബ​ക്ക് നാ​ടു​വി​ട്ടു. അ​വ​ൻ പോ​യ സ​ങ്ക​ട​ത്തേ​ക്കാ​ളും നി​റ​ഞ്ഞ ഒ​രാ​ന​ന്ദ​മാ​യി​രു​ന്നു രാ​മ​കൃ​ഷ്ണ​ന് ആ ​ഇ​രു​ത്തം.

അ​ന്നി​രു​ന്ന മ​ടി ശോ​ഷി​ച്ചു​പോ​യി​രി​ക്കു​ന്നു.

ക​ട്ടി​ലി​ന​ടി​യി​ലെ യൂ​റി​ൻ ബോ​ട്ടി​ൽ പ്ര​ശാ​ന്ത​ന്റെ കാ​ല് ത​ട്ടു​മെ​ന്ന് പേ​ടി​ച്ച് രാ​മ​കൃ​ഷ്ണ​ൻ നൂ​ണെ​ടു​ത്ത് മൂ​ത്രം പു​റ​ത്തു​കൊ​ണ്ടു​പോ​യി ക​ള​ഞ്ഞ് ക​ഴു​കി തി​രി​ച്ചു​വെ​ച്ചു.

‘‘പു​റ​ത്തൊ​ന്ന് പോ​ണം​ന്ന്ണ്ട്’’ ക​ട്ടി​ലി​ന്റെ നെ​റ്റി​യി​ൽനി​ന്നും എ​ഴു​ന്നേ​ൽ​ക്കാ​ൻ കു​റു​പ്പു​സാ​റ് ശ്ര​മി​ച്ചു.

‘‘മു​മ്പ് ക​ട​ത്താ​ണ്. അ​വി​ടൊ​രു തൂ​ക്കു​പാ​ല​മൊ​ക്കെ വ​ന്നി​ട്ടു​ണ്ടെ​ന്നു കേ​ട്ടു. ഇ​തേ​വ​രെ ക​ണ്ടി​ല്ല.’’

ഇ​ത്ര വ​ർ​ഷാ​യി​ട്ടും ചെ​യ്തു​കൊ​ടു​ക്കാ​ത്ത​തി​ൽ അ​സം​തൃ​പ്ത​നാ​യ പ്ര​ശാ​ന്ത​ൻ ഒ​രു നോ​ട്ടം രാ​മ​കൃ​ഷ്ണ​നെ നോ​ക്കി.

‘‘എ​ന്നോ​ട് ഇ​ദ്വ​രെ പ​ർ​ഞ്ഞി​റ്റ...’’ ധൃ​തി​യി​ൽ ക​ട്ടി​ലി​ന് പി​ന്നി​ലു​ള്ള ച​ക്ര​ക​സേ​ര​യെ​ടു​ത്ത് രാ​മ​കൃ​ഷ്ണ​ൻ മു​റ്റ​ത്തി​ട്ടു. പ​ഞ്ചാ​യ​ത്ത് നി​ന്ന് കി​ട്ടി​യ​താ​ണ് ക​സേ​ര. മു​യി​പ്പി​ലേ കൈ​യി​ട്ട് കു​റു​പ്പു​സാ​റെ എ​ടു​ത്ത് പ്ര​ശാ​ന്ത​ൻ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ട​യി​ലൂ​ടെ രാ​മ​കൃ​ഷ്ണ​ൻ അ​ക​ത്തേ​ക്കോ​ടി. പെ​ട്ടി​യി​ൽ ഇ​സ്​​തി​രി​യി​ട്ടു​വെ​ച്ച മ​ഞ്ഞ സി​ൽ​ക്ക് ജു​ബ്ബ​യെ​ടു​ത്തു​വ​ന്നു.

‘‘ഉ​ടു​പ്പ് മാ​റ്റാ.’’

ഇ​ട്ടി​രി​ക്കു​ന്ന ഉ​ടു​പ്പി​ലേ​ക്ക് നോ​ക്കി കു​റു​പ്പു​ സാ​റ് വി​ല​ക്കി. അ​തി​ന്റെ ര​ണ്ട് ബ​ട്ട​ൺ പൊ​ട്ടി​യി​ട്ടു​ണ്ടാ​യി​രു​ന്നു.


ചാ​ണ​കം മെ​ഴു​കി​യ മു​റ്റ​ത്തെ ഗട്ട​റി​ലൂ​ടെ പ്ര​ശാ​ന്ത​ൻ ച​ക്ര​ക​സേ​ര​യു​ന്തി. ക​സേ​ര​യു​ടെ ഒ​രു​ഭാ​ഗം തൊ​ട്ട് രാ​മ​കൃ​ഷ്ണ​ൻ കു​റ്റ​ബോ​ധ​ത്തോ​ടെ അ​നു​ഗ​മി​ച്ചു. സൗ​ക​ര്യ​പൂ​ർ​വം ഉ​രു​ളാ​ൻ പാ​ങ്ങി​ല്ലാ​ത്ത മു​ന്നി​ലെ നീ​ണ്ട വ​ഴി​യി​ലേ​ക്ക് നോ​ക്കി കു​റു​പ്പു​സാ​റ് പി​ന്നോ​ക്കം പ​റ​ഞ്ഞു.

‘‘നീ​യ​ങ്ങ​ട്ട് എ​ഴു​ന്ന​ള്ള​ണ്ട.’’

ച​ക്ര​ക​സേ​ര ആ​വി​യാ​യി​പ്പോ​കു​ന്ന​തി​ന് പി​ന്നി​ലെ രാ​മ​കൃ​ഷ്ണ​നെ നോ​ക്കി പ​ടി​ക്ക് കു​ത്തി​യ കൈ​ക്ക് മു​ല​ചാ​രി ഭാ​ര്യ ചെ​റു​ശ്വാ​സം വി​ട്ടു.

കാ​ണു​ന്ന ഇ​ട​വ​ഴി​യേ പ്ര​ശ്ന​മു​ള്ളൂ. പി​ന്നെ റോ​ഡാ​ണ്. ത​ള്ളാ​ൻ സു​ഖം. പ​ണ്ടി​വി​ടെ തോ​ട്ടു​ചാ​ലാ​യി​രു​ന്നു. വെ​ള്ളം ത​ളം​കെ​ട്ടി​ക്കിട​ക്കു​ന്ന കു​ഴി​ക​ളി​ൽ നൂ​ൽ​പ്പു​ഴു​ ക​ടി​ച്ച പു​ണ്ണു​കാ​ലു​മാ​യി എ​ന്തോ​രം ന​ട​ന്ന​താ.

എതി​രെ വ​ന്ന പ​ല​രും കു​റു​പ്പു​സാ​റോ​ട് മി​ണ്ടു​ക​യും പ്ര​ശാ​ന്ത​നെ അ​പ​രി​ചി​ത​ത്വ​ത്തോ​ടെ നോ​ക്കു​ക​യും രാ​മ​കൃ​ഷ്ണ​നെ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു. അ​യാ​ൾ ആ​രു​ടെ​യും മു​ഖ​ത്തു​നോ​ക്കാ​തെ കൈ ​ഉ​യ​ർ​ത്തു​ക മാ​ത്രം ചെ​യ്തു.

ക​ട​വി​ന് വ​ലി​യ മാ​റ്റ​മി​ല്ല. പ​നി​ച്ചെ​ഴു​ന്നേ​റ്റ​പോ​ലെ പു​ഴ​യൊ​ന്ന് മെ​ലി​ഞ്ഞി​ട്ടു​ണ്ടെ​ന്നു തോ​ന്നു​ന്നു. പു​തി​യ കാ​റ്റേ​റ്റ് കു​റു​പ്പു​സാ​റി​ന്റെ ബ​ട്ട​ണി​ല്ലാ​ത്ത ഷ​ർ​ട്ടി​നു​ള്ളി​ലെ ചെ​മ്പ​ൻ രോ​മ​ങ്ങ​ളാ​ടി. പാ​ല​മൊ​ന്നു​മ​ല്ല അ​യാ​ൾ നോ​ക്കു​ന്ന​ത്. ഞാ​ന്നു​കി​ട​ക്കു​ന്ന തെ​ങ്ങോ​ല​ക​ൾ​ക്കു​ള്ളി​ലെ ചു​വ​ന്ന ആ​കാ​ശ​ത്തി​ന് താ​ഴെ അ​പ്ര​ത്തെ ക​ര.

എ​പ്പോ​ഴോ തി​രി​ച്ചെ​ത്തി. പോ​കാ​ന്നേ​രം പ്ര​ശാ​ന്ത​ൻ രാ​മ​കൃ​ഷ്ണ​ന്റെ തോ​ളേ​ത്ത​ട്ടി.

‘‘മ​റ്റ​ന്നാ​ള് റെ​ഡി​യാ​യി​രി​ക്ക​ണം... ന​മ്മ​ക്ക് വ​യ​നാ​ട് കേ​റാ.’’

ശീ​തം​പി​ടി​ച്ച് രാ​മ​കൃ​ഷ്ണ​ൻ കു​ളി​ർ​ത്തു.

രാ​ത്രി, മ​ണ്ണ​രു​വി​ൽ ഉ​റ​ങ്ങു​ന്ന മ​ക​നെ പ​റ്റി​ച്ചേ​ർ​ന്നു കി​ട​ക്കു​ന്ന ഭാ​ര്യ​യെ രാ​മ​കൃ​ഷ്ണ​ൻ ബ​യ്യ​പ്ര​ത്തേ കെ​ട്ടി​പ്പി​ടി​ച്ചു.

‘‘മു​ട്ട​ണ്ട’’, അ​വ​ൾ രാ​മ​കൃ​ഷ്ണ​നെ ത​ട്ടി​മാ​റ്റാ​ൻ നോ​ക്കി. അ​യാ​ൾ എ​ന്നി​ട്ടും മു​റു​ക്കി​പ്പി​ടി​ച്ചു.

‘‘വി​രു​ന്നാ​രെ​ക്കൊ​ണ്ട് ക​സേ​ല ത​ള്ളി​ച്ച​ത് ന​ന്നാ​യെ​ന്ന് വി​ചാ​രി​ച്ച് വേം ​ഒ​ർ​ങ്ങി​ക്കോ.’’

രാ​മ​കൃ​ഷ്ണ​ന്റെ കൈ​യു​ടെ ബ​ലം കു​റ​ഞ്ഞു. അ​യാ​ൾ മ​ല​ർ​ന്നു​കി​ട​ന്ന് കൈ​ത്ത​ണ്ട നെ​റ്റി​യി​ൽ വെ​ച്ചു.

‘‘അ​വ​ര് പ​ഴേ പ​രി​ച​യ​ക്കാ​ര​ല്ലേ... മി​ണ്ടാ​നും പ​റ​യാ​നൂ​ണ്ടാ​വും.’’

ഭാ​ര്യ അ​ഭി​മു​ഖ​മാ​യി ചെ​രി​ഞ്ഞു​കി​ട​ന്നു. രാ​മ​കൃ​ഷ്ണ​ന് അ​വ​ളു​ടെ ക​ണ്ണി​ലേ​ക്ക് നോ​ക്കാ​ൻ ധൈ​ര്യം വ​ന്നി​ല്ല.

‘‘അ​തൊ​ന്ന​ല്ല. നി​ങ്ങ​ളെ​ക്കൂ​ട്ടി നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് കൊ​റ​ച്ചി​ലാ മൂ​പ്പ​ർ​ക്ക്.’’

വ​യ​റി​ൽ വി​ര​ലു​കൊ​ണ്ട് താ​ള​മി​ട്ട് രാ​മ​കൃ​ഷ്ണ​ൻ അ​വ​ളു​ടെ ആ​രോ​പ​ണ​ത്തെ അ​വ​ഗ​ണി​ച്ചു.

‘‘കു​റു​പ്പു​സാ​റ് അ​ങ്ങ​ൻ​ത്തെ ആ​ളൊ​ന്ന​ല്ല.’’

‘‘കു​ന്തം...’’ അ​വ​ൾ മേ​ല് മു​ഴു​വ​ൻ കു​ലു​ക്കി തി​രി​ഞ്ഞു​കി​ട​ന്നു. ‘‘ചെ​റു​പ്പ​ത്തി​ല് മ​ടി​യി​ലി​രു​ത്തി​യ പു​ന്നാ​രം വി​ചാ​രി​ച്ചോ​ണ്ടി​രു​ന്നോ...’’

വീ​ട്ടി​ലേ​ക്ക് ചാ​ഞ്ഞ അ​ന​ന്ത​ച്ച​പ്പ​ന്റെ തോ​ട്ട​ത്തി​ലെ റ​ബ​ർ​ക്കാ​യ മീ​ന​ച്ചൂ​ടേ​റ്റ് പൊ​ട്ടി​ത്തെ​റി​ക്കു​ന്ന അ​വ​ളോ​ട് പ​റ​യാ​നാ​യി വ​ന്ന കാ​ര്യം മി​ണ്ടാ​ൻ തോ​ന്നി​യി​ല്ല.

ക​രി​ക്കാ​ച്ചെ​രി​വി​ലെ താ​റ്റി​ക്കെ​ള ക​ഴി​ഞ്ഞ് കാ​ലും മു​ഖ​വും ക​ഴു​കു​മ്പോ​ൾ കേ​ശ​വേ​ട്ട​ൻ വ​ന്നു​പ​റ​ഞ്ഞു കു​റു​പ്പു​സാ​റി​ന് സു​ഖൂ​ല്ലെ​ന്ന്. അ​ന്ന് രാ​മ​കൃ​ഷ്ണ​ന് ഇ​രു​പ​ത് വ​യ​സ്സാ. ര​ണ്ടു​പേ​രും ചെ​ന്നു​ നോ​ക്കു​മ്പോ​ൾ ക​വ​രം​പീ​ടി​കേ​ടെ ചേ​തി​ക്കേ നി​ല​ത്തി​രു​ന്ന് കു​റു​പ്പു​സാ​റ് ര​ണ്ടു​കാ​ലും അ​ക​റ്റി​വെ​ച്ച് നി​ല​വി​ളി​യോ​ട് നി​ല​വി​ളി. രാ​മ​കൃ​ഷ്ണ​നെ ക​ണ്ട​പാ​ടെ അ​തി​ന് നീ​ട്ടം​കൂ​ടി. ‘‘മോ​നേ... ഒ​ന്നാ​ശു​പ​ത്രീ​ക്കൊ​ണ്ടി​ടെ​ടാ...’’ ഉ​ടു​ത്ത മ​ഞ്ഞമു​ണ്ട് മെ​ല്ലെ നീ​ക്കി​നോ​ക്കി​യ​പ്പോ​ൾ പ​ഴു​ത്ത മു​ണ്ട​ച്ച​ക്ക​പോ​ലെ വൃ​ഷ​ണം നീ​രു​വെ​ച്ച് തൂ​ങ്ങി​നി​ൽ​ക്കു​ന്നു. അ​ത്ര​യും വ​ലു​പ്പ​ത്തി​ൽ ക​ണ്ട് രാ​മ​കൃ​ഷ്ണ​ൻ ശ​രി​ക്കും ഞെ​ട്ടി.

ടൗ​ണി​ലേ​ക്ക് ആ​കെ പോ​കു​ന്ന ഒ​രു വ​ണ്ടി മ​ര​ക്ക​ച്ച​വ​ട​ക്കാ​ര​ൻ റാ​വു​ത്ത​റു​ടെ മ​ക​ൻ റൗ​ഫ് ഓ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന പെേ​ട്രാ​ൾ ജീ​പ്പാ​ണ്. ര​ണ്ടു​പേ​രും കു​റു​പ്പു​സാ​റെ ഞേ​റ്റി താ​ഴ​ത്ത​ങ്ങാ​ടി​യി​ലെ​ത്തി​ച്ചു. ജീ​പ്പി​ൽ ഇ​രു​ത്താ​നും കെ​ട​ത്താ​നും പ​റ്റാ​ത്ത സ്​​ഥി​തി. കു​ഞ്ഞ​ങ്ങ​ളെ ബീ​ത്താ​നി​രു​ത്തു​ന്ന​പോ​ലെ രാ​മ​കൃ​ഷ്ണ​ൻ കാ​ലി​ല​ക​റ്റി​യി​രു​ത്തി ധ​ർ​മ​സ്​​പ​ത്രി​യി​ൽ ത​വ​ളെ​യ​പ്പോ​ലെ മ​ല​ർ​ത്തി​ക്കി​ട​ത്തി.

ബെ​ഡി​ന് ചു​റ്റും പ​ച്ച​ത്തു​ണി മ​റ​ച്ച് ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ചു.

‘‘പ​ഴു​പ്പാ​ണ്. പൊ​ട്ടി​ക്കോ​ളും.’’

പു​റ​ത്തെ ആ​ട്ടം​കൂ​ടി​യ ബെ​ഞ്ചി​ന്റെ മൂ​ല​ക്ക് കേ​ശ​വേ​ട്ട​ൻ ച​ന്തി കൊ​ളി​ച്ചു. അ​യാ​ൾ​ക്ക് കാ​ലി​ന് മേ​ല. ജീ​പ്പി​ൽനി​ന്ന് ഇ​ട​ക്കി​ടെ അ​യാ​ള​ത് പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.

പ​ണി​ക​ഴി​ഞ്ഞ​ പാ​ടെ​യു​ള്ള പ്രാ​കൃ​ത​വേ​ഷ​ത്തി​ലാ​ണ്. രാ​മ​കൃ​ഷ്ണ​ന് വീ​ട്ടി​ലേ​ക്ക് പോ​ണംന്ന് തോ​ന്നി. കേ​ശ​വേ​ട്ട​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ അ​യാ​ൾ മ​റു​ത്തൊ​ന്നും പ​റ​ഞ്ഞി​ല്ല. വ​ന്ന ജീ​പ്പി​ന് തി​രി​ച്ചു​പോ​യി.

പി​റ്റേ​ന്ന് രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ വാ​ർ​ഡ് മു​ഴു​വ​ൻ ഒ​ഴി​ഞ്ഞ​പോ​ലെ. ത​ല​ച്ചോ​റി​ലേ​ക്ക് തു​ള​ഞ്ഞു​ക​യ​റു​ന്ന ദു​ർ​ഗ​ന്ധം. അ​ക​ത്തേ​ക്ക് നോ​ക്കി​യ​പ്പോ​ൾ കു​റു​പ്പു​സാ​റ് കാ​ല് താ​ഴേ​ക്കി​ട്ട് ബെ​ഡി​ലി​രി​ക്കു​ന്നു. വാ​ർ​ഡി​ലെ മ​റ്റെ​ല്ലാ​വ​രും ഒ​രു​ മൂ​ല​യി​ൽ മൂ​ക്കു​പൊ​ത്തി നി​ൽ​പുണ്ട്. രാ​മ​കൃ​ഷ്ണ​നെ ക​ണ്ട​പാ​ടെ കു​റു​പ്പു​സാ​റ് വീ​ണ്ടും നി​ല​വി​ളി​ച്ചു.

‘‘മേ​നേ രാ​മൃ​ഷ്ണാ... എ​ന്നെ ഈ​ട കൊ​ണ്ടി​ട്ടി​ട്ട് നീ​യെ​ട്യാ മു​ങ്ങ്യേ..?’’

കെ​ട്ട വെ​ള്ള​രി​ക്ക പൊ​ട്ടി​ച്ചി​ത​റി​യ​പോ​ലെ നി​ല​ത്ത് പ​ഴു​പ്പ് പൊ​ട്ടി​യൊ​ലി​ക്കു​ന്നു. നേ​ഴ്സു​മാ​ര് പോ​ലും ദൂ​​െര മൂ​ക്കു​പൊ​ത്തി നി​ൽ​ക്കു​ക​യാ​ണ്. വാ​ർ​ഡി​ന്റെ മൂ​ല​ക്ക് കൂ​ടി​നി​ന്ന​വ​രി​ൽ ആ​രോ രാ​മ​കൃ​ഷ്ണ​നോ​ട് ചോ​ദി​ച്ചു:

‘‘ഇ​യാ​ൾ​ടെ ആ​രാ..?’’

‘‘െന്റ ​മോ​നാ​ന്ന്.’’ കു​റു​പ്പു​ സാ​റ് പു​ള​ഞ്ഞു​കൊ​ണ്ട് പ​റ​ഞ്ഞു. ‘‘െന്റ ​മോ​നാ ഓ​ൻ.’’

‘‘വ​യ്യാ​ത്താ​ളെ കൊ​ണ്ടി​ട്ടി​ട്ട് നാ​ണ​മി​ല്ലാ​തെ ഇ​പ്പോ കേ​റി വ​ന്നി​രി​ക്കു​ന്നു.’’

പ​ല്ലി​ളി​ച്ചു​കൊ​ണ്ട് ജ​നം ക​യ​ർ​ത്തു​തു​ട​ങ്ങി. ക​ണ്ണ് മു​റി​യെ അ​ടി​കി​ട്ടി​യ​പോ​ലെ പെ​ണ്ണു​ങ്ങ​മാ​രു​ടെ അ​സ​ഭ്യം. ഞാ​ന​യാ​ളെ മോ​ന​ല്ലെ​ന്ന് പ​റ​യാ​ൻ ക​ഴി​യാ​തെ രാ​മ​കൃ​ഷ്ണ​ൻ.

‘‘നി​ന്നെ​പ്പോ​ൽ​ത്തെ മ​ക്ക​ളെ​ന്തി​നാ​ടാ ഭൂ​മീ​ല്...’’

അ​രി​ച്ചു​ക​യ​റി​യ ദു​ർ​ഗ​ന്ധം നി​ന്നു. ആേ​ക്രാ​ശം ചെ​വി​യ​ട​ച്ചു. കൂ​ട്ട​ത്തി​ൽനി​ന്ന് നേ​ഴ്സ്​ വ​ന്ന് പൊ​ത്തി​യ മൂ​ക്കി​ലൂ​ടെ ദേ​ഷ്യ​പ്പെ​ട്ടു.

‘‘വേ​ഗം തു​ട​ച്ച് വൃ​ത്തി​യാ​ക്ക്.’’

പൊ​ട്ടി​യ ചെ​ല​ക്കൊ​ഴു​പ്പി​ൽ രാ​മ​കൃ​ഷ്ണ​ന്റെ ക​ണ്ണീ​രും മൂ​ക്കി​ള​യു​മി​റ്റി. കൈ ​വ​ഴു​തി. കാ​ലി​ന​ടി​യി​ൽ കു​മ്പി​ട്ട് വൃ​ത്തി​യാ​ക്കു​ന്ന അ​യാ​ളു​ടെ ശി​ര​സ്സി​ൽ കു​റു​പ്പു​സാ​റ് ത​ലോ​ടി.

‘‘മോ​നേ...’’

ഭാ​ര്യ​യോ​ട് പ​റ​ഞ്ഞാ​ൽ കു​റു​പ്പു​സാ​റെ അ​വ​ൾ വെ​റു​ത്തു​പോ​കും. നെ​റ്റി​ത്ത​ട​ത്തി​ൽ കൈ​യെ​ടു​ത്ത് രാ​മ​കൃ​ഷ്ണ​ൻ ത​ന്റെ കൈ ​മ​ണ​പ്പി​ച്ചു. ഓ​ർ​മ പ​ഴു​ത്ത പു​ണ്ണി​ന്റെ മ​ണം ഇ​പ്പോ​ഴും.

* * * *

പാ​ൽ​ച്ചു​രം ക​യ​റാ​ൻ തു​ട​ങ്ങു​ന്ന​തു​വ​രെ രാ​മ​കൃ​ഷ്ണ​ൻ ത​നി​ക്ക് ഒ​ട്ടും ചേ​രാ​ത്ത മു​ൻ സീ​റ്റി​ൽ ഡാ​ഷ് ബോ​ക്സ്​ അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ശാ​ന്ത​ൻ ഇ​ട​ക്കി​ടെ ശ്ര​ദ്ധി​ക്കു​ക​യും ഒ​ട്ടും ഇ​മ്പം ത​രാ​ത്ത പാ​ട്ട് കി​ട്ടാ​തെ സ്റ്റീ​രി​യോ ചാ​ന​ൽ മാ​റ്റു​ക​യും ചെ​യ്തു​കൊ​ണ്ടി​രു​ന്നു. ചു​രം ക​യ​റി തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ രാ​മ​കൃ​ഷ്ണ​ൻ ആ​ളാ​യി. കാ​ടു​ക​ളി​ലേ​ക്ക് നൂ​ണു​കേ​റി. ‘‘ആ​ദി​യു​ഷ​സ്സ് സ​ന്ധ്യ​പൂ​ത്ത​തി​വി​ടെ’’ തു​ട​ങ്ങു​ന്ന പാ​ട്ടി​ൽ തൃ​പ്തി​പ്പെ​ട്ട് പ്ര​ശാ​ന്ത​ൻ ത​ല​വെ​ട്ടി​ച്ച് സ്റ്റി​യ​റിങ്ങി​ൽ താ​ള​മി​ട്ടു.

കാ​റി​ന്റെ എ.​സി ഓ​ഫ് ചെ​യ്ത് ഡോ​ർ ഗ്ലാ​സ് താ​ഴ്ത്തി. ‘‘പേ​ടി​യാ​കു​ന്ന്ണ്ടാ?’’ രാ​മ​കൃ​ഷ്ണ​ന്റെ ഇ​രി​പ്പു​ക​ണ്ട് പ്ര​ശാ​ന്ത​ൻ ചോ​ദി​ച്ചു.

‘‘എ​ന്തോ മാ​തി​രി...’’

‘‘ഇ​ത് നി​ങ്ങ​ടെ കാ​ട​ല്ല, ക​ടു​വ​യു​ള്ള കാ​ടാ. ക​ടു​വ​യു​ള്ള കാ​ടി​നെ​യാ​ണ് കാ​ടെ​ന്ന് പ​റ​യു​വ.’’ പ്ര​ശാ​ന്ത​ന്റെ ചി​രി​ക്കൊ​പ്പം രാ​മ​കൃ​ഷ്ണ​നും വെ​റു​തേ കൂ​ടി.

‘‘ക​ടു​വ​യെ ക​ണ്ടി​ട്ട്ണ്ടാ?’’ നാ​ലാം​വ​ള​വി​ലേ​ക്ക് വ​ള​ച്ച സ്റ്റി​യ​റിങ് വി​ട്ടു​കൊ​ണ്ട് പ്ര​ശാ​ന്ത​ൻ ചോ​ദി​ച്ചു.

‘‘ചി​ത്ര​ത്തി​ല്...’’

‘‘ഓ... ​അ​യ്യ​പ്പ​ന്റെ കൂ​ടെ​യു​ള്ള​തോ?’’

‘‘അ​ത​ല്ല, അ​യ്യ​പ്പ​ന്റെ കൂ​ടെ​യു​ള്ള​ത് പു​ലി​യ​ല്ലേ..? പു​ലി​വാ​ഹ​ന​ൻ!’’

ഇ​ത്ത​വ​ണ പ്ര​ശാ​ന്ത​ന്റെ കൂ​ടെ രാ​മ​കൃ​ഷ്ണ​ൻ ചി​രി​ച്ചി​ല്ല.

‘‘അ​ത് പു​ലി​യ​ല്ല പൊ​ട്ടാ..., ക​ടു​വ​യാ...’’

മ​ണ്ട​ത്ത​രം പ​റ​ഞ്ഞ​തി​ൽ ചൂ​ളി​പ്പോ​യെ​ങ്കി​ലും പൊ​ട്ടാ​ന്ന് വി​ളി​ച്ച​തി​ലെ അ​ടു​പ്പം രാ​മ​കൃ​ഷ്ണ​ന് ഇ​ഷ്ട​പ്പെ​ട്ടു. ‘‘ക​ടു​വ​യാ​ണ് ശ​രി​ക്കും രാ​ജാ​വ്’’, പ്ര​ശാ​ന്ത​ൻ ക​ടു​വ​ശാ​സ്​​ത്രം തു​ട​ങ്ങി, ‘‘സ്വാ​ത​ന്ത്ര്യം കി​ട്ടു​മ്പോ​ൾ ഇ​ന്ത്യ​യി​ല് നാ​ൽ​പത്തി​നാ​ലാ​യി​രം ക​ടു​വ​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പൊ അ​തൊ​രു നാ​ലാ​യി​രേ കാ​ണൂ... അ​തി​ലൊ​രു പ​ത്തെ​ണ്ണെ​ങ്കി​ലും ഇ​വി​ടെ കാ​ണും.’’

‘‘ഇ​ങ്ങ​ള് നേ​രി​ട്ട് ക​ണ്ടി​ട്ടു​ണ്ടോ..? ക​ടു​വ​യെ?’’

വ​ണ്ടി​യോ​ട്ട​വേ പ്ര​ശാ​ന്ത​ൻ മൊ​ബൈ​ലെ​ടു​ത്ത് ഗാ​ല​റി ത​പ്പി​ത്തു​ട​ങ്ങി.

‘‘യെ​ത്ര... ’’ കൈ​വി​ര​ൽ മു​ദ്ര​യി​ട്ടു. ‘‘എ​നി​ക്കീ കേ​ര​ള​ത്തി​ലെ ഏ​ത് കാ​ട്ടി​ലും കേ​റി നെ​ര​ങ്ങാ. അ​ങ്ങ​നെ കേ​റാ​ൻ അ​ധി​കാ​ര​മു​ള്ള വ​നം​ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​ന​ല്ലാ​ത്ത ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​രി​ൽ ഒ​രാ​ളാ​ണ് ഈ ​ഞാ​ൻ.’’

കാ​ട്ടി​ൽ ക​യ​റാ​ൻ അ​ങ്ങ​നെ അ​ധി​കാ​ര​മൊ​ക്കെ വേ​ണ​മെ​ന്ന​റി​യാ​തെ രാ​മ​കൃ​ഷ്ണ​ൻ അ​യാ​ളെ ബ​ഹു​മാ​ന​ത്തോ​ടെ നോ​ക്കി.

‘‘പ​ണ്ട് മ​ന്ത്രി ഗ​ണേ​ശ​ന്റെ ഏ​ർ​പ്പാ​ടി​ലൊ​പ്പി​ച്ച​താ. ഗ്രീ​ൻ പാ​സ്​​പോ​ർ​ട്ട്.’’ കീ​ശ​യി​ൽനി​ന്ന് ലാ​മി​നേ​ഷ​ൻ ചെ​യ്ത ഒ​രു കാ​ർ​ഡെ​ടു​ത്ത് രാ​മ​കൃ​ഷ്ണ​നെ വെ​റു​തെ കാ​ണി​ച്ച് തി​രി​ച്ചു​വെ​ച്ചു. ‘‘ഇ​തും​കൊ​ണ്ട് ഞാ​ൻ കേ​റാ​ത്ത കാ​ടി​ല്ല.’’

‘‘ക​ടു​വ​യെ അ​ടു​ത്തുനി​ന്ന് കാ​ണാ​ൻ പ​റ്റ്വാ..?’’ ഭ​യം പോ​ലെ​യൊ​ന്ന് നെ​ഞ്ച​ത്ത​മ​ർ​ത്തി രാ​മ​കൃ​ഷ്ണ​ൻ കു​ട്ടി​ക​ളെ​പ്പോ​ലെ ആ​കാം​ക്ഷ​യി​ലാ​യി.

‘‘ന​മ്മ​ളി​ന്നൊ​രു ക​ടു​വ​യെ കാ​ണാ​ൻ പോ​കു​വാ...’’ രാ​മ​കൃ​ഷ്ണ​ന്റെ ക​ണ്ണ് ത​ള്ളു​ന്ന​തു ക​ണ്ട് പ്ര​ശാ​ന്ത​ന് വീ​ണ്ടും ചി​രി​വ​ന്നു.

‘‘ഡി.​എ​ഫ്.​ഒ രഘു​സാ​റ്. പു​ള്ളി ഒ​ന്നാ​ന്ത​രം ക​ടു​വ​യാ.’’

ആ​കാ​ശം മ​റ​ക്കെ വ​ള​ർ​ന്ന പ്ലാന്റേ​ഷ​ൻ തേ​ക്കു​ക​ളു​ടെ ത​ണ​ലു​പ​റ്റി അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ചെ​ടു​ത്ത മ​ര​ത്ത​ടി​ക​ളു​ടെ​യും തു​രു​മ്പെ​ടു​ത്ത വ​ണ്ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ​യും കാ​റ് തി​രു​നെ​ല്ലി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന്റെ മു​റ്റ​ത്തേ​ക്ക് കേ​റി. കോ​മ്പൗ​ണ്ടി​ൽ നി​റ​യെ ആ​ഘോ​ഷംപോ​ലെ ആ​ളു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ. ‘‘എ​ന്തോ സം​ഭ​വി​ച്ചി​ട്ടു​ണ്ട്’’, പ്ര​ശാ​ന്ത​ൻ ബാ​ഗും തൂ​ക്കി കാ​റി​ൽനി​ന്ന് പു​റ​ത്തി​റ​ങ്ങി. ഇ​റ​ങ്ങ​ണോ​ന്ന് ര​ണ്ടാ​വ​ർ​ത്തി ചി​ന്തി​ച്ച് രാ​മ​കൃ​ഷ്ണ​നും പി​ന്നാ​ലെ​യോ​ടി.

പ്ര​ത്യേ​ക ഒ​രി​ട​ത്ത് ആ​ൾ​ക്കൂ​ട്ടം പൊ​തി​ഞ്ഞുനി​ൽ​ക്കു​ന്നു. പ​ത്ര​ക്കാ​രും ചാ​ന​ലു​കാ​രും, നാ​ട്ടു​കാ​രും ഗാ​ർ​ഡ​ന്മാ​രും ചു​റ്റും​കൂ​ടി​യി​ട്ടു​ണ്ട്. ത​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ അ​വ​ർ വെ​ട്ടി​ച്ചു​വെ​ട്ടി​ച്ച് അ​ക​ത്തോ​ട്ട് നോ​ക്കി.

കാ​ല​ടി വീ​തി​യി​ൽ ഇ​ഴ​യു​ള്ള ഇ​രു​മ്പു​കൂ​ട്ടി​ൽ കി​ത​ച്ചു​കി​ട​ക്കു​ന്നു ഒ​രു യ​മ​ണ്ട​ൻ ക​ടു​വ. പ്ര​ശാ​ന്ത​ൻ ബാ​ഗി​ൽനി​ന്ന് കാ​മ​റ​യെ​ടു​ത്ത് ആ​ർ​ത്തി​യോ​ടെ കു​റേ ക്ലി​ക്കി. ഫോ​റ​സ്റ്റു​കാ​രു​ടെ കൂ​ട്ട​ത്തി​ൽനി​ന്ന് ര​ഘുസാ​റ് പി​റ​കി​ലൂ​ടെ വ​ന്ന് തോ​ണ്ടി. അ​യാ​ളു​ടെ മു​ഖം ക​ണ്ടാ​ല​റി​യാം കു​റേ നേ​ര​മാ​യി അ​യാ​ൾ ചി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്.

‘‘മേ​നേ പ്ര​ശാ​ന്താ... നി​ന്റെ വ​ലി​യ ആ​ഗ്ര​ഹാ​യി​രു​ന്നി​ല്ലേ ഇ​വ​ന്റെ​യൊ​രു ഫോ​ട്ടോ എ​ടു​ക്ക​ണം​ന്ന്. ഇ​ഷ്​​ടം​പോ​ലെ എ​ടു​ത്തോ. പ​ക്ഷേ, വീ​ണു​പോ​യി.

‘‘കെ​ണി​യി​ല് വീ​ണാ​താ?’’, ഒ​ന്നൂ​ടി ക്ലി​ക്കി പ്ര​ശാ​ന്ത​ൻ ചോ​ദി​ച്ചു.

‘‘മ​യ​ക്കു​വെ​ടി​യാ... ദാ ​അ​യാ​ളെ ക​ണ്ടാ..?’’ വെ​ള്ള ഷ​ർ​ട്ടി​ട്ട ഒ​രാ​ളെ ചൂ​ണ്ടി ര​ഘു​സാ​റ് തു​ട​ർ​ന്നു ‘‘കേ​ര​ള​ത്തി​ലെ ന​മ്പ​ർ വ​ൺ വെ​ടി ഡോ​ക്ട​റാ.’’

ക​ടു​വ ഇ​ട​ക്കി​ടെ എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​യ​ങ്ങി വീ​ണു​കൊ​ണ്ടി​രു​ന്നു. പ​ല്ലി​ളി​ക്കു​ന്ന​ത് ത​ന്നെ ല​ക്ഷ്യം​വെ​ച്ചാ​ണെ​ന്ന് രാ​മ​കൃ​ഷ്ണ​ന് തോ​ന്നി.

‘‘നാ​ട്ടു​കാ​ർ​ക്ക് ഭ​യ​ങ്ക​ര ശ​ല്യാ​യി​രു​ന്നെ​ന്നാ പ​റ​യു​ന്ന​ത്. അ​ഞ്ചാ​റ് പ​ശു, കൊ​റേ ആ​ട്, ര​ണ്ട് മ​നു​ഷ്യ​ര്. അ​ങ്ങ​നെ​യാ​ണ് ഓ​ഡ​റ് വാ​ങ്ങി​യെ​ടു​ത്ത​ത്. പി​ന്നെ ഇ​വ​ന് ന​ല്ല പ്രാ​യാ​യി. ഇ​നി കാ​ട്ടി​ല് വി​ടാ​നൊ​ക്കി​ല്ല.’’

ഡോ​ക്ട​ർ ട​വൽകൊ​ണ്ട് മു​ഖം തു​ട​ച്ച് അ​വ​ർ​ക്കി​ടയി​ലേ​ക്ക് വ​ന്നു.

‘‘സാ​റേ കു​റ​ച്ചു​നേ​രം കൂ​ടി സ​ഡേ​ഷ​നു​ണ്ടാ​കും. വാ​നി​ലേ​ക്ക് ഷി​ഫ്റ്റ് ചെ​യ്താ​ലോ’’

‘‘ആ​യി​ക്കോ​ട്ടേ... ഡാ ​പി​ള്ളേ​രേ...’’ യൂ​നിഫോ​മി​ട്ട കു​റേ ഗാ​ർ​ഡ​ന്മാ​ർ സാ​റേ​ന്ന് വി​ളി​കേ​ട്ട് ര​ഘു​സാ​റി​ന് ചു​റ്റും നി​ന്നു. ‘‘ഇ​വ​നെ യാ​ത്ര​യാ​ക്ക​ണ്ടേ..?’’

ന​ല്ലൊ​രു ക്ലോ​സ​പ്പു​കൂ​ടി ക്ലി​ക്കി​യ​ത് നോ​ക്കി നി​ർ​വൃ​തി​പൂ​ണ്ട് പ്ര​ശാ​ന്ത് കാ​മ​റ ബേ​ഗി​ൽ ഭ​ദ്ര​മാ​യി വെ​ച്ചു. ‘‘ഇ​വ​നെ എ​വി​ടേ​ക്കാ സാ​റെ കൊ​ണ്ടു​പോ​ണ്?’’

‘‘തൃ​ശൂ​ർ ജ​യി​ലി​ലേ​ക്ക്. ഇ​നി നാ​ട്ടു​കാ​ര് പൈ​സ കൊ​ടു​ത്ത് ക്യൂ ​നി​ന്ന് കാ​ണ​ട്ടെ.’’

മൃ​ഗ​ശാ​ല​യു​ടെ വ​ണ്ടി​യി​ലേ​ക്ക് ഗാ​ർ​ഡ​ന്മാ​ർ ചേ​ർ​ന്ന് കൂ​ട് എ​ടു​ത്തു​വെ​ക്കു​മ്പോ​ൾ ക​ടു​വ​യു​ടെ ഗ​ർ​ജ​നംകൊ​ണ്ട് ചു​മ​രു​ക​ൾ കു​ലു​ങ്ങി. രാ​മ​കൃ​ഷ്ണ​ന്റെ കൈ​ത്ത​ണ്ട​യി​ലെ രോ​മ​ങ്ങ​ൾ പേ​ടി​ച്ചെ​ഴു​ന്നേ​റ്റു. ഗെ​യ്റ്റു​വ​രെ വാ​നി​നെ അ​നു​ഗ​മി​ച്ച​ശേ​ഷം ര​ഘു​സാ​റും ഡോ​ക്ട​റും തി​രി​ച്ചു​ ന​ട​ന്നു. കൂ​ടെ മെ​ംബ​റു​മു​ണ്ട്. അ​പ്പോ​ഴാ​ണ് പ്ര​ശാ​ന്ത​ന്റെ കൂ​ടെ നി​ൽ​ക്കു​ന്ന രാ​മ​കൃ​ഷ്ണ​നെ രഘു​സാ​റ് ക​ണ്ട​ത്. കൂ​ടെ​യാ​രാ​ണെ​ന്ന് ചോ​ദി​ക്കു​ന്ന​തി​ന് മു​മ്പേ പ്ര​ശാ​ന്ത​ൻ ഇ​ട​പെ​ട്ടു.



‘‘ഒ​രു അ​തി​ഥി​യു​ണ്ടേ... കാ​ട് കാ​ണാ​ൻ വ​ന്ന​താ.’’

‘‘ഭാ​ഗ്യ​വാ​ൻ. കാ​ട് ക​ണ്ട​ല്ലോ...’’ രാ​മ​കൃ​ഷ്ണ​ന്റെ തോ​ളേ​ല് ര​ഘു​സാ​റ് കൈ​വെ​ച്ചു. ‘‘ദാ ​ഇ​പ്പോ ആ ​വാ​നി​ൽ പോ​യ​താ​ണ് കാ​ട്. ജ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ക​ടു​വ​യാ​യി ജ​നി​ക്ക​ണം അ​ല്ലേ ഡോ​ക്ട​റേ...’’

വാ​ൻ പോ​യ ഭാ​ഗ​ത്തേ​ക്ക് രാ​മ​കൃ​ഷ്ണ​ൻ വെ​റു​തെ ക​ണ്ണോ​ടി​ച്ചു.

‘‘പേ​രെ​ന്താ പ​ർ​ഞ്ഞേ...’’ രാ​മ​കൃ​ഷ്ണ​ൻ പേ​രും നാ​ടും പ​റ​ഞ്ഞു. നാ​ടി​ന്റെ പേ​ര് കേ​ട്ട​പ്പോ​ൾ ര​ഘു​സാ​റ് ര​ണ്ടാ​മ​തൊ​രു ത​വ​ണ കൂ​ടി പ്ര​ത്യേ​കം നോ​ക്കി.

‘‘ഞാ​ൻ ഇ​നി​യും കു​റേ ത​വ​ണ പേ​ര് ചോ​ദി​ക്കൂ​ട്ടോ. എ​നി​ക്ക് പേ​ര് മെ​മ്മ​റീ​ല് നി​ക്ക​ത്തി​ല്ല. അ​തു​കൊ​ണ്ടൊ​ന്നും തോ​ന്ന​രു​ത്. ദാ ​ഈ ക​ള്ള​ന്റെ പേ​ര്... ’’ ര​ഘു​സാ​റ് പ്ര​ശാ​ന്ത​ന്റെ പു​റ​ത്തൊ​രു കു​ത്തു​കൊ​ടു​ത്തു. ‘‘ഏ​ത്ര ക​ഴി​ഞ്ഞി​ട്ടാ പ​ഠി​ച്ചേ.’’

എ​ല്ലാ​വ​രും ക്വാർട്ടേ​ഴ്സി​ലേ​ക്ക് തി​രി​ച്ചു. തു​ണിസ​ഞ്ചി തോ​ളി​ലി​റു​ക്കി രാ​മ​കൃ​ഷ്ണ​നും പി​ന്നാ​ലെ കൂ​ടി. ക്വാർട്ടേ​ഴ്സി​ന്റെ വാ​തി​ൽ തു​റ​ന്ന് ര​ഘു​സാ​റ് യൂ​നിഫോം അ​ഴി​ച്ച് ചു​മ​രി​ൽ തൂ​ക്കി. അ​ല​മാ​ര തു​റ​ന്ന് ര​ണ്ട് ഫു​ള്ളി​ന്റെ ക​ഴു​ത്ത് പി​ടി​ച്ച് അ​യാ​ൾ ടീ​പ്പോ​യി​ൽ വെ​ച്ചു. എ​ല്ലാ​വ​രും വ​ട്ട​ത്തി​ലി​രു​ന്നു. വെ​ള്ള കൈ​ ബ​നി​യ​ന് പു​റ​ത്തൂ​ടെ സ്വ​ർ​ണ​ച്ചെ​യി​നി​ലെ പു​ലി​ന​ഖ​മാ​ടു​ന്ന​ത് രാ​മ​കൃ​ഷ്ണ​ൻ കു​റേ​നേ​രം നോ​ക്കി. അ​ടു​ക്ക​ള​യി​ൽനി​ന്ന് പ്ര​ശാ​ന്ത​ൻ ഗ്ലാ​സ് ക​ഴു​കു​ന്ന​തി​നി​ടെ സ​ഹാ​യി​ക്കാ​നാ​യി രാ​മ​കൃ​ഷ്ണ​ൻ അ​ങ്ങോ​ട്ട് ചെ​ന്നു. ഒ​ന്നും ചെ​യ്യാ​ൻ കി​ട്ടി​യി​ല്ല. പ്ലെ​യ്റ്റി​ൽ കു​റ​ച്ച് ചി​പ്സ്​ വി​ത​റി പ്ര​ശാ​ന്ത​നും അ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ചെ​ന്നി​രു​ന്നു. ആ​ളെ​ണ്ണം ഓ​രോ ഗാ​സി​ലേ​ക്ക് കു​പ്പി ക​മി​ഴ്ത്തി ര​ഘു​സാ​റ് രാ​മ​കൃ​ഷ്ണ​നോ​ട് പ​റ​ഞ്ഞു.

‘‘ഇ​വി​ടെ അ​തി​ഥി​ക​ൾ​ക്ക് സ്​​പെ​ഷൽ ക​ൺ​സ​ഷ​നൊ​ന്നൂ​ല്ല. സ്വ​ന്തം വീ​ട് പോ​ലെ ക​രു​തി​ക്കോ​ണം. ഒ​രു ഗ്ലാ​സ്സ് എ​ടു​ത്തി​ട്ട് വാ...’’ ​രാ​മ​കൃ​ഷ്ണ​ൻ താ​ടി​യാ​ട്ടി​യ​ത​ല്ലാ​തെ അ​ന​ങ്ങി​യി​ല്ല. ‘‘നാ​ളെ ന​മു​ക്ക് മൊ​ത്തം കാ​ട് ക​റ​ങ്ങാ. ദാ ​ആ മ​ല ക​ണ്ടോ’’, ര​ഘു​സാ​റ് ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ചൂ​ണ്ടി, ‘‘അ​താ​ണ് ന​രി​നി​ര​ങ്ങി​യ മ​ല. ന​രി​യെ​ന്നു ചി​ല​ര് പ​റ​യും. ക​ടു​വത​ന്നെ.’’ ഒ​ഴി​ഞ്ഞ ക​സേ​ര​യി​ൽ ഇ​രി​ക്കാ​നും ഒ​ഴി​ച്ചു​വെ​ച്ച​ത് വ​ലി​ക്കാ​നും ര​ഘു​സാ​റ് ആം​ഗ്യ​മി​ട്ടു.

‘‘കു​ടി​ക്ക​ലി​ല്ല.’’

ര​ഘു​സാ​റ് കേ​ട്ടെ​ങ്കി​ലും അ​തി​നോ​ടൊ​ന്നും പ്ര​തി​ക​രി​ച്ചി​ല്ല. ഗ്ലാ​സ് കൈ​യി​ലെ​ടു​ത്ത് ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു, ‘‘ഞാ​ൻ ഫാ​സ്റ്റാ​ണേ... എ​നി​ക്കീ ഉ​മ്മ​വെ​ക്കു​ന്ന ഏ​ർ​പ്പാ​ടി​ല്ല.’’ വാ​യി​ലേ​ക്ക് ഗ്ലാ​സ് ഒ​റ്റ ക​മി​ഴ്ത്ത​ൽ. പി​ന്നാ​ലെ ചി​പ്സ്​ വാ​യി​ലി​ട്ട് ര​ഘു​സാ​റ് ക​റു​മു​റെ പ​റ​ഞ്ഞു, ‘‘​ഡോ​ക്ട​റ് കേ​ട്ടോ... പ​ണ്ട് ഞ​ങ്ങ​ളീ ക​ടു​വേ​ടെ അ​ല​ർ​ച്ച റി​ക്കാ​ർ​ഡ് ചെ​യ്ത് ബോ​ക്സി​ലൂ​ടെ കേ​ൾ​പ്പി​ക്കും. ആ​ന​യെ പേ​ടി​പ്പി​ക്കാ​ൻ.’’

‘‘ഇ​പ്ല​ത്തെ ആ​ന​ക്ക് അ​തൊ​ന്നും ഏ​ശി​ല്ല സാ​റേ.’’ നി​ര​ന്ത​രം ആ​ന​പ്ര​ശ്നംകൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ മെംബ​ർ തി​രു​ത്തി.

ര​ഘു​സാ​റ് ത​ല​യാ​ട്ടി സ​മ്മ​തി​ച്ച് ഒ​ന്നു​കൂ​ടി കോ​ളി. ‘‘എ​ന്നാ​ലും ക​ടു​വ​യെ​പ്പോ​ലെ ന​യി​ച്ചു ജീ​വി​ക്കു​ന്ന ഒ​രു ജീ​വി... വെ​റു​തെ അ​തി​ന്റെ മു​ന്നി​ലേ​ക്കൊ​രു കാ​ട്ടു​പോ​ത്തി​നെ കൊ​ണ്ടി​ട്ടു​കൊ​ടു​ത്താ​ല് മൈ​ൻഡ് ചെ​യ്യി​ല്ല. അ​ധ്വാ​നി​ച്ച് പി​ടി​ക്ക​ണം. അ​ഭി​മാ​നി​യാ...’’

‘‘വേ​റൊ​ന്നു​കൂ​ടി​യു​ണ്ട് സാ​റേ...’’ ര​ഘു​സാ​റി​ന്റെ സ​ഹാ​യി​യാ​യി നി​ൽ​ക്കു​ന്ന സ്വ​ദേ​ശി​യാ​യ ഗാ​ർ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു. ‘‘പ​ശൂ​ന്റെ തൊ​ഴു​ത്തി​ന​ടു​ത്ത് മു​ള്ളി​യേ​ച്ച് പോ​കും ഇ​വ​റ്റ. അ​തി​ന്റെ ചൂ​രേ​റ്റ് പേ​ടി​ച്ച് തൊ​ഴു​ത്ത് പൊ​ട്ടി​ച്ച് ഓ​ടു​ന്ന കാ​ലി​ക​ളെ പി​ടി​ക്കാ​നും ക​ടു​വ​ക​ൾ​ക്ക് ഭ​യ​ങ്ക​ര വി​രു​താ...’’

അ​ങ്ങ​നെ കു​റേ സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മെ​ംബറ് ഓ​ർ​മ​യി​ൽനി​ന്നെ​ടു​ത്ത് ഓ​രോ​ന്ന് പ​റ​യാ​ൻ തു​ട​ങ്ങി. ചു​മ​രു​ചാ​രി മി​ണ്ടാ​തെ നി​ൽ​ക്കു​ന്ന രാ​മ​കൃ​ഷ്ണ​നെ ക​ണ്ണി​ൽ​പ്പെ​ട്ട് ര​ഘു​സാ​റ് നി​വ​ർ​ന്നി​രു​ന്നു. ‘‘​വി​രു​ന്നു​കാ​ര് ഇ​രു​ന്നി​ല്ലെ​ങ്കി​ല് വീ​ട്ടി​ലെ പെ​മ്പി​ള്ളേ​ര് മൂ​ല​ക്കാ​വൂം​ന്നാ കാ​ർ​ന്നോ​മ്മാ​ര് പ​റ​യാ​റ്. എ​വി​ടെ​യെ​ങ്കി​ലും ഒ​ന്നി​രി​ക്കി​ഷ്​​ടാ.’’

പ്ര​ശാ​ന്ത​ൻ ഇ​രി​ക്കു​ന്ന ക​ട്ടി​ലി​ന്റെ മൂ​ല​ക്ക് രാ​മ​കൃ​ഷ്ണ​ൻ ച​ന്തി കൊ​ള്ളി​ച്ചു.

‘‘അ​തി​ന് ഇ​വി​ടെ​യേ​ട്യാ പെ​മ്പി​ള്ളേ​ര് ?’’ ഡോ​ക്ട​ർ ചി​പ്സ്​ വാ​രി കൊ​റി​ച്ചു.

‘‘പൊ​ര​ക്കു​ണ്ട​ല്ലോ ര​ണ്ടെ​ണ്ണം...’’ അ​ടു​ത്ത കു​പ്പി​യു​ടെ അ​ട​പ്പൂ​രാ​ൻ ര​ഘു​സാ​റ് ബു​ദ്ധി​മു​ട്ടു​ന്ന​ത് ക​ണ്ട് സ​ഹാ​യി ഗാ​ർ​ഡ് വാ​ങ്ങി നി​ഷ്പ്ര​യാ​സം ഊരി​ക്കൊ​ടു​ത്തു.

‘‘അ​റൈ​ഞ്ച് മാ​ര്യ​ജി​നൊ​ന്നും നി​ന്നേ​ക്ക​രു​ത് സാ​റേ... പി​ള്ളേ​രെ തെ​ണ്ടി േപ്ര​മി​ക്കാ​ൻ വി​ട്ടേ​ക്ക​ണം. അ​ഞ്ചു​ മി​നു​ട്ട് ചാ​യ​കു​ടി​ച്ച് പ​രി​ച​യ​മു​ള്ള ആ​ളൊ​പ്പ​രം വ​ന്നോ​ള് ര​ണ്ടു​ദൊ​സം ക​ക്കൂ​സ്​ കു​ത്താ​ൻ വ​ന്നോ​ന്റൊ​ക്കെ പോ​യാ​ല് തെ​റ്റു​പ​റ​യാ​ന് ഒ​ക്കി​ല്ല.’’

ഡോ​ക്ട​ർ എ​ന്തോ ഉ​ള്ളേ​ത്ത​ട്ടി പ​റ​ഞ്ഞ​തി​നോ​ട് മെ​ംബ​ർ​ക്ക് ക​ടു​ത്ത വി​ജോ​യി​പ്പു​ണ്ടാ​വു​ക​യും അ​വ​ർ ത​മ്മി​ൽ ത​ർ​ക്കം ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ ര​ഘു​ സാ​റി​ന്റെ വി​ര​ൽ രാ​മ​കൃ​ഷ്ണ​ന് നേ​രെ നീ​ണ്ടു.

‘‘നി​ങ്ങ​ളെ നാ​ട്ടി​ല് എ​നി​ക്ക് ബ​ന്ധു​ക്ക​ളൊ​ക്കെ​യ്ണ്ട്.’’

ആ​രെ​ന്ന് ചോ​ദി​ക്കാ​ൻ രാ​മ​കൃ​ഷ്ണ​ൻ വാ ​തു​റ​ന്നെ​ങ്കി​ലും ധൈ​ര്യം വ​ന്നി​ല്ല. അ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ അ​റി​യാ​നു​ള്ള പ​രി​ച​യ​മൊ​ന്നും ത​നി​ക്കു​ണ്ടാ​വാ​ൻ സാ​ധ്യ​തയി​ല്ലെ​ന്ന് വി​ചാ​രി​ച്ചു. അ​ങ്ങ​നൊ​രു ചോ​ദ്യം രാ​മ​കൃ​ഷ്ണ​ന്റെ വാ​യി​ൽനി​ന്ന് വ​രാ​തി​രി​ക്കാ​ൻ ക​ട്ടി​ലി​ലി​രു​ന്ന് കാ​മ​റ​യി​ൽ ഫോ​ട്ടോ നോ​ക്കി​ക്കോ​ണ്ടി​രു​ന്ന പ്ര​ശാ​ന്ത​നോ​ട് ര​ഘു​സാ​റ് പെ​ട്ടെ​ന്ന് ഇ​ട​പെ​ട്ടു.

‘‘പ്ര​ശാ​ന്താ... രാ​ത്രി​ക്കേ​ക്ക് ഞ​ണ്ണാ​ൻ വ​ല്ല​തും ഇ​ണ്ടാ​ക്കെ​ടാ.’’

കൈ​യി​ലു​ള്ള​ത് ആ​ഞ്ഞു​വ​ലി​ച്ച് ഒ​ന്നൂ​ടെ ഒ​ഴി​ച്ച് അ​തു​മെ​ടു​ത്ത് പ്ര​ശാ​ന്ത​ൻ അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യി. രാ​മ​കൃ​ഷ്ണ​നും അ​വി​ടന്ന് മാ​റ​ണ​മെ​ന്ന് തോ​ന്നി പ​തു​ക്കെ നീ​ങ്ങി.

അ​ടു​ക്ക​ള​യി​ൽ ക​യ​റി ര​ണ്ടു​പേ​രും ഏ​താ​ണ്ടൊ​ക്കെ ഉ​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും പ്ര​ശാ​ന്ത​ൻ ഇ​ട​ക്കി​ടെ അ​പ്പു​റ​ത്തേ​ക്ക് പോ​യി. പി​ന്നെ വ​രാ​താ​യി. സ്റ്റോ​റൂ​മി​ൽ വി​രി​ച്ച പ്ലാ​സ്റ്റി​ക്കി​ലെ ഉ​ണ​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളെ​ടു​ത്ത് അ​രി​ഞ്ഞ് കൂ​ട്ടാ​ൻ വെ​ക്കു​ന്ന​തി​നി​ടെ ജ​ന​ലി​ലൂ​ടെ രാ​മ​കൃ​ഷ്ണ​ൻ ക​ടു​വ​യി​ല്ലാ​ത്ത കാ​ട്ടി​ലേ​ക്ക് നോ​ക്കി. ഒ​രാ​യു​സ്സ് മു​ക്കാ​ലും അ​തി​ർ​ത്തി​വ​ര​ച്ച് അ​ധീ​ന​പ്പെ​ടു​ത്തി​യ കാ​ട് ഒ​ഴി​ഞ്ഞു​കി​ട​ക്കു​മ്പോ​ലെ. ദൂ​രെ നി​ന്നും ഒ​രു ഗ​ർ​ജ​നം വ​ന്ന് ചു​മ​ര് വി​റ​പ്പി​ക്കു​മ്പോ​ലെ.


പു​റ​ത്ത് ഇ​രു​ട്ടു​ന്നു.

അ​പ്പു​റ​ത്തെ മു​റി​യി​ൽനി​ന്ന് കൂ​ർ​ക്കം​വ​ലി​യും തൊ​ണ്ട പൊ​ട്ടി​യു​ള്ള ഒ​രു കാ​റ​ലും കേ​ട്ടു. രാ​മ​കൃ​ഷ്ണ​ൻ എ​ത്തി​നോ​ക്കി.

അ​വ​സാ​ന​ത്തെ ഫോ​ട്ടോ നോ​ക്കി പ്ര​ശാ​ന്ത​ൻ ക​ട്ടി​ലി​ൽ ഉ​റ​ങ്ങു​ന്നു. ഫോ​ൺ വ​ന്ന് മെ​ംബർ എ​പ്പോ​ഴോ ഇ​റ​ങ്ങി​പ്പോ​യി​രി​ക്കു​ന്നു. ഡോ​ക്ട​റെ കൊ​ണ്ടു​വി​ടാ​ൻ പോ​യ ഗാ​ർ​ഡ് ഇ​തു​വ​രെ തി​രി​ച്ചു​വ​ന്നി​ല്ല. ഇ​രു​ന്ന ക​സേ​ര​യി​ൽ ഊ​ർ​ന്നി​റ​ങ്ങി ര​ഘു​സാ​റ് നി​ല​ത്ത് വി​സ്​​താ​ര​ത്തി​ൽ ഛർ​ദ്ദി​ച്ചി​രി​ക്കു​ന്നു. ഒ​ടു​ക്ക​ത്തെ ദു​ർ​ഗ​ന്ധ​വും. വാ​യി​ൽനി​ന്ന് കൊ​ഴു​ത്ത നൂ​ല് പു​ലി​ന​ഖ​ത്തി​ലേ​ക്ക് ബ​ന്ധി​ച്ചി​രി​ക്കു​ന്നു.

‘‘സാ​റേ... സാ​റേ...’’ രാ​മ​കൃ​ഷ്ണ​ൻ മ​ടി​യോ​ടെ തൊ​ട്ടു​നോ​ക്കി. ഛർ​ദിലി​ൽ വ​ഴു​ക്കി​വ​ഴു​ക്കി അ​യാ​ൾ നേ​രെ​യി​രി​ക്കാ​ൻ ശ്ര​മി​ച്ചു.

പാ​തി ക​ണ്ണ് തു​റ​ന്ന് രാ​മ​കൃ​ഷ്ണ​നെ വി​ളി​ച്ചു.

‘‘രാ​മൃ​ഷ്ണാ...’’

‘‘ന്തോ...’’ ​രാ​മ​കൃ​ഷ്ണ​ൻ കൂ​റ്റാ​ട്ടി.

ര​ഘു​സാ​റ് വ​ര​ണ്ട ചു​ണ്ടു​ക​ൾ നാ​വു​നീ​ട്ടി ന​ന​ച്ചു. മ​യ​ക്കു​വെ​ടി​യേ​റ്റ ക​ടു​വ​യെ​പ്പോ​ലെ ത​ള​ർ​ന്നു.

കാ​ലി​ന​ടി​യി​ൽ ഒ​യ​ച്ചു​വെ​ച്ച പി​ത്ത​പ്ര​ള​യ​ത്തി​ലേ​ക്ക് ദൃ​ഷ്​​ടി വീ​ണ് ര​ഘു​സാ​റ് പി​റു​പി​റു​ത്തു.

‘‘പി​ള്ളേ​ര് ക​ണ്ടാ നാ​ണ​ക്കേ​ടാ...’’

പി​റ്റേ​ന്ന് പാ​ൽ​ച്ചു​ര​മി​റ​ങ്ങി വീ​ട്ടി​ലെ​ത്തു​ന്ന​തു​വ​രെ രാ​മ​കൃ​ഷ്ണ​ൻ ത​ന്റെ കൈ ​മ​ണ​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു.

അ​തേ മ​ണം. 

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT