ചെന്നൈ: റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം രജനീകാന്തിെൻറ സിനിമയായ 2.0വും ‘തമിഴ് റോക്കേഴ്സ്’ ചോർത്തിയതായി ആരോപണം. വ്യാഴാഴ്ചയാണ് സിനിമ പുറത്തിറങ്ങിയത്. റിലീസിന് മുമ്പ് 2.0 ചോർത്തുമെന്ന് തമിഴ് റോക്കേഴ്സ് ട്വിറ്ററിലൂടെ വെല്ലുവിളിച്ചിരുന്നു.
ഇതേത്തുടർന്ന് നിർമാതാക്കൾ ബുധനാഴ്ച മദ്രാസ് ഹൈകോടതിയെ സമീപിച്ചതിെൻറ അടിസ്ഥാനത്തിൽ സിനിമ വ്യവസായത്തിന് ഭീഷണിയാവുന്ന 37 ഇൻറർനെറ്റ് സേവനദാതാക്കളുടെ കീഴിലുള്ള 12,000ത്തിലധികം വെബ്സൈറ്റുകൾ തടയണമെന്ന് ജസ്റ്റിസ് എം. സുന്ദർ ഉത്തരവിട്ടിരുന്നു. ഇതിൽ രണ്ടായിരത്തിലധികം വെബ്സൈറ്റുകൾ തമിഴ് റോക്കേഴ്സ് നിയന്ത്രിക്കുന്നവയാണ്.
543 കോടി രൂപ ചെലവിൽ നിർമിച്ച 2.0 സിനിമ ചോർത്താൻ തമിഴ് റോക്കേഴ്സിന് കഴിഞ്ഞത് സിനിമ വ്യവസായ രംഗത്തുള്ളവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. റിലീസ് കഴിഞ്ഞ് മണിക്കൂറുകൾക്കകം എച്ച്.ഡി പ്രിൻറുകൾ തമിഴ് റോക്കേഴ്സിെൻറ വെബ്ൈസറ്റുകളിൽ പ്രത്യക്ഷപ്പെടുന്നത് സിനിമ നിർമാതാക്കൾക്കും വിതരണക്കാർക്കും തലവേദനയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.