സൂര്യ കിടിലൻ ഗെറ്റപ്പിൽ എത്തുന്ന ചിത്രം 24 ന്‍റെ ട്രൈലർ പുറത്തിറങ്ങി.
വിക്രം കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ടൈം ട്രാവൽ പ്രമേയമാകുന്ന ചിത്രത്തിൽ സമാന്തയും നിത്യ മേനോനുമാണ് നായികമാര്‍. ഒരു ശാസ്ത്രഞ്ജന്റെ വേഷത്തിലും കൊലപാതകിയുടെ വേഷത്തിലും സൂര്യ എത്തുന്നു. സ്റ്റുഡിയോ ഗ്രീനും 2ഡി എന്‍റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.