ഞാനും കേരളീയനാണ്​; മുഖ്യമന്ത്രിക്ക്​ നന്ദിയറിയിച്ച്​ കമൽഹാസൻ

ചെന്നൈ: ഫ്രഞ്ച് സര്‍ക്കാറിന്‍റെ ഷെവലിയര്‍ പുരസ്കാരത്തിന് അര്‍ഹനായതില്‍ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് സിനിമാ താരം കമല്‍ഹാസന്‍.  അന്യസംസ്ഥാനത്തെ ഒരു മുഖ്യമന്ത്രി ആശംസയര്‍പ്പിക്കുന്നത് വലിയ കാര്യമാണെന്ന് തന്നോട് അഭിപ്രായപ്പെട്ട ഒരാളോട് പിണറായി എ​െൻറ മുഖ്യമന്ത്രിയാണെന്നും  സിനിമ കാണുന്ന ഏത് മലയാളിയോട് ചോദിച്ചാലും താനേത് സംസ്ഥാനക്കാരനാണെന്ന് അറിയാമെന്ന്​ മറുപ‍ടി നല്‍കിയതായും കമല്‍ മുഖ്യമന്ത്രിക്കുള്ള കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രഞ്ച് സര്‍ക്കാറിന്‍റെ പരമോന്നത ബഹുമതി കരസ്ഥമാക്കിയതിനു ശേഷം ആ നേട്ടം തന്‍റെ ആരാധകര്‍ക്കായി സമര്‍പ്പിച്ചത് കമലിന്‍റെ വലിയ മനസിന്‍റെ സൂചനയാണെന്ന് അഭിനന്ദന കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പിണറായി വിജയനും കമൽഹാസനും തമ്മിലുള്ള സൗഹൃദം വർഷങ്ങൾക്ക്​ മുമ്പ്​ തന്നെ തുടങ്ങിയതാണ്​. സി.പി.എമ്മി​െൻറ നിരവധി വേദികളിൽ കമൽഹാസൻ പങ്കെടുത്തിട്ടുണ്ട്​. കമൽഹാസ​​െൻറ വിശ്വരൂപം വിവാദത്തിലായപ്പോൾ പിന്തുണയുമായി ആദ്യം എത്തിയത്​ പിണറായിയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.