ജൂലൈ 22ന് കബാലിയെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. . റിലീസിന് മുമ്പ് തന്നെ 225 കോടി രൂപയാണ് ചിത്രം നേടിയത്.
ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശത്തിന്‍റെ വില്‍പനയില്‍ നിന്ന് 68 കോടിയാണ് നിര്‍മ്മാതാവിന് ലഭിച്ചത്. ആന്ധ്രപ്രദേശിൽ നിന്ന് 32 കോടി. കേരള, കര്‍ണാടക വിതരണാവകാശം വഴി നേടിയത് 17.5 കോടിയെന്നാണ് കണക്കുകൾ.ചിത്രത്തിന് കഴിഞ്ഞദിവസം ആരംഭിച്ച അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതേസമയം, കബാലിയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ഔദ്യോഗിക പാർട്ണേർസ് ആയ എയർഏഷ്യയുടെ പ്രചരണാര്‍ത്ഥമുള്ള ടീസറാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ചിത്രത്തിലെ വില്ലനെയാണ് പുതിയ ടീസറിൽ പരിചയപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.