ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്ത് അഭിനയിക്കുന്ന ‘കബാലി’യുടെ ടിക്കറ്റ് നിരക്കിനെതിരെ സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈകോടതി തള്ളി. തമിഴ്നാട് സര്‍ക്കാര്‍ നിശ്ചയിച്ച തുകയല്ല, അതില്‍ കൂടുതല്‍ നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നും ചിത്രത്തിന്‍െറ പ്രദര്‍ശനം തടയണമെന്നും ചൂണ്ടിക്കാണിച്ചാണ് ജി. ദേവരാജന്‍ എന്നയാള്‍ ഹരജി നല്‍കിയത്. എന്തുകൊണ്ടാണ് നിങ്ങള്‍ മുതിര്‍ന്ന നടന്മാരെയോ അതല്ളെങ്കില്‍ ഏതെങ്കിലും പ്രത്യേക ബാനറിനു കീഴിലുള്ള പ്രൊഡക്ഷനെയോ മാത്രം ഉന്നമിടുന്നതെന്ന് കോടതി ചോദിച്ചു. മറുപടി നല്‍കേണ്ടവര്‍ക്ക് മതിയായ സമയം നല്‍കാന്‍ കഴിയാത്തവിധം പരാതിക്കാരന്‍ ജൂലൈ 15നാണ് ഇക്കാര്യം ഉന്നയിച്ചതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.