കുവൈത്ത് സിറ്റി: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്‍െറ ‘കബാലി’ സിനിമ ഇന്ത്യയില്‍ റിലീസാവുന്നതിന് മുമ്പേ കുവൈത്തില്‍ വ്യാജന്‍ പരന്നു. കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാഴാഴ്ചയായിരുന്നു സിനിമ റിലീസ് ചെയ്തത്. 20 ഷോ ആണ് കുവൈത്തില്‍ ഒരു ദിവസം ഉള്ളത്.
ഇതാകട്ടെ അടുത്ത കുറെ ദിവസത്തേക്ക് മുന്‍കൂര്‍ ബുക്കിങ്ങിലൂടെ ഹൗസ്ഫുള്‍ ആണ്. അതിനിടെയാണ് വാട്ട്സ്ആപ് ക്ളിപ്പിങ്ങിലൂടെയും ചില വെബ്സൈറ്റിലൂടെയും വ്യാജ പതിപ്പ് പരന്നത്. ലോകത്താകമാനം 4000 തിയറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. മറ്റൊരു ഇന്ത്യന്‍ സിനിമക്കും ലഭിക്കാത്ത വരവേല്‍പാണ് സിനിമക്ക് ലഭിച്ചത്. അറബ് ലോകത്തും മറ്റൊരു താരത്തിനും കഴിയാത്ത ചലനം സൃഷ്ടിക്കാന്‍ സ്റ്റൈല്‍ മന്നന് കഴിഞ്ഞു. അതേസമയം, കടുത്ത രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന തട്ടുപൊളിപ്പന്‍ സിനിമയാണെന്നും പ്രേക്ഷകരില്‍ സമ്മിശ്ര പ്രതികരണമാണെന്നും മറ്റും റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.