ലിംഗയുടെ കഥ മോഷണം:  രജനീകാന്തിന് കോടതി നോട്ടീസ്

ചെന്നൈ: ലിംഗയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയില്‍ സിനിമയിലെ നായകനായ രജനീകാന്ത് ഉള്‍പ്പെടെ  നാലുപേര്‍ക്ക് മധുര അഡീഷനല്‍ മുന്‍സിഫ് കോടതി നോട്ടീസ് അയച്ചു. കെ.ആര്‍. രവി രത്തിനമാണ് പരാതിക്കാരന്‍. ലിംഗയുടെ സംവിധായകന്‍ കെ.എസ്. രവികുമാര്‍, എഴുത്തുകാരന്‍ ബി. പൊന്‍കുമാര്‍, നിര്‍മാതാവായ റോക്ലിന്‍ വെങ്കിടേഷ് എന്നിവരും കേസില്‍ കക്ഷികളാണ്. ഏപ്രില്‍ 30ന് മുമ്പ് പരാതിയില്‍ തീര്‍പ്പുകല്‍പിക്കാന്‍ മദ്രാസ് ഹൈകോടതി, മധുര കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതിക്കാരന്‍െറ അഭ്യര്‍ഥനയത്തെുടര്‍ന്നാണ് കേസ് മധുരക്ക് മാറ്റിയത്. വിവാദത്തത്തെുടര്‍ന്ന് പത്ത് കോടി രൂപ നിര്‍മാതാവ് കോടതിയില്‍ കെട്ടിവെച്ച ശേഷമാണ് 2014 ഡിസംബറില്‍ സിനിമ പുറത്തിറക്കാന്‍ കോടതി അനുമതി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.