ചെന്നൈ: ആദായ നികുതി വകുപ്പ് ചെന്നൈയിൽ നടത്തിയ പരിശോധനയിൽ 65 കോടി രൂപ പിടിച്ചെടുത്തു. തമിഴ് സിനിമാ നിർമ്മാത ാക്കൾക്ക് വായ്പ നൽകുന്ന അൻമ്പു ചെഴിയൻെറ ചെന്നൈയിലേയും മധുരയിലേയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ചെന്നൈയിൽ നിന്ന് 50 കോടിയും മധുരയിൽ നിന്ന് 15 കോടിയും കണ്ടെത്തി.
വിജയ് നായകനായ ബിഗിലിൻെറ നിർമ്മാതാക്കൾ എ.ജി.എസ് സിനിമാസിന് വായ്പ നൽകിയത് അൻമ്പു ചെഴിയനായിരുന്നു. ഈ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പ് വിജയിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എ.ജി.എസ് സിനിമാസിൻെറ ഓഫീസിൽ നടത്തിയ പരിശോധനയിൽ 24 കോടി പിടിച്ചെടുത്തിരുന്നു.
അതേസമയം, ആദായ നികുതി വകുപ്പിൻെറ പരിശോധന തുടരുകയാണ്. പിടിച്ചെടുത്ത പണത്തിൻെറ അളവ് ഇനിയും വർധിക്കാമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.