തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം 'മാരി'യുടെ രണ്ടാം ഭാഗം 'മാരി 2'വിന്‍റെ ചിത്രീകരണത്തിനിടെ നടൻ ധനുഷിന് പരിക്ക്. നായകൻ ധനുഷും വില്ലൻ ടൊവിനോ തോമസും തമ്മിലുള്ള ക്ലൈമാസ് സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
അപ്രതീക്ഷിതമായി തിരിയുന്നതിനിടെ ധനുഷിന്‍റെ വലത് കാലിന്‍റെ മുട്ടിനും ഇടത് കൈക്കും പരിക്കേല്‍ക്കുകയായിരുന്നു. പരിക്കിനെ തുടർന്ന് കഠിനവേദന ഉണ്ടായിരുന്നെങ്കിലും ധനുഷ് സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കി.
തന്‍റേത് ഗുരുതര പരിക്കല്ലെന്നും സുഖമായിരിക്കുന്നുവെന്നും ധനുഷ് ട്വീറ്റിലൂടെ ആരാധകരെ അറിയിച്ചു. തനിക്ക് വേണ്ടി പ്രാർഥിക്കുകയും വളരെ അധികം സ്‌നേഹം കാണിക്കുകയും ചെയ്ത ആരാധകര്‍ക്ക് താരം നന്ദിയും പറഞ്ഞു. നിങ്ങളാണ് എന്‍റെ ശക്തിയെന്നും ധനുഷ് കൂട്ടിച്ചേർത്തു.
My beloved dear fans ... It’s not a major injury and I’m well. Thank you so much for your concern prayers and love. Im forever grateful. Love you all. My pillars of strength.
— Dhanush (@dhanushkraja) June 23, 2018
ധനുഷും സംവിധായകന്‍ ബാലാജി മോഹനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ മാരി 2ൽ സായി പല്ലവിയാണ് നായിക. വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരൻ, റോബോ ശങ്കര്‍, വിദ്യാ പ്രദീപ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംഗീതം: യുവന്‍ ശങ്കര്‍ രാജ. തിരക്കഥ: ബാലാജി മോഹൻ.
2015ൽ ഇറങ്ങിയ മാരിയിൽ ഗായകൻ വിജയ് യേശുദാസ് ആയിരുന്നു വില്ലൻ. മലയാളി നടൻ ടൊവിനോയുടെ ചിത്രമായ തരംഗം നിർമിച്ചത് ധനുഷ് ആണ്. മാരി 2 ജൂലൈ 28ന് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.