ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന തമിഴ് സൂപ്പർസ്റ്റാർ കമല്ഹാസന് ബുധനാഴ്ച ആരാധക സംഘടന പ്രതിനിധികളുമായി ചർച്ച നടത്തി. ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ വീട്ടിലായിരുന്നു ചർച്ച. എന്നാൽ, രാഷ്ട്രീയം ചര്‍ച്ചചെയ്തില്ലെന്നും കമലിെൻറ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.
നവംബര്‍ ഏഴിനാണ് കമല്‍ഹാസെൻറ ജന്മദിനം. ആഘോഷത്തിെൻറ ഭാഗമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന്- കമല്ഹാസന് വെൽഫെയര്‍ ക്ലബ് മുതിര്‍ന്ന അംഗം തങ്കവേലു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അതേസമയം, കമല്ഹാസന് പിറന്നാള്‍ദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. എടപ്പാടി പളനിസാമി സര്‍ക്കാറിനെതിരെ അഴിമതി ആരോപണവുമായാണ് കമല്ഹാസന് രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങിയത്. മന്ത്രിമാരെ ഒന്നടങ്കം അദ്ദേഹം വിമര്‍ശിച്ചു. ഇതിനെതിരെ ഭരണകൂടം കമലിനെതിരെയും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.