ചെന്നൈ: പൊള്ളാച്ചി പീഡന പരമ്പരയിലെ ഇരകളെയും നടി നയൻതാരയെയും പൊതുവേദിയിൽ അപമാനിച്ച മുതിർന്ന തമിഴ് നടൻ രാധ ാ രവിക്കെതിരെ തമിഴ് സിനിമാ ലോകം. രാധാ രവിയെ നടികർ സംഘത്തിൽ നിന്നും പുറത്താക്കിതായി തലവൻ വിശാൽ അറിയിച്ചു. പാ ർട്ടി അച്ചടക്കം ലംഘിച്ചതിനാൽ ഡി.എം.കെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ നീക്കിയതായി ഡി.എം.കെ ജനറൽ സെക്രട ്ടറി കെ. അൻപഴകൻ വ്യക്തമാക്കി.
നയൻതാര പ്രധാന വേഷത്തിലെത്തുന്ന കൊലയുതിർ കാലം എന്ന ചിത്രത്തിൻെറ പ്രചരണ പരിപ ാടിയിൽ പങ്കെടുക്കുേമ്പാഴായിരുന്നു രാധാ രവിയുടെ വിവാദ പരാമർശങ്ങൾ. പരിപാടിയിൽ പങ്കെടുക്കാതിരുന്ന നയൻതാരയെ രാധാ രവി കടന്നാക്രമിക്കുകയായിരുന്നു.
നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ പാടില്ലെന്ന് രാധാ രവി പ റഞ്ഞു. രജനികാന്ത് എം.ജി.ആർ തുടങ്ങിയവരാണ് സൂപ്പർസ്റ്റാറുകളെന്നും അവരുമായി നയനെ താരതമ്യം ചെയ്യരുതെന്നും അദ്ദേ ഹം പറഞ്ഞു.അവർ മഹാത്മാക്കളാണ്. വ്യക്തിജീവിതത്തിൽ ഇത്രമാത്രം സംഭവങ്ങൾ ഉണ്ടായിട്ടും നയൻതാര സിനിമയിൽ ഇപ്പോഴും നി ൽക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്നാട്ടുകാർ എല്ലാം പെട്ടന്ന് മറക്കും.
തെലുങ്കിൽ സീതയായും തമിഴ് സ ിനിമയിൽ പിശാചായും അവർ അഭിനയിക്കുന്നു. എൻെറ ചെറുപ്പകാലത്ത് കെ.ആർ വിജയയെപ്പോലുള്ള നടിമാരാണ് സീതയാകുന്നത്. അഭി നയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആർക്കും ഇപ്പോൾ സീതയാകാം- രാധാ രവി പറഞ്ഞു.
പൊള്ളാച്ചി പീഡനത്തെ നിസ്സാരവൽക്കരിക്കുന്ന തരത്തിലും ര ാധാ രവി സംസാരിച്ചു. ഇപ്പോൾ എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണുകളുണ്ട്. അതുകൊണ്ട് എന്തും എവിടെയും വച്ച് ആളുകൾക്ക് ഷൂട്ട് ചെയ്യാവുന്നതാണ്. വലിയ ക്യാമറയുടെ ആവശ്യമില്ല. പൊള്ളാച്ചിയിൽ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചോർന്നുവെന്നും ഞാൻ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകൾ മറ്റെന്താണ് കാണുക?
ഈ കാലത്ത് ബിഗ് ബജറ്റ് സ്മോൾ ബജറ്റ് സിനിമകൾ തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് മനസ്സിലാകില്ല. ഒരു സ്മോൾ ബജറ്റ് സിനിമ എന്ന് പറഞ്ഞാൽ ഒരു ആൺകുട്ടി ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാൽ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാൽ പൊള്ളാച്ചി സംഭവം പോലെ 40 ഓളം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നത് പോലെയാണ്. അതാണ് വ്യത്യാസം -രാധാ രവി കൂട്ടിച്ചേർത്തു.
രക്തം തിളച്ച് തമിഴ് സിനിമാ ലോകം
നയൻതാരയുടെ ഭാവിവരനും സംവിധായകനുമായ വിഗ്നേഷ് ശിവൻ, രാധാ രവിയുടെ സഹോദരിയും നടിയുമായി രാധിക ശരത് കുമാർ, ശരത് കുമാറിൻെറ മകൾ വരലക്ഷ്മി, ഗായിക ചിന്മയി, സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത തുടങ്ങി തമിഴ് സിനിമയിലെ പല പ്രമുഖരും രാധാ രവിയുടെ പരാമർശങ്ങളെ വിമർശിച്ച് രംഗത്തെത്തി. നടികർ സംഘത്തലവൻ വിഷാൽ രാധാ രവിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
Dear #radharavi SIR.Yes as a gen Secy of Nadigar sangam I wish I had da pleasure of signing the letter of condemning u 4 yr stupidity n yr recent speech against women n particular.its snt 2 u.grow https://t.co/IgLu1huAfc yaself Ravi fm nowonwrds Coz u hv a woman s name n ya name.
— Vishal (@VishalKOfficial) March 24, 2019
പ്രിയ രാധാ രവി സർ. നടികർ സംഘത്തിൻെറ ജനറൽ സെക്രട്ടറി എന്ന നിലയിൽ സ്ത്രീകളെ അധിക്ഷേപിച്ച് കൊണ്ടുള്ള നിങ്ങളുടെ പ്രസംഗത്തെ അപലപിച്ച് പുറത്തിറക്കിയ കത്തിൽ ഒപ്പിടാനുള്ള ഭാഗ്യം ലഭിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു. നിങ്ങളെ ഇനി രവി എന്ന് വിളിച്ചാൽ മതി, കാരണം പേരിന് മുന്നിലുള്ളത് ഒരു സ്ത്രീയുടെ പേരാണ്. -വിഷാൽ ട്വിറ്ററിൽ കുറിച്ചു.
ഒരു പ്രഗൽഭ കുടുംബത്തിൽ നിന്നും വരുന്ന ആ നീചനെതിരെ നടപടിയെടുക്കാൻ ആരെങ്കിലും മുന്നോട്ട് വരുമോ എന്ന കാര്യത്തിൽ നിസ്സഹായനാണ്. ഇയാൾ പൊതു ശ്രദ്ധ നേടാൻ വേണ്ടിയാണ് തുടർച്ചയായി ഇത് ചെയ്യുന്നത്. തലച്ചോറില്ലാത്തവൻ. അയാളുടെ നീചമായ പരാമർശങ്ങൾക്ക് കയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്നവരെ കണ്ടപ്പോൾ സങ്കടം തോന്നി.
Clueless and helpless cos no one will support or do anything or take any action against that filthy piece of shit coming from a legendary family .. he keeps doing this to seek attention! Brainless !
— Vignesh Shivan (@VigneshShivN) March 24, 2019
Sad to see audience laughing& clapping for his filthy comments!
None of us
പൂർത്തിയാകാത്ത ഒരു ചിത്രത്തിൻെറ പേരിൽ ഇങ്ങനെയൊരു ചടങ്ങ് നടക്കുന്ന വിവരം ഞങ്ങൾക്കാർക്കും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് സംവിധായകനും നിർമാതാക്കളും ഈ ചിത്രം ഉപേക്ഷിച്ചതാണ്. ഇതുപോലെ സംസാരിക്കുന്നവരും അതിനെ ആഘോഷിക്കുന്നവരുമടങ്ങിയ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുന്നത് തന്നെയാണ് നല്ലത്. ജോലിയില്ലാത്തവർക്ക് ഇതുപോലെ ചർദ്ദിക്കാൻ അവസരം നൽകുന്നതിന് മാത്രമാണ് ഇത് ഉപകരിക്കുക. നടികർ സംഘം പോലുള്ള സിനിമാ സംഘടനകൾ ഇയാളെ പോലുള്ളവർക്കെതിരെ നടപടി സ്വീകരിക്കാനിടയില്ലെന്നും വിഗ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ചു.
നയൻതാര തമിഴ് സിനിമാ മേഖലയിലെ ആത്മസമർപ്പണമുള്ള നടിമാരിൽ ഒരാളാണ്. അവരെ അറിയാൻ സാധിച്ചതിലും കൂടെ അഭിനയിക്കാൻ സാധിച്ചതിലും ഞാൻ കൃതാർഥയാണ്. രാധാ രവിയുടെ വിഡിയോ മുഴുവനായി കണ്ടില്ലെന്നും എന്നാൽ സഹോദരനെ നേരിൽ കണ്ട് നിങ്ങൾ സംസാരിച്ചത് വളരെ മോശമായി എന്ന് പറഞ്ഞതായി നടി രാധിക ശരത് കുമാർ വിഗ്നേഷ് ശിവൻെറ ട്വീറ്റിന് മറുപടിയായി പറഞ്ഞു.
Nayanthara is one of the few dedicated actors we hav today, have the pleasure knowing her and sharing professional space with her, she is above all this, did not watch full video , but met Ravi today and told him it was not in good taste at all. https://t.co/zTUVSa4fWC
— Radikaa Sarathkumar (@realradikaa) March 24, 2019
രാധാ രവിയെയും തമിഴ് സിനിമാ മേഖലയെ ഒന്നടങ്കവും ശക്തമായി വിമർശിച്ചാണ് ശരത് കുമാറിൻെറ മകൾ വരലക്ഷ്മി രംഗത്തുവന്നത്. സ്ത്രീകൾക്കെതിരെ എന്ത് അക്രമം നടന്നാലും നടികർ സംഘം പോലുള്ള സിനിമാ സംഘടനകൾ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ലെന്ന് അവർ തുറന്നടിച്ചു. നമ്മൾ ഒരാൾക്ക് ബഹുമാനം നൽകിയാൽ മാത്രമാണ് അത് തിരിച്ചുകിട്ടുക. ഒരപകടം നടക്കുന്നത് വരെ കാത്തുനിൽക്കാതെ എല്ലാവരും ഇപ്പോൾ തന്നെ സംസാരിച്ച് തുടങ്ങണമെന്നും വരലക്ഷ്മി ട്വിറ്ററിൽ കുറിച്ചു.
All these so called #film Sangams r run by a bunch of male chauvinists who will never act on anything n jus act like they support women, when in reality each of them has in one way or other contributed to this situation of women being degraded either in their reel or real lives
— varalaxmi sarathkumar (@varusarath) March 24, 2019
രാധാ രവി ഒരു കോമഡിയാണെന്ന് പറയുന്നത് കേട്ടു. എന്നാൽ അയാൾ ഒരു കോമഡിയല്ല.. വിഷമാണ് -ഇങ്ങനെയായിരുന്നു സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ പ്രതികരണം. രാധാ രവി അവസരം നിഷേധിച്ച ചിന്മയിക്ക് താൻ സംഗീത സംവിധാനം നിർവഹിക്കുന്ന എല്ലാ ചിത്രങ്ങളിലും അവസരം നൽകുമെന്നും ഗോവിന്ദ് പറഞ്ഞു.
Saw a post saying Radha Ravi is a joke. Oh please don't take it light. He ain't a joke. "HE IS VENOM"!!
— Govind Vasantha (@govind_vasantha) March 25, 2019
പ്രശസ്ത തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചതിന് ചിന്മയി ശ്രീപദക്കെതിരെ നടപടിയെടുത്തയാളാണ് രാധാ രവി. ചിന്മയിയും രാധാ രവിയുടെ പരാമർശങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Just a reminder that this Radha Ravi banned me from the dubbing union.
— Chinmayi Sripaada (@Chinmayi) March 24, 2019
I haven’t recorded one Tamil song since October 2018.
So much is the loyalty for Vairamuthu and Radha Ravi. Or is it because or their political affiliations?
Celebrate the molesters and ban the women.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.