22 വർഷത്തെ ഇളവേളക്കൊടുവിൽ താരദമ്പതികളായ ശരത് കുമാറും രാധികയും വീണ്ടും വെള്ളി ത്തിരയിൽ ഒന്നിക്കുന്നു. സംവിധായകന് മണിരത്നം രചനയും നിര്‍മാണവും നിര്‍വഹിക്കുന് ന ‘വാനം കൊട്ടട്ടും’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ശരത് കുമാർ ബി ഗ് സ്ക്രീനിൽ ഉണ്ടെങ്കിലും ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരത്തിെൻറ റോളിലേക്ക് രാധിക ചുവടുമാറ്റിയിട്ട് വർഷങ്ങളായി. കോടീശ്വരി അടക്കമുള്ള പരിപാടികളുടെ അവതാരകയായും രാധിക വെള്ളിത്തിളക്കത്തിൽതന്നെയാണ്.
വിക്രം പ്രഭു നായകനായെത്തുന്ന ചിത്രം ധനയാണ് സംവിധാനം ചെയ്യുന്നത്. ‘പടവീരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ധന. മണിരത്നത്തിെൻറ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസാണ് ചിത്രം നിർമിക്കുന്നത്.
ആനന്ദത്തിനൊപ്പം നല്ലൊരു സന്ദേശവും നൽകുന്നതാണ് ചിത്രത്തിെൻറ കഥയെന്നാണ് താരദമ്പതികളുടെ പ്രതികരണം. നടീനടന്മാർ എന്ന നിലയിൽ എന്തെങ്കിലും ചെയ്യാനാകുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് ചിത്രത്തിൽ അഭിനയിച്ചതെന്ന് രാധിക.
ആക്ഷനും പ്രണയവും വൈകാരികതയും കോർത്തിണക്കിയ ഫാമിലി ത്രില്ലറാണ് സിനിമ. മഡോണ സെബാസ്റ്റ്യൻ, ഐശ്വര്യ രാജേഷ്, ശാന്തനു തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു. ഫെബ്രുവരി ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.