ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന ചെന്നൈയിലെ ആർ.കെ നഗർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തമിഴ് സിനിമ താരം വിശാലും മൽസരിക്കും. സ്വതന്ത്ര സ്ഥാനാർഥിയായാണ് വിശാൽ മൽസരിക്കുക.
ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ താൻ മൽസരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് തനിക്ക് തേൻറതായ കാരണങ്ങളുണ്ടെന്നും വിശാൽ പറഞ്ഞു. തിങ്കളാഴ്ച വിശാൽ പത്രിക സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ തമിഴ് സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ പല വിവാദങ്ങളിലും രാഷ്ട്രീയ നിലപാടുമായി വിശാൽ രംഗത്തെത്തിയിരുന്നു. മെർസൽ വിവാദമുണ്ടായപ്പോൾ ബി.ജെ.പി നേതാവ് എച്ച്.രാജയുടെ നിലപാടിനെ അദ്ദേഹം വിമർശിച്ചിരുന്നു.
തമിഴ് നിർമാതാവ് അശോക് കുമാറിെൻറ ആത്മഹത്യയിൽ എം.എൽ.എമാരോ എം.പിമാരോ എന്ത് കൊണ്ട് ഇടപെടുന്നില്ലെന്നും വിശാൽ ചോദിച്ചിരുന്നു. നിലവിൽ തമിഴ് സിനിമ താരങ്ങളുടെ സംഘടനായ നടികർ സംഘത്തിെൻറ സെക്രട്ടറിയും നിർമാതക്കളുടെ സംഘടനയായ പ്രൊഡ്യൂസർ കൗൺസിലിെൻറ പ്രസിഡൻറുമാണ് വിശാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.