ഉയർന്ത മനിതനായി ബിഗ്​ബി തമിഴിൽ; കൂടെ എസ്​.ജെ സൂര്യയും

ഇന്ത്യൻ സിനിമയിലെ ബിഗ്ബി തമിഴ്​ ചിത്രത്തിലേക്ക്​. ഉയർന്ത മനിതൻ എന്ന ചിത്രത്തിലാണ്​ അമിതാബ്​ ബച്ചൻ നായകനായി എത്തുന്നത്​. നടൻ എസ്​.ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​. ചിത്രത്തിലെ ബച്ചൻെറ ലുക്​ ഇപ്പോൾ വൈറലാണ്​. എസ്​.ജെ സൂര്യയാണ്​ ബച്ചൻെറ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്​.

വെള്ള മുണ്ടും കുര്‍ത്തയും ചുവന്ന ഷാളുമാണ്​ ബച്ചൻെറ വേഷം. കൂടെ ഒരു കണ്ണടയും നെറ്റിയിൽ ഭസ്മക്കുറിയും തൊട്ട് തമിഴ് ഗ്രാമീണ ലുക്കിലാണ്​ ബച്ചൻെറ വരവ്​. തമിഴ്‍വണ്ണനാണ് ഉയര്‍ന്ത മനിതൻ എന്ന ചിത്രത്തിൻെറ സംവിധായകന്‍.

ജീവിതത്തിലെ ഏറ്റവും സന്തോഷം നല്‍കിയ നിമിഷം. എന്ന്​ പറഞ്ഞാണ്​ എസ്​.ജെ സൂര്യ ബച്ചനൊപ്പമുള്ള അഭിനയത്തിൻെറ വിശേഷം പങ്കുവെച്ചത്​.

Tags:    
News Summary - bacchan in tamil movie-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.