വിജയ് ചിത്രം മെർസലിനെതിരായ ബി.ജെ.പി നീക്കത്തെ വിമർശിച്ച് നടൻ വിജയ് സേതുപതിയും. അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്ന് വിളിക്കരുതെന്നും നാം ശബ്ദം ഉയർത്തേണ്ട സമയമായെന്നും സേതുപതി ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ പാ രഞ്ജിത്ത്, കമല്‍ഹാസന്‍, രാഹുല്‍ ഗാന്ധി, പി ചിദമ്പരം എന്നിവർ ബി.ജെ.പിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
കേന്ദ്ര സർക്കാറിന്‍റെ പദ്ധതികളായ ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യയെയും മെർസലിലെ ചില രംഗങ്ങളിൽ വിമർശിക്കുന്നുണ്ട്. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
If there is no freedom of speech then dont call india a democratic nation anymore. Time for people to raise their voice #Mersal
— Vijay Sethupathi (@i_vijaysethu) October 21, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.