കോയമ്പത്തൂർ: കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരണമാവശ്യമുന്നയിച്ച് തമിഴ്നാട്ടിൽ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ െഎ.പി.എൽ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ സൂപ്പർതാരം രജനീകാന്ത്. ഞായറാഴ്ച ചെന്നൈ പോയസ്ഗാർഡനിലെ വസതിക്ക് മുന്നിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിച്ചില്ലെങ്കിൽ തമിഴരുടെ രോഷം കേന്ദ്ര സർക്കാർ നേരിടേണ്ടിവരും. ചെന്നൈയിൽ കളി നടക്കുകയാണെങ്കിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമംഗങ്ങളും കാണികളും കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ചെന്നൈ വള്ളുവർകോട്ടത്തിൽ തമിഴ് ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ (നടികർ സംഘം) സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലും രജനീകാന്ത് പെങ്കടുത്തു.
കാവേരി, സ്റ്റെർലൈറ്റ് സമരങ്ങൾക്ക് െഎക്യദാർഢ്യവുമായി രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ നടന്ന ഉപവാസത്തിൽ നടികർ സംഘം പ്രസിഡൻറ് നാസർ അധ്യക്ഷത വഹിച്ചു. മക്കൾ നീതി മയ്യം പ്രസിഡൻറ് കമൽ ഹാസൻ, സംഗീത സംവിധായകൻ ഇളയരാജ, താരങ്ങളായ വിജയ്, സൂര്യ, ധനുഷ്, വിശാൽ, ശിവകാർത്തികേയൻ തുടങ്ങി വൻതാരനിര വേദിയിലെത്തി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിഷേയൻ, ഫിലിം എംപ്ലോയിസ് ഫെഡറേഷൻ ഒാഫ് സൗത്ത് ഇന്ത്യ, പെപ്സി തുടങ്ങിയ സിനിമ സംഘടനകളും പരിപാടിയിൽ സംബന്ധിച്ചു.
താരങ്ങളെ കാണാൻ വൻജനാവലിയാണ് വള്ളുവർകോട്ടത്തിലെത്തിയത്. രജനീകാന്തും കമൽ ഹാസനും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത് ആവേശമുണർത്തി. രജനീകാന്തിെൻറ പ്രഖ്യാപനത്തോടെ ചെന്നൈയിലെ െഎ.പി.എൽ വേദി മാറ്റാനുള്ള നീക്കത്തിലാണ് ബി.സി.സി.െഎ കളിക്കെതിരെ വിവിധ രാഷ്ട്രീയകക്ഷികളും തമിഴ് കർഷക സംഘടനകളും രംഗത്തുവന്നതും ബി.സി.സി.െഎ ഗൗരവമായി കാണുന്നുണ്ട്.
മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാൻ ബി.സി.സി.െഎ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചർച്ച നടത്തി. കനത്ത സുരക്ഷയിൽ മത്സരം നടത്താമെന്നാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ഉറപ്പ് നൽകിയത്.
അവസാനഘട്ട ഒരുക്കം പൂർത്തിയായതിനാൽ മത്സരം റദ്ദാക്കുന്നത് പ്രായോഗികമല്ല. ടിക്കറ്റെടുത്ത അരലക്ഷത്തോളം പേരുടെ വികാരം പരിഗണിക്കണമെന്നും ഇവർ പറയുന്നു. ടിക്കറ്റെടുത്ത യുവജനങ്ങൾ മത്സരം ബഹിഷ്കരിക്കണമെന്ന അഭ്യർഥന സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.