ചെന്നൈ: പ്രശസ്ത നാടൻപാട്ടുകാരിയും നടിയുമായ പരവൈ മുനിയമ്മ( 83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ മധുരയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. അന്ത്യകർമങ്ങൾ ഇന്ന് വൈകുന്നേരം മധുരയിൽ നടക്കും.
മകനോടൊപ്പമായിരുന്നു മുനിയമ്മ കഴിഞ്ഞിരുന്നത്. ചിയാൻ വിക്രമിെൻറ ‘ധൂൾ’ എന്ന ചിത്രത്തിലെ ‘സിങ്കം പോലെ’ എന്ന ഗാനത്തിലൂടെയാണ് മുനിയമ്മ പ്രശസ്തിയിലേക്ക് ഉയർന്നത്. ധൂളിലുൾപ്പെടെ 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുടാതെ ഒരു പ്രമുഖ ചാനലിൽ പാചക പരിപാടിയുടെ അവതാരകയായും മുനിയമ്മ പ്രത്യക്ഷപ്പെട്ടിരുന്നു.
2015ലാണ് മുനിയമ്മ അസുഖബാധിതയായത്. 2019ൽ തമിഴ്നാട് സർക്കാർ മുനിയമ്മയെ കലൈമാമണി പുരസ്കാരം നൽകി ആദരിച്ചിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.