രാജു മുരുഗൻ സംവിധാനം ചെയ്ത് യുവ നടൻ ജീവ നായകനാകുന്ന ചിത്രമാണ് ജിപ്സി. ജിപ്സിയിലെ സെൻസർ ചെയ്ത രംഗങ്ങൾ പ്ര േക്ഷകർക്കായി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൊതുവെ സിനിമയുടെ പ്രമോഷൻെറ ഭാഗമായി ഡിലീറ്റ് ചെ യ്ത രംഗങ്ങളാണ് അണിയറപ്രവർത്തകർ സ്നീക് പീക്കായി യൂട്യൂബിലും മറ്റും പോസ്റ്റ് ചെയ്യാറ്. എന്നാൽ സെൻസർ ചെ യ്ത സീനുകൾ പ്രേക്ഷകർക്കായി യൂട്യൂബിലിട്ട് ഞെട്ടിച്ചിരിക്കുകയാണ് ജിപ്സിയുടെ അണിയറക്കാർ.
രണ്ട് രംഗങ്ങളാണ് സ്നീക് പീക്കുകളായി യൂട്യൂബിലുള്ളത്. ദേശീയ ഗാനത്തിന് തീയറ്ററിൽ ഏഴുന്നേറ്റ് നിൽക്കാത്തതിന് വികലാംഗനായ വൃദ്ധനെ അറസ്റ്റ് ചെയ്തതിനെ നായകനായ ജീവ ചോദ്യം ചെയ്യുന്ന രംഗമാണ് ഒന്ന്. ‘ഒരേ നാട്, ഒരേ മക്കൾ, ഒരേ ഭാഷ ഇതാണെൻെറ ജീവിത ലക്ഷ്യം’ എന്ന് കാവി വസ്ത്രധാരിയായ ഒരാൾ ആളുകൾക്ക് നടുവിൽ നിന്ന് പ്രസംഗിക്കുന്നതാണ് മറ്റൊരു രംഗം. ഇരു രംഗങ്ങളും നീക്കിയതിൻെ കാരണമെന്താണെന്ന ആശ്ചര്യമാണ് കമൻറുകളിൽ ദൃശ്യമാവുന്നത്.
നതാഷ സിങ്ങാണ് ജിപ്സിയിലെ നായികാ കഥാപാത്രമാകുന്നത്. മലയാളി നടൻ സണ്ണി വെയ്ൻ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്. ചിത്രത്തിൻെറ ട്രെയിലറിന് നേരത്തെ കേരളത്തിലടക്കം വലിയ സ്വീകരണമാണ് ലഭിച്ചത്. മാസങ്ങൾക്ക് മുേമ്പ ട്രെയിലർ റിലീസ് ചെയ്തിരുന്നുവെങ്കിലും ജിപ്സി ഇപ്പോൾ ചർച്ചയാകുന്നത് അണിയറ പ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന സ്നീക് പീക്കുകളെ തുടർന്നാണ്.
സന്തോഷ് നാരായണനാണ് ചിത്രത്തിൻെറ സംഗീതം. എസ്.കെ സെൽവകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.