ചെന്നൈ: പലിശക്കാരുടെ ഭീഷണിയെ തുടർന്ന് േകാളിവുഡ് സിനിമാ നിർമാതാവ് അശോക് കുമാർ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ആൾവർതിരുനഗറിലെ അപ്പാർട്ട്മെൻറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ സിനിമാ പ്രവർത്തകർക്കിടയിൽ പണമിടപാടു നടത്തുന്ന അൻമ്പുചെഴിയൻ ആറു മാസത്തോളമായി നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തായി സൂചിപ്പിച്ചിട്ടുണ്ട്. പൊലീസ്-രാഷ്ട്രീയ വൃത്തങ്ങളിൽ സ്വാധീനമുള്ള ഇയാൾ നിർമാണ കമ്പനിക്ക് നൽകിയ വായ്പയുടെ പലിശയായി കൂടുതൽ പണമീടാക്കിയതായും അശോക് കത്തിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അൻമ്പുചെഴിയത്തിെൻറ പേരിൽ കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.
സംവിധായകനും നടനുമായ എം.ശശികുമാറിെൻറ ഇൗശൻ, പോരാളി എന്നീ ചിത്രങ്ങളും റിലീസ് ചെയ്യാനിരിക്കുന്ന കൊടി വീരൻ എന്ന ചിത്രത്തിേൻറയും സഹനിർമാതാവാണ് മധുര സ്വദേശിയായ അശോക്.
സാമ്പത്തിക തകർച്ചയെ തുടർന്നുണ്ടായ അശോകിെൻറ ആത്മഹത്യ കൊലപാതകമായി കണക്കാക്കി കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് തമിഴ് നാട് പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡൻറും നടനുമായ വിശാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.