ചെന്നൈ: ഹിന്ദു തീവ്രവാദ പരാമർശത്തിൽ തമിഴ് സൂപ്പർതാരം കമൽഹാസനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കിൽ കേസെടുക്കാമെന്ന് മദ്രാസ് ഹൈകോടതി ചെന്നൈ സിറ്റി പൊലീസിന് നിർദേശം നൽകി. കേെസടുക്കാനുള്ള കുറ്റകൃത്യം കമൽഹാസൻ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ജസ്റ്റിസ് എം.എസ്. രമേശ് ഉത്തരവിട്ടത്. കമൽഹാസൻ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന് ആരോപിച്ച് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
തമിഴ് വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിൽ രാജ്യത്ത് ഹിന്ദു തീവ്രവാദം യാഥാർഥ്യമാണെന്ന വിവാദ പരാമർശമാണ് കമൽ നടത്തിയത്. ‘‘ആദ്യകാലത്ത് ഹിന്ദുക്കള്‍ യുക്തിയിലൂടെയായിരുന്നു വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നത്. ഇപ്പോഴത് തോക്കും മറ്റു ആയുധങ്ങളും ഉപയോഗിച്ചാണ്. അതിനാല്‍ തന്നെ ഞങ്ങളുടെ കൂട്ടത്തില്‍ തീവ്രവാദികള്‍ ഉണ്ടോ എന്ന് ഇനി അവര്‍ക്ക് വെല്ലുവിളിക്കാന്‍ ആകില്ല’’ എന്നായിരുന്നു കമല്‍ പറഞ്ഞത്.
സാമുദായിക സൗഹാർദം തകർക്കുന്ന ലേഖനത്തിലൂടെ ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിച്ച കമൽ ഹാസനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.