കമൽ ഹാസനും ഗൗതമിയും വേർപിരിയുന്നു

ചെന്നൈ: ഉലകനായകൻ കമൽ ഹാസനും ദക്ഷിണേന്ത്യൻ താരമായ ഗൗതമിയും വേർപിരിയുന്നു. കമൽ ഹാസനുമായുള്ള 13 വർഷത്തെ ദാമ്പത്യജീവിതത്തിൽ നിന്നും വേർപിരിയുകയാണെന്ന്​ ​േബളാഗിലൂടെ ഗൗതമി വ്യക്തമാക്കി. വളരെ മു​െമ്പടുത്ത തീരുമാനമാണിതെന്നും ഹൃദയഭേദകമായ സത്യത്തെ ഉൾക്കൊള്ളാൻ രണ്ടുവർഷത്തിലേറെ വേണ്ടിവന്നുവെന്നും ഗൗതമി ത​െൻറ ​േബളാഗിലൂടെ അറിയിച്ചു. ജീവിതവും തീരുമാനങ്ങളും( ലൈഫ്​ ആൻറ്​ ഡിസിഷൻസ്​’) എന്ന തലക്കെ​േട്ടാടെയാണ്​ താരം ആരാധകരെ ഞെട്ടിച്ച ആ വാർത്ത പുറത്തുവിട്ടിത്​.

ജീവിതത്തിൽ ഒരു സ്​ത്രീക്ക് എടുക്കാൻ കഴിയുന്ന​ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണിതെന്നും എന്നാൽ തനിക്കത്​ അത്യാവശ്യമായതിനാൽ അങ്ങനെ ചെയ്യേണ്ടി വന്നുവെന്നും ഗൗതമി പറയുന്നു. മകളുടെ നല്ല മാതാവെന്ന നിലയിൽ തനിക്ക്​ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുണ്ട്​. സഹാനുഭൂതി നേടുന്നതിനോ കുറ്റം ചുമത്തുന്നതിനോ അല്ല ഇത്തരമൊരു തീരുമാനമെടുത്തതതെന്നും തന്നിലൂടെ സമാധാനം കണ്ടെത്തുകയാണെന്നും ഗൗതമി എഴുതുന്നു.

താൻ കമൽ ഹാസ​െൻറ ആരാധികയാണെന്നത്​ രഹസ്യമല്ല. അദ്ദേഹത്തോടുള്ള ബഹുമാനവും ആരാധനയും ശാശ്വതമായിരിക്കും. ജീവിതത്തിലെ വേദനയും ഇരുളും നിറഞ്ഞ ഘട്ടത്തിൽ സ്​നേഹവും പിന്തുണയുമായി കമൽ കൂടെ നിന്നുവെന്നും ഗൗതമി ​േബളാഗിലൂടെ വ്യക്തമാക്കുന്നു.. കമൽ ഹാസ​െൻറ മൂന്നാമത്തെ ഭാര്യയാണ്​ 48 കാരിയായ ഗൗതമി. ബിസിനസുകാരനായ സന്ദീപ്​ ഭാട്ട്യയുമായുള്ള വിവാഹബന്ധത്തിൽ ഗൗതമിക്ക്​ ഒരു മകളുണ്ട്​.

ചലച്ചിത്രതാരവും നർത്തകിയുമായ വാണി ഗണപതി, സരിക എന്നിവരുമായുള്ള ബന്ധത്തിനു ശേഷമാണ്​ കമൽ ഹാസൻ ഗൗതമിയെ ജീവിതസഖിയാക്കിയത്​. സിനിമാതാരങ്ങളായ ശുത്രി ഹാസനും അക്ഷര ഹാസനും സരിക– കമൽ ​ബന്ധത്തിലുള്ള മക്കളാണ്​. 2015 ൽ പുറത്തിറങ്ങിയ പാപനാശത്തിലാണ്​ ഇരുവരും അവസാനമായി ഒരുമിച്ച്​ അഭിനയിച്ചത്​.

Tags:    
News Summary - Heartbreaking Truth": Gautami Announces breakup with Kamal Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.